Kudumbavilakku Fame Meera Vasudevan Wedding Video Viral : മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നായിരിക്കും കുടുംബവിളക്ക്. കുടുംബ വിളക്കിലെ പ്രധാന കഥാപാത്രമായ മീരാ വാസുദേവ് വിവാഹിതയായ വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.കുടുംബവിളക്കിന്റെ ക്യാമറാമാനായ വിപിൻ പുതിയങ്കം ആണ് വരൻ. വളരെ പെട്ടെന്ന് ഉണ്ടായ ലളിതമായ വിവാഹമായിരുന്നു ഇരുവരുടെയും.
താരം തന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാഹ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. കോയമ്പത്തൂർ വെച്ച് നടന്ന വിവാഹത്തിൽ നിന്ന് പകർത്തിയ നിമിഷങ്ങളും ഫോട്ടോകളും ആണ്, ഒരുമിച്ച് റീലാക്കി താരം പങ്കുവെച്ചത്. ഇതിനോടകം പോസ്റ്റ് വലിയ രീതിയിൽ സാമൂഹിക ശ്രദ്ധ ആകർഷിച്ചു.റീലിനൊപ്പം മനോഹരമായ ഒരു അടിക്കുറിപ്പ് കൂടി മീര പങ്കുവെച്ചു. “ഞങ്ങൾ ഒഫീഷ്യലി വിവാഹിതരാണ്, 21മെയ് 2024ന് കോയമ്പത്തൂര് വെച്ചായിരുന്നു വിവാഹം. പാലക്കാട്, ആലത്തൂർ സ്വദേശിയായ വിപിൻ പുതിയങ്കം ആണ് വരൻ.
അദ്ദേഹം സിനിമാറ്റോഗ്രാഫറായി സിനിമ ഇൻഡസ്ട്രിയിൽ ജോലി ചെയ്തു വരുന്നു. 2019 മുതൽ താനും വിപിനും ഒരുമിച്ചാണ് ഒരു പ്രോജക്ടിൽ വർക്ക് ചെയ്യുന്നത്. അവിടെ നിന്നുള്ള പരിചയം പിന്നീട് കല്യാണത്തിലേക്ക് നീളുകയായിരുന്നു. അടുത്ത ബന്ധുക്കളിൽ രണ്ടോ മൂന്നോ ആളുകൾ പങ്കെടുത്ത ചെറിയ ചടങ്ങ് ആണ് സംഘടിപ്പിച്ചത്. വിവാഹത്തിന് ആശംസകൾ അറിയിച്ച പ്രിയപ്പെട്ടവർക്കും ബന്ധുക്കൾക്കും കൂട്ടുകാർക്കും എന്നെ ഇന്നോളം സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി”.എന്ന് നീളുന്ന ക്യാപ്ഷനോടെയാണ് മീര റീല് പങ്കുവെച്ചത്.
42 കാരിയായ മീരക്ക് അരീഹ എന്ന പേരുള്ള ഒരു കുട്ടിയുമുണ്ട് . മീരയുടെ കഴിഞ്ഞകാല വിവാഹ ജീവിതത്തെക്കുറിച്ച് ഇവർ തന്നെ ഇന്റർവ്യൂകളിൽ തുറന്നുപറഞ്ഞിട്ടുണ്ട്. “ഓർക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണ് പക്ഷേ ഒന്ന് മാത്രം പറയാം വിവാഹബന്ധം വേർപ്പെടുത്തുമ്പോൾ സമൂഹം സ്ത്രീകളെയാണ് കുറ്റപ്പെടുത്തുന്നത്”. കഴിഞ്ഞകാല ദാമ്പത്യ ജീവിതത്തിൽ നിന്നും താൻ അനുഭവിച്ച അനുഭവങ്ങളെ കുറിച്ചും താരം തുറന്നു സംസാരിച്ചിട്ടുണ്ട്. മലയാളി കുടുംബ പ്രേക്ഷകർക്കിടയിൽ തന്മാത്രയിലൂടെയും ഇപ്പോൾ കുടുംബ വിളക്കിലൂടെയും നന്മയുടെ കഥാപാത്രമായി എത്തിയ മീര എന്നും പ്രിയപ്പെട്ടവളാണ്.