Kudumbavilakku Today Episode 02 May 2024 Video : ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ, സുമിത്ര രോഹിത്തിൻ്റെ ഫോട്ടോ നോക്കി പല സങ്കടങ്ങളും പറയുകയായിരുന്നു. കഷ്ടപ്പെട്ട് സമ്പാദിച്ചതൊക്കെ ഇപ്പോൾ രഞ്ജിതയും കുടുംബവുമാണ് അനുഭവിക്കുന്നതെന്നും, നമ്മുടെ മകൾക്ക് ഞാൻ എങ്ങനെയെങ്കിലും അതൊക്കെ നേടിക്കൊടുക്കും എന്നാണ് സുമിത്ര രോഹിത്തിൻ്റെ ഫോട്ടോ നോക്കി വിഷമത്തോടെ പറയുന്നത്. പിന്നീട് കാണുന്നത് സുമിത്രയും സരസ്വതിയമ്മയും രഞ്ജിതയുടെ വീട്ടിൽ നിന്നും പോകാൻ പുറപ്പെടുകയാണ്.
രഞ്ജിതയോടും അരവിന്ദനും ഞങ്ങൾ പോവുകയാണെന്ന് സുമിത്ര പറയുകയും, സരസ്വതിഅമ്മ പോയിട്ട് വരാം എന്ന് പറഞ്ഞപ്പോൾ, അത് കേട്ട് അരവിന്ദ് അയ്യോ ഇനി തിരിച്ചു വരേണ്ടെന്ന് എന്ന് പറഞ്ഞപ്പോൾ, ഞങ്ങൾ തിരിച്ചു വരും എന്നും സ്ഥിരമായി ഇവിടെ താമസിക്കും എന്നൊക്കെ പറയുകയാണ് സുമിത്ര. പിന്നീട് കാണുന്നത് സിദ്ധാർത്ഥ നീയാണ് സിദ്ധാർത്ഥ് സുഹൃത്തിനോട് മക്കളെ എങ്ങനെയെങ്കിലും കണ്ടെത്തണമെന്ന് കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. അതിൻ്റെ തിരക്കലിലായിരുന്നു സുഹൃത്ത്.
അങ്ങനെ സുഹൃത്ത് ശീതൾ സുമിത്രയുടെ വീട്ടിലേക്ക് പോകാൻ വേണ്ടി പുറത്തിറങ്ങുന്നത് ആണ് കാണുന്നത്. അങ്ങനെ ശീതളിൻ്റെ വീട് കണ്ടെത്തിയ സുഹൃത്ത് ഉടൻതന്നെ സിദ്ധാർത്ഥിനെ വിളിച്ച് ശീതളിൻ്റെ വീട് കണ്ടെത്തിയിട്ടുണ്ടെന്ന കാര്യം പറയുകയാണ്. അപ്പോൾ തന്നെ സിദ്ധാർത്ഥിന് സന്തോഷമാവുകയാണ്. സുമിത്ര വീട്ടിലെത്തി വീടൊക്കെ ക്ലീനാക്കുമ്പോഴാണ് ശീതൾ സുമിത്രയുടെ വീട്ടിൽ എത്തുകയാണ്. ശീതളിനെ കണ്ട ഉടനെ സന്തോഷത്തിൽ മോളോട്
സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, സ്വകാര്യമായി അമ്മയോട് എനിക്ക് ചില കാര്യങ്ങൾ പറയാൻ ഉണ്ടെന്നു പറയുകയായിരുന്നു ശീതൾ. സുമിത്രയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് സച്ചിൻ്റെ ഫോൺ വരുന്നത്. ശീതൾ നീ എവിടെയാണെന്ന് ചോദിച്ചപ്പോൾ, ഞാൻ മാർക്കറ്റിൽ സാധനം വാങ്ങാൻ പോയിട്ടുണ്ട് എന്ന് പറയുകയായിരുന്നു.
എന്നാൽ സുമിത്രയുടെ വീടിൻ്റെ അടുത്തു നിന്നായിരുന്നു സച്ചിൻ വിളിച്ചിരുന്നത്. സച്ചിൻ വിളിച്ച ഉടനെ തന്നെ അമ്മയോട് സച്ചിൻ വീട്ടിലെത്തിയുണ്ടെന്നും, അതിനാൽ ഞാൻ പെട്ടെന്ന് തന്നെ പോകട്ടെ എന്ന് പറഞ്ഞു യാത്ര പറഞ്ഞു ഇറങ്ങുകയാണ്. യാത്ര പറഞ്ഞു ഇറങ്ങി സുമിത്രയുടെ വീടിൻ്റെ ഗേറ്റ് കടക്കുമ്പോൾ മുന്നിൽ മതിൽ വഴി സച്ചിൻ ശീതളിൻ്റെ മുന്നിലേക്ക് ചാടുകയായിരുന്നു. ഇത് കണ്ടു ശീതൾ ഞെട്ടുകയാണ്. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.