Kudumbavilakku Latest Promo 29 June 2024 : ഏഷ്യാനെറ്റ് പരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രതീഷ് ജയിലിലാണെന്നറിഞ്ഞ സുമിത്ര, അനിരുദ്ധ് ഇത്രയും കാലം പറയാത്തതിന് സുമിത്ര ദേഷ്യത്തിൽ വീട്ടിൽ വരികയും, അനന്യയോട് അനന്യയോട് ലീവെടുത്തിട്ടാണെങ്കിലും വരാൻ പറയുകയാണ്. പിന്നീട് കാണുന്നത് ശീതളിനെയാണ്. സരസ്വതിയമ്മ ശീതളിനോട് നീ എന്തിനാണ് ഇങ്ങനെയുള്ളവൻ്റെ കൂടെ ജീവിക്കുന്നതെന്ന് ചോദിച്ചപ്പോൾ, ഞാൻ സച്ചിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചാണ് ഞാൻ അവിടെ വന്നതെന്നും, എന്നാൽ എനിക്ക് സപ്പോർട്ട് ചെയ്യാൻ ആരുമില്ലായിരുന്നെന്ന് പറയുകയാണ് ശീതൾ.
അതിലും ബേധം സച്ചിനാണെന്ന് കരുതിയാണ് ഞാൻ ഇവിടെ വന്നതെന്ന് പറയുകയാണ് ശീതൾ. അപ്പോഴാണ് അനിരുദ്ധ് വീട്ടിലെത്തുന്നത്. സുമിത്ര ചോദ്യം ചെയ്യുകയാണ്. പ്രതീഷിനെ വിളിക്കാൻ പറയുകയാണ്. എന്നാൽ അനിരുദ്ധ് പലതും പറഞ്ഞ് ഒഴിയുകയാണ്. അപ്പോഴാണ് സുമിത്ര ജയിലിൽ കിടക്കുന്നവനെ എങ്ങനെ വിളിച്ചിട്ട് കിട്ടാനാണെന്ന് പറയുകയാണ് സുമിത്ര.ഇത് കേട്ട് അനിരുദ്ധ് ഞെട്ടുകയാണ്. സുമിത്ര പൊട്ടിക്കരയുകയാണ്. എന്നാൽ അനിരുദ്ധ് ഞാൻ എല്ലാം പറയാമെന്ന് പറഞ്ഞപ്പോൾ, സുമിത്ര ദേഷ്യത്തിൽ അനിരുദ്ധിനോട് വീട്ടിൽ നിന്ന് പുറത്തുപോവാൻ പറയുകയാണ്.
അപ്പോഴാണ് അനന്യ ഒരാളെ കൊന്ന് ജയിലിൽ പോയതിന് അനിരുദ്ധ് എന്തു പിഴച്ചെന്ന് പറയുകയാണ്. അപ്പോഴാണ് അനിരുദ്ധ് ഞാൻ പറയാമെന്നും, ഞാൻ അറിഞ്ഞപ്പോൾ അമ്മയോട് പറഞ്ഞാൽ അമ്മ തകർന്നു പോകുമെന്ന് കരുതിയാണ് പറയാതിരുന്നതെന്ന് പറയുകയാണ് അനിരുദ്ധ്. എന്നാൽ സുമിത്ര എനിക്ക് പ്രതീഷിനെ കാണണമെന്ന് പറയുകയാണ്. അനന്യ ഞെട്ടുകയാണ്. പ്രതീഷിനെ കണ്ടാൽ സ്വര മോൾ പ്രതീഷിൻ്റെ മകളാണെന്ന് അമ്മ അറിയില്ലേയെന്ന് ഓർക്കുകയാണ് അനന്യ. അനിരുദ്ധ് സുമിത്രയെ സമാധാനിപ്പിക്കുകയാണ്. പിന്നീട് കാണുന്നത് രഞ്ജിതയെയാണ്. ജയിലിലേക്ക് പോവുകയാണെന്ന് പറയുകയാണ് രഞ്ജിത.
സുമിത്ര ജയിലിൽ എത്തുമ്പോൾ ഞാൻ അവിടെ എത്തണമെന്നും, അതിന് ഞാൻ പോവുകയാണെന്നും പറയുകയാണ് രഞ്ജിത. അങ്ങനെ രഞ്ജിത ജയിലിലേക്ക് പോവുകയാണ്. സുമിത്ര ആകെ വിഷമത്തിൽ റൂമിലിരിക്കുകയാണ്. അനിരുദ്ധ് റൂമിലേക്ക് വന്നപ്പോൾ, അനിരുദ്ധിനെ ജയിലിൽ നിന്ന് വിളിക്കുകയാണ്. പ്രതീഷിനെ കാണാൻ അമ്മയ്ക്ക് അപ്പോയ്ൻമെൻ്റ് കിട്ടിയിട്ടുണ്ടെന്ന് പറയുകയാണ് അനിരുദ്ധ്. സുമിത്രയ്ക്ക് അനിരുദ്ധിനെ കാണാൻ സാധിക്കുമെന്നതിൻ്റെ സന്തോഷത്തിലാണ് സുമിത്ര.ഈ കാര്യംപൂജയോട് പറയുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയാണ്.