ആ മുഹൂർത്തം വന്നു ചേരുന്നു!! സുമിത്ര വിവാഹ വേദിയിലേക്ക്; സുമിത്രയെ കല്യാണം കഴിക്കാൻ പോകുന്ന വരൻ വിശ്വനാഥ്‌ ആരാണ്!! | Kudumbavilakku Today Episode 01 Aug 2024 Video Viral

Kudumbavilakku Today Episode 01 Aug 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകർ സീസൺ ഒന്ന് തൊട്ട് ആവേശത്തോടെ കണ്ടിരുന്ന പരമ്പരയായ കുടുംബ വിളക്കിൻ്റെ രണ്ടാം ഭാഗം അവസാന എപ്പിസോഡിലേക്ക് എത്തി നിൽക്കുമ്പോൾ സുമിത്രയുടെ മൂന്നാം വിവാഹക്കാര്യമാണ് സംസാരിക്കുന്നത്. അങ്ങനെ സുമിത്രയും അപ്പുവും പൂജയും അമ്പലത്തിൽ വന്നതായിരുന്നു. അപ്പോഴാണ് പങ്കജ് വന്ന് നിന്നെ അപ്പുവിൻ്റെ കൂടെ ജീവിക്കാൻ സമ്മതിക്കില്ലെന്നും, നിൻ്റെ മുഖംവികൃതമാക്കുമെന്ന് പറഞ്ഞ് പൂജയെ ഉപദ്രവിക്കാൻ ശ്രമിക്കുമ്പോഴാണ് അപ്പു വന്ന് പൂജയെ രക്ഷിക്കുന്നത്.

പങ്കജും അപ്പുവും തമ്മിൽ വലിയ തല്ല് നടക്കുകയാണ്. അപ്പോൾ പ്രാർത്ഥന കഴിഞ്ഞ് വന്ന സുമിത്ര രണ്ടു പേരെയും മാറ്റുകയായിരുന്നു. വീട്ടിലെത്തിയ സുമിത്ര പ്രതീഷിനോടും അനിരുദ്ധിനോടും കല്യാണത്തിന് സമ്മതമാണെന്ന് പറയുകയാണ്. പക്ഷേ, ഒരു ഡിമാൻറ് കൂടി സുമിത്ര വയ്ക്കുന്നുണ്ട്. കല്യാണത്തിന് മുൻപ് ചെറുക്കനോ, ചെറുക്കൻ്റ ഫാമിലിയോ എന്നെ കാണാൻ വരരുതെന്നും, കല്യാണത്തിന് ഒരുക്കങ്ങളോ ആഘോഷങ്ങളോ പാടില്ലെന്നും, സുമിത്ര പറഞ്ഞു.

ഇതൊക്കെ സമ്മതിക്കുകയായിരുന്നു രണ്ടു പേരും. അപ്പോഴാണ് സരസ്വതി അമ്മ വന്ന് നിങ്ങൾക്കൊന്നും നാണമില്ലേയെന്നും, മൂന്നാം കല്യാണം കഴിപ്പിക്കാൻ നടക്കുന്നുവെന്ന് പറയുകയാണ്. മക്കളോട് പറയെന്ന് പറഞ്ഞ് സുമിത്ര പോവുകയാണ്. ഈ വിവരം സച്ചിനെ അറിയിക്കുകയാണ് . സച്ചിൻ ശീതളിനോട് പറയുകയാണ്. അമ്മ കല്യാണത്തിന് സമ്മതിച്ചെന്നും, ചില ഡിമാൻ്റുകൾ വച്ചിട്ടുണ്ടെന്നും പറയുകയാണ്. പിന്നീട് കാണുന്നത് രഞ്ജിതയുടെ വീടാണ്. അരവിന്ദ് ഫോണിൽ സംസാരിക്കുകയാണ്. ശേഷം രഞ്ജിതയോട് സുമിത്രയുടെ മൂന്നാം വിവാഹക്കാര്യം പറയുകയാണ്. ഇത് കേട്ട രഞ്ജിത അവൾക്ക് നാണമില്ലേയെന്നൊക്കെ പറയുകയാണ്. എന്നാൽ വിവാഹത്തിന് അവൾ ക്ഷണിച്ചില്ലെങ്കിലും നമുക്ക് പോകണമെന്ന് പറയുകയാണ്. എന്നിട്ട് അവൾക്ക് മറക്കാനാവാത്ത സമ്മാനം നൽകണമെന്നും പറയുകയാണ്. സുമിത്ര ദേഷ്യത്തിൽ തന്നെയാണ്. അപ്പോഴാണ് പ്രതീഷും അരവിന്ദും അനന്യയും വന്ന് വിവാഹം കഴിക്കാൻ പോകുന്ന വിശ്വനാഥൻ്റെ ഫോട്ടോയുമായി വരുന്നത്. എനിക്ക് കാണേണ്ടെന്ന് പറയുകയാണ് സുമിത്ര.

ഇത് കേട്ട് കൊണ്ട് വന്ന സരസ്വതിയമ്മ പ്രതീഷിനെയും അരവിന്ദിനെയും വഴക്കു പറയുകയാണ്. ഇതൊക്കെ കേട്ട് ഒന്നും പറയാതെ നിൽക്കുകയാണ് സുമിത്ര. പിറ്റേ ദിവസം അനിരുദ്ധും പ്രതീഷും അമ്പലത്തിൽ പോയി കല്യാണം ബുക്ക് ചെയ്യുകയും ശേഷം വീട്ടിലെത്തി അനന്യയോടും പൂജയോടും ഈ കാര്യം പറയുകയുമാണ്. കല്യാണത്തിനുള്ള ഒരുക്കങ്ങളൊക്കെ വേണമെന്ന് പറയുകയാണ് അനന്യ. വിശ്വനാഥൻ സാറിന് അമ്മയെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്നും, അത് നടക്കണമെന്നും പറയുകയാണ്.ഈ കാര്യം അറിയിക്കാൻ സുമിത്രയുടെ മുറിയിലേക്ക് പോവുകയാണ് എല്ലാവരും. ഈ വരുന്ന ഞായറാഴ്ച 11 മണിക്കാണ് വിവാഹമെന്നും, വിശ്വനാഥൻ സാറിന് അമ്മയോടൊന്ന് സംസാരിണമെന്നും പറ കാര്യം സുമിത്രയോട് പറയുകയാണ്. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.

Kudumbavilakku
Comments (0)
Add Comment