സുമിത്രയെ ഇല്ലാതാക്കി പ്രതീഷ്!! സ്വന്തം മകന്റെ കൈ കൊണ്ട് തന്നെ അത് സംഭവിക്കുമ്പോൾ കുടുംബവിളക്ക് അവസാനിച്ചു!! | Kudumbavilakku Today Episode 01 July 2024

Kudumbavilakku Today Episode 01 July 2024 : ഏഷ്യാനെറ്റ് കുടുംബപരമ്പരയായ കുടുംബ വിളക്ക് വേറിട്ട കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രതീഷ് ജയിലിലാണെന്ന കാര്യം സുമിത്ര അറിഞ്ഞ്, അവനെ എനിക്ക് കാണണമെന്ന് അനിരുദ്ധിനോട് പറയുന്നതായിരുന്നു. അപ്പോൾ രഞ്ജിത സുമിത്രയെ വിഷമിപ്പിക്കാൻ വേണ്ടി രഞ്ജിത സുമിത്രയ്ക്ക് വേണ്ടി അപ്പോയ്ൻമെൻറ് എടുത്തിരുന്നു. അങ്ങനെ സുമിത്ര അനിരുദ്ധിൻ്റെ കൂടെ ജയിലിലേക്ക് പോവുകയായിരുന്നു.

അപ്പോഴാണ് അനന്യപൂജയോട് വഴക്കിടുന്നത്. നീ എന്തിനാണ് സുമിത്രാൻ്റിയോട് പ്രതീഷിൻ്റെ കാര്യം പറഞ്ഞതെന്ന് പറഞ്ഞപ്പോൾ, ഞാൻ പറഞ്ഞതിൽ എന്താണെന്നും, നിങ്ങൾക്ക് അതിൽ എന്തോ കള്ളത്തരമുണ്ടല്ലോ എന്നും, അല്ലാതെ അനിരുദ്ധേട്ടനും നിങ്ങളും സത്യങ്ങളറിഞ്ഞിട്ടും പറയാതിരുന്നത് അത് കൊണ്ടല്ലേയെന്ന് പറയുകയാണ് പൂജ. പിന്നീട് കാണുന്നത് സുമിത്ര ജയിലിൽ എത്തിയപ്പോൾ പ്രതീഷിനെ കാണാൻ അനുവാദം വാങ്ങുകയാണ്. എന്നാൽ പ്രതീഷ് എനിക്ക് ആരെയും കാണേണ്ടെന്ന് പറഞ്ഞപ്പോൾ, സുമിത്ര പൊട്ടിക്കരയുകയാണ്. വിഷമത്തിൽ പുറത്തിറങ്ങിയപ്പോൾ രഞ്ജിത വരികയാണ്.

നിന്നെ നിൻ്റെ മകന് കാണേണ്ടെന്ന് പറഞ്ഞതിന് കാരണം ഇത്ര വർഷമായിട്ടും നീ അവനെ ഒന്ന് കാണാൻ പോലും വന്നില്ലല്ലോ, പിന്നെ എങ്ങനെ അവൻ നിങ്ങളെ സ്നേഹിക്കുമെന്ന് പറയുകയാണ്. അവൻ എന്ത് ചെയ്താലും എന്നെ വെറുക്കില്ലെന്ന് പറയുന്നത്. പിന്നീട് കാണുന്നത്, ശീതളിൻ്റെ വീടാണ്. സച്ചിൻ സരസ്വതിയമ്മയെ അവിടെ നിന്നും പോകാൻ സമ്മതിക്കുന്നില്ല. അപ്പോഴാണ് പ്രതീഷിനെ ജയിലിൽ നിന്നും ഇറക്കി രഞ്ജിത കൂട്ടിപ്പോവുകയാണ്.

അവിടെ നിന്നും ശ്രീനിലയത്തിലേക്ക് പോവുകയാണ്. അപ്പോൾ അനിരുദ്ധിനെയാണ് കാണുന്നത്. സുമിത്ര ഓടിവന്ന് പ്രതീഷിനെ കെട്ടിപ്പിടിക്കുകയാണ്. പ്രതീഷ് കൈ തട്ടിമാറ്റി തൊട്ടു പോവരുതെന്ന് പറയുകയാണ്. സ്വര മോൾ പേടിച്ച് നിൽക്കുകയാണ്.പ്രതീഷാകെ ദേഷ്യത്തിലാണ് അവിടെ നിന്നും പോകുന്നത്. സുമിത്ര പൊട്ടിക്കരയുകയാണ്. പിറ്റേ ദിവസം സ്വരമോളുടെ കൂടെ സ്കൂൾ വിട്ട് അനന്യ കൂട്ടി വരുമ്പോഴാണ് ഒരു വണ്ടി വന്ന് നിർത്തുന്നത്. അനന്യയോട് കുഞ്ഞിനെ എൻ്റെ കൂടെ വിടാൻ പറയുകയാണ്. കുഞ്ഞ് പോവാൻ സമ്മതിക്കുന്നില്ലായിരുന്നു. എന്നാൽ പ്രതിഷ് കുഞ്ഞിനെ എടുത്ത് പോവുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.

Kudumbavilakku
Comments (0)
Add Comment