സുമിത്രയുടെ ആ തീരുമാനം കുടുംബവിളക്ക് ക്ലൈമാക്സ് തന്നെ മാറ്റി മറിക്കുന്നു!! സുമിത്രയുടെ വരൻ വിശ്വനാഥ്‌ തന്നെയാണ് രോഹിത്; ഗംഭീര ട്വിസ്റ്റ്!! | Kudumbavilakku Today Episode 02 Aug 2024 Video Viral

Kudumbavilakku Today Episode 02 Aug 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക് ഇനി എണ്ണപ്പെടുന്ന ദിവസങ്ങൾ കൊണ്ട് അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ, സുമിത്രയോട് എല്ലാവരും വിവാഹത്തിനു മുൻപ് വിശ്വനാഥ സാറിന് അമ്മയെ ഒന്ന് കാണണമെന്ന് പറഞ്ഞ കാര്യം പറയുകയാണ്. എന്നാൽ സുമിത്ര അതിന് സമ്മതിക്കുന്നില്ല. പ്രതീഷ് വീണ്ടും വന്ന് കുറച്ച് സംസാരിക്കുകയാണ്. അങ്ങനെ വിവാഹ ദിവസം എല്ലാവരും ഒരുങ്ങി പുറപ്പെടാൻ നോക്കുമ്പോഴാണ് സരസ്വതി അമ്മ സുമിത്രയെ നോക്കി പൊട്ടിക്കരയുന്നത്. സുമിത്ര കല്യാണം കഴിഞ്ഞ് പോകുന്നതിൻ്റെ വിഷമമായിരുന്നു സരസ്വതി അമ്മ. നിന്നെ ഞാൻ ഒരു പാട് വിഷമിപ്പിച്ചിട്ടുണ്ടെന്നും, എൻ്റെ മകൻ നിന്നെ ഉപേക്ഷിക്കാൻ കാരണം ഞാനും കൂടിയാണെന്ന് പറഞ്ഞ് സരസ്വതി അമ്മ കരയുകയാണ്.

അമ്മ വിഷമിക്കേണ്ടെന്നും, ഞാൻ കല്യാണം കഴിഞ്ഞാലും ഇവിടെയുണ്ടാവുമെന്ന് പറയുകയാണ് സുമിത്ര. അപ്പോഴാണ് പൂജയും, സ്വരമോളും, അനന്യയും കൂടി വരുന്നത്. എല്ലാവരും അമ്പലത്തിലേക്ക് പുറപ്പെട്ടു. അമ്പലത്തിൽ പ്രതീഷും അനിരുദ്ധും എല്ലാം ഒരുക്കി വച്ചിരിക്കുകയാണ്. അവിടെ എത്തിയപ്പോൾ ശീതളും സച്ചിനും അവിടെ എത്തിയിരുന്നു. സുമിത്രയോട് ഒരുങ്ങി വരാൻ പ്രതീഷ് പറയുകയാണ്. അപ്പോഴാണ് ദീപുവും ചിത്രയും വരുന്നത്. എല്ലാവരും സുമിത്രയെ ഡ്രസിംങ്ങ് റൂമിലേക്ക് കൂട്ടിപ്പോവുകയാണ്. അവിടെ വച്ച സാരിയൊക്കെ കണ്ട് എനിക്കൊന്നും വേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേയെന്നും, എല്ലാവരും പുറത്ത് പോകാനും, പൂജയോട് അവിടെ നിൽക്കാനും പറയുകയാണ്.

ആ സമയത്താണ് വിശ്വനാഥൻ വരുന്നത്. അനിരുദ്ധും പ്രതീഷൊക്കെ ചേർന്ന് വിശ്വനാഥനെ സ്വീകരിക്കുകയാണ്. മുഹൂർത്ത സമയമായതിനാൽ സുമിത്രയെ നോക്കിയപ്പോൾ, സുമിത്ര ഒരുങ്ങാതെ വരികയായിരുന്നു.ഇത് കണ്ടപ്പോൾ അവർക്കൊക്കെ വിഷമമാവുകയാണ്. അമ്മ ഒരുങ്ങിയിട്ട് വരാൻ പറയുകയാണ് അനന്യ. അപ്പോഴാണ് ദീപുവും ചിത്രയും വരുന്നത്. നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ഇവിടെ വിവാഹം നടക്കുമെന്നും അത് എൻ്റെ വിവാഹമല്ലെന്നും, അത് ആരുടേതാണെന്ന് ഞാൻ പറയാമെന്ന് പറഞ്ഞ് പൂജയെയും അപ്പുവിനെയും വിളിക്കുകയാണ്.

ഇത് കണ്ട് അനിരുദ്ധ് അമ്മ എന്താണ് ചെയ്തതെന്നും, ഞങ്ങൾ ഇനി വിശ്വനാഥൻ സാറിനോട് എന്തു പറയുമെന്ന് പറയുകയാണ്. അപ്പോഴാണ് വിശ്വനാഥൻ വന്ന് ഞാൻ സുമിത്ര വിളിച്ചിട്ട് തന്നെയാണ് വന്നതെന്നു പറയുകയാണ്. രോഹിത്തിനെ മറന്ന് എനിക്കിനി ഒരു വിവാഹമില്ലെന്ന് പറയുകയാണ്. രഞ്ജിത ഉള്ളപ്പോൾ പൂജയുടെ വിവാഹം നടക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും, അതിനാലാണ് ഇങ്ങനെ ഒരു നാടകം കളിച്ചതെന്ന് പറയുകയാണ് ചിത്ര.

Kudumbavilakku
Comments (0)
Add Comment