Kudumbavilakku Today 18 June 2024 : ഏഷ്യാനെറ്റ് കുടുംബപരമ്പരയായ കുടുംബവിളക്ക് വളരെ മനോഹരമായ രംഗങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ശീതൾ സ്വരമോളെയും കൂട്ടി മാർക്കറ്റിൽ പോയപ്പോൾ, സച്ചിൻ വീട്ടിലേക്ക് കൂട്ടിപ്പോവുകയായിരുന്നു. സ്വര മോൾക്ക് ഐസ്ക്രീമും ചോക്ലേറ്റും നൽകി സച്ചിൻ ശീതളിനോട് പലതും സംസാരിക്കുകയായിരുന്നു. അപ്പോഴാണ് അനന്യ സ്വരമോളെയും കൂട്ടിപ്പോയ ശീതൾ തിരിച്ചു വരാത്തത് കണ്ട് അനിരുദ്ധിനെ ഫോൺ വിളിക്കുന്നത്.
ശീതളിനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പറയുകയാണ്. സുമിത്ര ഉടൻ തന്നെ ഞാൻ തിരക്കിയിട്ട് വരാമെന്ന് പറഞ്ഞ് പുറപ്പെടുകയാണ്. സച്ചിനാണെങ്കിൽ ശീതളിനെ വഴക്കു പറയുകയാണ്. നമ്മളാണ് ഒരുമിച്ച് ജീവിക്കേണ്ടവരെന്ന് പറയുകയാണ്. ഞാൻ സ്വരമോളെ വീട്ടിൽ കൊണ്ടുവിട്ട ശേഷം വരാമെന്നു ശീതൾ പറഞ്ഞപ്പോൾ സച്ചിൻ സമ്മതിക്കുന്നില്ല.
നീ പോകേണ്ടെന്ന് പറയുകയാണ്. പിന്നീട് വീടിൻ്റെ മുകളിൽ പോയി കളിക്കാമെന്ന് പറയുകയാണ്. അപ്പോഴാണ് ആരോ ബെല്ലടിക്കുന്നത് കേൾക്കുന്നത്. സച്ചിൻ പോയി നോക്കിയപ്പോൾ സുമിത്രയാണെന്ന് കണ്ടപ്പോൾ തുറക്കാതെ മുകളിൽ പോയി സ്വരമോളെയും ശീതളിനെയും റൂമിൽ പൂട്ടിയിടുകയാണ്. ആകെ ടെൻഷനിലായ ശീതൾ സ്വരമോൾ പുറത്ത് നിന്ന് പൂട്ടിയത് മനസിലാക്കരുതെന്ന് കരുതി മോളുടെ കൂടെ കളിക്കുകയാണ്.
പിന്നീട് ഡോർ തുറന്നപ്പോൾ സുമിത്രയെ കാണുകയും സച്ചിൻ മാന്യമായി എന്താ വന്നതെന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ സുമിത്ര ശീതൾ ഇവിടെ വന്നിരുന്നോ എന്ന് ചോദിക്കുകയാണ്. ഇല്ലെന്നും, ഞാൻ അവളെ ഒന്ന് വിളിക്കട്ടെയെന്ന് പറഞ്ഞ് ഫോൺ എടുത്ത് വിളിക്കുന്നതായി നടിക്കുകയാണ്. സുമിത്ര വീടിൻ്റെ ഉൾവശത്തൊക്കെ നോക്കുന്നുണ്ട്. പിന്നീട് കാണുന്നത് അനന്യ മോളെ കാണാതെ കരഞ്ഞിരിക്കുകയാണ്. അപ്പോഴാണ് അനിരുദ്ധ് വരുന്നത്.അനിരുദ്ധിനോട് പോലീസിലറിയിക്കണമെന്ന് പറയുകയാണ് അനന്യ. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.