Kudumbavilakku Today Episode 02 March 2024 Video : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെയുള്ള എപ്പിസോഡിൻ്റെ അവസാനത്തിൽ വക്കീലിനെ കുറിച്ചുള്ള കാര്യങ്ങൾ അന്വേഷിക്കാൻ വക്കീലിൻ്റെ ഭാര്യയുടെ ബന്ധുവായ നന്ദിതയെ വീട്ടിൽ ക്ഷണിച്ചു വരുത്തുന്നതായിരുന്നു.
പിന്നീട് പങ്കജ് പൂജയ്ക്ക് ഗിഫ്റ്റായി വാച്ച് നൽകുകയായിരുന്നു. അതിന് ശേഷം പൂജയുടെ കൂടെ പങ്കജ് സെൽഫി എടുക്കുകയായിരുന്നു. പൂജയോട് ഗിഫ്റ്റ് കൊടുത്ത വാച്ച് കാണിച്ച് നിൽക്കാൻ പറയുന്നു. ആ ഫോട്ടോ എടുത്ത് പങ്കജ് പോവുകയാണ്. പിന്നീട് കാണുന്നത് സുമിത്രയെയാണ്. സുമിത്ര നന്ദിതയോട് പലതും പറയുകയാണ്. ജീവനു തുല്യം സ്നേഹിക്കുന്ന മകളെ മറന്ന് ഒരിക്കലും രോഹിത്ത് രഞ്ജിതയുടെ പേരിൽ സ്വത്ത് എഴുതി വയ്ക്കില്ലെന്നും, രഞ്ജിതയുമായി രോഹിത്തിന് ഒരു ബന്ധവുമുണ്ടായിരുന്നില്ലെന്നും പറയുകയാണ് സുമിത്ര.
രഞ്ജിത കൈയ്യടക്കി വച്ചിരിക്കുന്നതെന്ന് പറയുന്ന സ്വത്തുക്കൾ കള്ള വിൽപത്രം തയ്യാറാക്കിയതായിരിക്കുമെന്നും പറയുകയാണ്. പിന്നീട് നന്ദിത പോവുകയാണ്. പിന്നീട് കാണുന്നത് പങ്കജ് പൂജയുമായി എടുത്ത സെൽഫി അപ്പുവിന് അയച്ചു കൊടുക്കുകയാണ്. ഇത് കണ്ട അപ്പു ഞെട്ടുകയാണ്. പൂജ എന്നിൽ നിന്നും മുഴുവനായും അകന്ന് പോയെന്ന് ആലോചിക്കുകയാണ് അപ്പു. പിന്നീട് നന്ദിത പോയ ശേഷം സരസ്വതിയമ്മ സുമിത്രയോട് അതാരാണ് എന്നൊക്കെ ചോദിക്കുകയാണ്. എന്നാൽ സുമിത്ര ഒന്നും പറഞ്ഞില്ല.
പിന്നീട് പൂജയെയും കൂട്ടി പങ്കജ് വീട്ടിൽ വരികയാണ്. രഞ്ജിത ഇറങ്ങി വന്ന് പൂജയിൽ നിന്ന് ഫയൽവാങ്ങുമ്പോൾ, പൂജയുടെ കൈയിലുള്ള വാച്ച് കണ്ട് രഞ്ജിത അത്ഭുതപ്പെട്ടുപ്പോയി. എൻ്റെ ലക്ഷങ്ങൾ വിലവരുന്ന വാച്ച് ഇവൻ അവൾക്ക് കൊടുത്തിരിക്കുന്നുവെന്നൊക്കെ ഓർത്ത് ദേഷ്യത്തിൽ നിൽക്കുമ്പോൾ, പങ്കജ് അമ്മ വാച്ച് കണ്ടെന്ന് മനസിലാക്കി പൂജയേയും കൂട്ടി പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.