ഞങ്ങളുടെ അഭാവത്തിൽ അവൾ അവർക്ക് രക്ഷിതാവാവും!! ഇത് വരെ ഇഷാനിയെ നുണ പറഞ്ഞ് കണ്ടിട്ടില്ല; ഏറ്റവും ഇളയ അംഗത്തിന് ആണ് കൂടുതൽ പക്വത!! | Krishnakumar Post An Emotional Note On Daughters

Krishnakumar Post An Emotional Note On Daughters : നിരവധി മലയാള സിനിമകളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷക മനസ്സുകൾ കവർന്ന താരമാണ് നടൻ കൃഷ്ണകുമാർ. നിരവധി സിനിമകളിൽ അഭിനയിച്ച താരം ഇപ്പോൾ രാഷ്ട്രീയ മേഖലയിലാണ് സജീവമായി നിലനിൽക്കുന്നത്. ഓരോ വാർത്തകളോടും തന്റേതായ വ്യക്തിപരമായ നിലപാടുകൾ കൃഷ്ണകുമാറിന് ഉണ്ട്. അതുപോലെതന്നെ തന്റെ കുടുംബത്തെയും വളരെയധികം ചേർത്തു പിടിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. കൃഷ്ണകുമാറിനും ഭാര്യ സിന്ധുവിനും നാല് മക്കളാണ് ഉള്ളത്.

നാലുപേരും സോഷ്യൽ മീഡിയയിലും സജീവമാണ്.അതുപോലെ തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരും.മൂത്ത മകളാണ് അഹാന കൃഷ്ണ. അഹാന സിനിമ മേഖലയിലെ സജീവസാന്നിധ്യമാണ്. നാലുപേരും മോഡലിംഗ് രംഗത്തും തിളങ്ങിനിൽക്കുന്നു. തന്റെ മക്കളെ നിയന്ത്രിക്കാനോ അവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാനോ കൃഷ്ണകുമാർ നിൽക്കാറില്ല. അതുകൊണ്ടുതന്നെ മക്കൾക്കും പ്രിയപ്പെട്ടതാണ് അച്ഛൻ. മോഡലിംഗ് രംഗത്തും സിനിമ മേഖലയിലും സജീവമാണ് താരത്തിന്റെ മകൾ ദിയ കൃഷ്ണ. കൂടാതെ തന്റെതായ ഓൺലൈൻ ബിസിനസും ദിയ നടത്തുന്നു.

ഇപ്പോഴിതാ ദിയക്കൊപ്പമുള്ള ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പിതാവ് പങ്കുവെച്ചിരിക്കുന്നത്. വീട്ടിൽ ദിയയെ ഓസി എന്നാണ് വിളിക്കുന്നത്. അടുത്ത സുഹൃത്തായ അശ്വിനുമായി ഞാൻ പ്രണയത്തിൽ ആണെന്ന് വിവരം ഈ അടുത്താണ് ഓസി തുറന്നു പറഞ്ഞത്. അശ്വിൻ ദിയയുടെ വീട്ടിലെത്തിയതും വിവാഹം നിശ്ചയിച്ചതും ഉൾപ്പെടെയുള്ള വാർത്തകൾ വൈറൽ ആയിരുന്നു. ഓസിയുടെ സന്തോഷം ഞങ്ങളുടെയും സന്തോഷം എന്ന തലക്കെട്ട് ആണ് കൃഷ്ണകുമാർ ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇപ്പോൾ ഓസിക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചതിന് താഴെയായി അദ്ദേഹം കുറിച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെ.” ഓസിയും ഞാനും…മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിന് നന്ദി” എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

പെൺമക്കൾ ആണെന്ന് കരുതി അവർക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് പ്രേരിപ്പിക്കാനോ അവർക്ക് ഇഷ്ടമില്ലാത്ത സമയത്ത് വിവാഹം ചെയ്യിക്കാനോ നോക്കുന്ന പാരൻസ് അല്ല ഞങ്ങൾ എന്ന് ഇതിനു മുൻപ് സിന്ധുവും കൃഷ്ണകുമാറും പറഞ്ഞിട്ടുണ്ട്.അതുപോലെതന്നെ ഇഷ്ടമില്ലാത്ത നിലപാടുകളോട് നോ പറയാൻ യാതൊരുവിധ മടിയുമില്ലാത്ത കുട്ടിയാണ് ദിയകൃഷ്ണ. ഒരു കാരണവുമില്ലാതെ ആക്രമിക്കപ്പെടുന്നവരാണ് ഞങ്ങൾ എന്നും, യാഥാർത്ഥ്യ മനസ്സിലാക്കാതെയാണ് പലരും ഞങ്ങളെ കുറ്റപ്പെടുത്തുന്നത് എന്നും സമാധാനത്തോടെ ഞങ്ങളെ ജീവിക്കാൻ വിട്ടുടെ എന്നും ഇതിനുമുൻപ് ചോദിച്ചതും സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. കൂടാതെ ഭാവി വരനെ പറ്റി വന്ന കമന്റുകൾക്കും താരം മറുപടി നൽകിയിരുന്നു.

krishnakumar
Comments (0)
Add Comment