Kudumbavilakku Today Episode 03 Feb 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ, പല വ്യത്യസ്ത കഥാമുഹൂർത്തങ്ങളാണ് നടന്നത്. എന്നാൽ അടുത്ത ആഴ്ച വരാൻ പോകുന്നത് വ്യത്യസ്തമായ കഥാരംഗങ്ങളാണ്. കഴിഞ്ഞ ആഴ്ച അവസാനം എപ്പിസോഡ് അവസാനിക്കുമ്പോൾ, സുമിത്ര ശീതളിനെ വീട്ടിലേക്ക് വരാൻ നിർബന്ധിക്കുകയാണ്. പിന്നീട് സുമിത്ര ഞാൻ വരാമെന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ സുമിത്രയ്ക്ക് ആകെ ടെൻഷനാവുകയാണ്.
പിന്നീട് രഞ്ജിതയുടെ വീട്ടിലുള്ള കാര്യങ്ങളാണ്. രഞ്ജിതയ്ക്ക് ആകെ ടെൻഷനാവുകയാണ് തന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നതാരാണെന്നോർത്ത്. പിന്നീട് കാണുന്നത് സരസ്വതിയമ്മയെയാണ്. സരസ്വതിയമ്മ ശ്രീനിലയത്തിൽ എത്തുകയാണ്. അവിടെ എത്തിയപ്പോൾ ശ്രീനിലയത്തിൽ പുതിയ ആൾക്കാർ താമസിക്കുന്നതാണ് കാണുന്നത്. പിന്നീട് സരസ്വതിയമ്മ നേരെ സുമിത്രയെ കുറിച്ചറിയാൻ ദീപുവിൻ്റെ വീട്ടിൽ പോകാമെന്ന് കരുതുന്നു. അങ്ങനെ ദീപുവിൻ്റെ വീട്ടിലെത്തിയ സരസ്വതിയമ്മ സുമിത്രയെ കുറിച്ച് അന്വേഷിക്കുന്നു.
അപ്പോൾ സുമിത്രേടത്തി ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നെന്നും, അവർ ഇപ്പോൾ ഒരു വാടക വീട്ടിലാണ് താമസിക്കുന്നതെന്ന് പറയുകയാണ് ചിത്ര. അപ്പോഴാണ് ദീപുവിൻ്റെ വീട്ടിലേയ്ക്ക് പരമശിവം വരുന്നത്. പരമശിവത്തിന് ദീപു പണം കൊടുക്കാനുണ്ടായിരുന്നു. ഗുണ്ടയെയും കൂട്ടി ദീപുവിൻ്റെ വീട്ടിലെത്തിയ പരമശിവം ദീപുവിനെ അന്വേഷിക്കുന്നു. ദീപു ഇല്ലെന്ന് പറഞ്ഞപ്പോൾ, ദീപു പണം തരാനുള്ള കാര്യം പറയുന്നു. അപ്പോൾ സരസ്വതിയമ്മ പരമശിവത്തിനോട് ദേഷ്യത്തിൽ പലതും പറഞ്ഞപ്പോൾ, കൂടെ വന്ന ഗുണ്ട സരസ്വതിയമ്മയെ പിടിച്ചു തള്ളുകയായിരുന്നു. ചിത്ര താങ്ങുകയായിരുന്നു സരസ്വതിയമ്മയെ. പിന്നീട് പരമശിവം പല ഭീ ക്ഷ ണികളും മുഴക്കി പരമശിവം പോവുകയാണ്.
പിന്നീട് സരസ്വതിയമ്മ ചിത്രയോട് സുമിത്രയുടെ വീട് അന്വേഷിച്ചു പോവുകയാണ്. പിന്നീട് കാണുന്നത് ശീതൾ വീണ്ടും സുമിത്രയെ കാണാൻ വീട്ടിൽ വരുന്നതാണ്. സുമിത്ര മകൾക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കുകയും അവളെ കഴിപ്പിക്കുകയുമൊക്കെ ചെയ്യുകയാണ്. അപ്പോഴാണ് സുമിത്ര ശീതളിൻ്റെ കൈയിലെ മുറിവ് കാണുന്നത്. ഇത് കണ്ട സുമിത്ര ഞെട്ടുകയാണ്. എന്തു പറ്റിയതാണെന്ന് ചോദിച്ചപ്പോൾ ഒന്നും തുറന്നു പറയാൻ ശീതൾ തയ്യാറാവുന്നില്ല. പിന്നീട് അമ്മയോട് യാത്ര പറഞ്ഞ് പോവുകയാണ്. മകളുടെ കാര്യങ്ങളോർത്ത് സുമിത്ര നിൽക്കുമ്പോൾ ആണ് സരസ്വതിയമ്മ വരുന്നത്. അവിടെ എത്തിയ സരസ്വതിയമ്മ സുമിത്രയെ തന്നെ നോക്കുകയാണ്. ഇത് കണ്ട് സുമിത്ര ഇത് ഞാൻ തന്നെയാണെന്നും, മ രി ച്ചിട്ടില്ലെന്നും പറയുകയാണ്. പിന്നീട് പല കാര്യങ്ങളും രണ്ടു പേരും സംസാരിക്കുന്നതൊക്കെയാണ് അടുത്ത ആഴ്ചയിലെ എപ്പിസോഡിൽ വരുന്ന ഭാഗങ്ങൾ.