Kudumbavilakku Today Episode 01 April 2024 Video Viral : ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് രണ്ടാം സീസണിൽ എത്തിയിരിക്കുമ്പോൾ വളരെ വ്യത്യസ്തമായ എപ്പിസോഡുകളുമായാണ് മുന്നോട്ടു പോകുന്നത്.കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ, സുമിത്രയും, സരസ്വതിയമ്മയും ശീതളിൻ്റെ വീട്ടിൽ പോയതായിരുന്നു. സച്ചിൻ ഭക്ഷണമൊക്കെ ഉണ്ടാക്കി തരാമെന്ന് പറഞ്ഞപ്പോൾ, സച്ചിൻ്റെ സ്വഭാവ രീതി മനസിലാക്കാൻ സുമിത്ര കിച്ചനിലേക്ക് പോവുകയാണ്. സച്ചിൻ അപ്പോൾ നല്ല രീതിയിൽ തന്നെയാണ് സംസാരിച്ചത്.
അപ്പോഴാണ് രഞ്ജിതയെ ഡിവൈഎസ്പി വിളിച്ച് വക്കീലിനെ കുറിച്ച് പറയുന്നത്. അങ്ങനെ രഞ്ജിത നമ്പർ മാറ്റി വക്കീലിനെ വിളിക്കുകയാണ്. വക്കീൽ നമ്പർ മാറിയതിനാൽ വേഗത്തിൽ ഫോണെടുത്തു. എന്നാൽ രഞ്ജിത പലതും പറയുകയാണ്. അപ്പോഴാണ് സച്ചിൻ ഭക്ഷണമൊക്കെ നൽകിയ ശേഷം സുമിത്രയും, സരസ്വതിയമ്മയും പോകാൻ ഒരുങ്ങുമ്പോൾ, ഇനി ശീതളിനെ കാണാൻ ഇവിടെ വരരുതെന്ന് പറയുകയാണ് സച്ചിൻ.
ഇത് കേട്ട് സുമിത്ര ഞെട്ടുകയാണ്. നിങ്ങൾക്ക് മോളെ കാണണമെങ്കിൽ എന്നോട് ചോദിച്ചതിന് ശേഷമാവാമെന്ന് പറയുകയാണ്.ഇതിന് തക്ക മറുപടി നൽകിയാണ് സുമിത്ര പോവുന്നത്. അപ്പോഴാണ് പ്രതീഷിനെ കണ്ട് വന്ന അനിയോട് അനന്യ പലതും ചോദിക്കുന്നത്. പ്രതീഷ് പറഞ്ഞ കാര്യങ്ങളും പറയുന്നു. നിങ്ങൾ തന്നെയാണ് സ്വരമോളുടെ അച്ഛനുമമ്മയുമെന്നും, ഒരിക്കലും ഞാൻ അച്ഛൻ്റെ സ്ഥാനം പറഞ്ഞ് വരില്ലെന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ അനന്യയ്ക്ക് സമാധാനമാവുകയാണ്. പിന്നീട് കാണുന്നത്, സരസ്വതി അമ്മയും സുമിത്രയും വീട്ടിലെത്തിയപ്പോൾ, സരസ്വതിയമ്മ സച്ചിനെ കുറിച്ച് പലതും പറയുകയാണ്.
അപ്പോഴാണ് പൂജ കയറി വരുന്നത്. പൂജയോട് പോയപ്പോഴുള്ള കാര്യവും, സച്ചിൻ പറഞ്ഞതൊക്കെ പറഞ്ഞപ്പോൾ, പൂജയും അതിശയപ്പെടുകയാണ്. പിന്നീട് കാണുന്നത് കുറേ വർഷങ്ങൾക്ക് ശേഷം സിദ്ധാർത്ഥ് തൻ്റെ നാട്ടിലേക്ക് വരുന്നതാണ്. അവിടെ വന്നപ്പോൾ, പരമശിവത്തെ കാണുകയും, ഈ വിവരം രഞ്ജിതയെ അറിയിക്കുകയും ചെയ്യുന്നു. പിന്നീട് സിദ്ധാർത്ഥ് ദീപുവിനെ കാണാനാണ് പോകുന്നത്. എന്നാൽ ദീപു സുമിത്ര ജീവിച്ചിരിക്കുന്ന കാര്യം സിദ്ധുവിനോട് പറയുന്നില്ല. ഇതൊക്കെയാണ് ഇനി വരുന്ന എപ്പിസോഡുകളിൽ നടക്കാൻ പോകുന്നത്.