KS Chithra Wedding Anniversary News : ഇന്നും എന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് കെ എസ് കൂട്ടുകൂടിയിട്ട് ചിത്ര എന്ന അതുല്യ ഗായിക. ഭാഷകളുടെ അതിരുകൾ ഭേദിച്ച മധുര ശബ്ദത്തിന്റെ ഉടമയെ മലയാളികൾ നെഞ്ചോട് ചേർക്കുന്നതിന് കാരണം അവരുടെ അസാമാന്യ കഴിവ് മാത്രമല്ല എന്നതാണ് വാസ്തവം. ഇത്രയേറെ നിഷ്കളങ്കമായി സംസാരിക്കുന്ന, ചിരിക്കുന്ന, പെരുമാറുന്ന മറ്റൊരു വ്യക്തിയെ മലയാളികൾക്ക് കണ്ട് പിടിക്കാൻ ആവില്ല.
വർഷങ്ങൾ നീണ്ട തന്റെ സംഗീത ജീവിതം ഇപ്പോഴും ഏറ്റവും വിജയകരമായി തുടരുന്നതിന്റെ രഹസ്യവും താരത്തിന്റെ ഈ സ്വഭാവ സവിശേഷത തന്നെയാണെന്ന് വേണം പറയാൻ. നാഷണൽ അവാർഡുകൾ ഫിലിം ഫെയർ അവാർഡുകൾ തുടങ്ങി വിവിധ ഇൻഡസ്ട്രികളിൽ ആയി പാടി എല്ലാം കൂടി 34 സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സ്വന്തമാക്കിയ പ്രതിഭ കൂടിയാണ് ചിത്ര എന്നോർക്കുമ്പോൾ ഏത് മലയാളിക്കും അഭിമാനം കൊണ്ട് ഹൃദയം നിറഞ്ഞു പോകും.
തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ആണെങ്കിലും ഏറ്റവും നിഷ്കളങ്കമായ ഒരു ചിരി കാണുന്നവർക്കെല്ലാം കൊടുക്കാൻ അവർ മറക്കാറില്ല. നിരവധി റിയാലിറ്റി ഷോ കളിലും താരം ജഡ്ജ് ആയി എത്താറുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഐഡിയ സ്റ്റാർ സിങ്ങറിൽ ജഡ്ജ് ആണ് താരം ഇപ്പോൾ. തന്റെ ജീവിതത്തിന്റെ ഈ വിജയങ്ങൾക്കെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത് തന്റെ ഭർത്താവ് ആണെന്ന് താരം പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇപോഴിതാ സന്തോഷവും സംഗീതവും നിറഞ്ഞ ജീവിതത്തിന്റെ വാർഷികം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചിത്ര ചേച്ചിയും ഭർത്താവ് വിജയ കുമാറും. സന്തോഷത്തിലും ദുഖത്തിലും ഉയർച്ചയിലും എല്ലാം പരസ്പരം കൈ ചേർത്ത് പിടിച്ചു നടന്ന നീണ്ട 37 വർഷങ്ങൾ ആണ് കഴിഞ്ഞു പോയത്. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്. ആശംസകളുമായി ഇരുവരുടെയും 37 വർഷം മുൻപുള്ള വിവാഹ ചിത്രവും വൈറൽ ആകുകയാണ് ഇപ്പോൾ.