8 വർഷത്തെ പ്രണയ സാഫല്യം; കുടുംബവിളക്കിലെ ശീതൾ വിവാഹിതയാകുന്നു; മകളെ അനുഗ്രഹിക്കാൻ എത്തി സിദ്ധു!! | Kudumbavilakku Sheethal Fame Sreelakshmi Engagement Video

Kudumbavilakku Sheethal Fame Sreelakshmi Engagement Video : മലയാളി സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സിനിമ പ്രേക്ഷകരും യുവ തലമുറയും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് പരമ്പരയിൽ കാണിക്കുന്നത്. അതുപോലെ തന്നെ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്.മികച്ച അഭിനയ പ്രകടനമാണ് ഓരോ താരങ്ങളും കാഴ്ചവെക്കുന്നത്.

ഈ പരമ്പരയിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീലക്ഷ്മി ശ്രീകുമാർ. സീ കേരളം, സൂര്യ ടീവി എന്നീ ചാനകളോടപ്പം താരം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിക്കുന്നത് ഏഷ്യാനെറ്റിൽ വന്നതിനു ശേഷമാണ്. അമൃത നായർ കൈകാര്യം ചെയ്ത ശീതൾ എന്ന കഥാപാത്രമാണ് ശ്രീലക്ഷ്‌മി കൈകാര്യം ചെയ്യുന്നത്.

തുടക്കം മുതൽക്കേ സീരിയൽ പ്രേക്ഷകർക്ക് തന്നെ ഏറെ ഇഷ്ടപ്പെട്ടു എന്ന് പറയാം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിന്റെ വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി മാറിയിരുന്നു. ഇപ്പോൾ ഇതാ തന്റെ ഭാവി വരനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് താരം. പ്ലസ് വൻ പ്ലസ് ടു കാലഘട്ടത്തിലാണ് ജോസിനെ താരം പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും അറിയാതെ തന്നെ പ്രണയത്തിലായി പോയിയെന്നാണ് ശ്രീലക്ഷ്മി പറയുന്നത്.

അഭിനയ രംഗത്തുള്ള ആളല്ല. താൻ തന്നെയാണ് ആദ്യമായി ഇഷ്ടമായിയെന്ന് പറഞ്ഞതെന്ന് ശ്രീലക്ഷ്മി പറയുന്നുണ്ട്. ഇരുവരുടെ പ്രണയം വീട്ടിലുള്ളവർക്ക് അരിയാമായിരുന്നുവെന്നും ഇരു വീട്ടുകാർക്ക് യാതൊരു എതിർപ്പ് ഇല്ലായിരുന്നുവെന്ന് ശ്രീലക്ഷ്മി തുറന്നു പറയുന്നുണ്ട്. ഏകദേശം എട്ട് വർഷത്തിൽ മേലെയായി ഇരുവരും പ്രണയത്തിലായിട്ട്. ഇപ്പോഴിതാ വിവാഹ നിശ്ചയം കഴിഞ്ഞ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

Kudumbavilakku
Comments (0)
Add Comment