രഞ്ജിതയെ തിരിച്ചറിയാതെ പൂജ!! രോഹിതിനെ കുറിച്ചുള്ള ആ സത്യം പൂജയ്ക്ക് മുന്നിൽ തുറന്ന് കാട്ടി സുമിത്ര; പ്രതീഷ് തിരിച്ചെത്തി!! | Kudumbavilakku Today Episode 03 July 2024 Video

Kudumbavilakku Today Episode 03 July 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബവിളക്ക് ഇപ്പോൾ ജീവിതഗന്ധിയായ മുഹൂർത്തങ്ങളോടെ മുന്നോട്ടു പോകുകയാണ്. ഇന്നത്തെ എപ്പിസോഡിൽ സച്ചിൻ്റെ വീടാണ് കാണുന്നത്. സരസ്വതിയമ്മ ശീതളിനോട് സച്ചിനെ നല്ലൊരു ഡോക്ടറെ കാണിക്കണമെന്ന് പറയുകയാണ്. ഇതൊക്കെ സംസാരിക്കുമ്പോഴാണ് സച്ചിൻ വരുന്നത്. അച്ഛമ്മയുടെ ഫോണെടുത്ത് സ്പീക്കറിലിട്ട് സിദ്ധാർത്ഥിനോട് സംസാരിക്കാൻ പറയുകയാണ്. പിന്നീട് ദീപുവിൻ്റെ വീടാണ് കാണുന്നത്. ദീപുവിനെ ഡോക്ടറെ കാണിച്ച് വരികയാണ് ചിത്ര. എന്നാൽ അച്ഛൻ നേരെയാവില്ലെന്ന് പറയുകയാണ് അപ്പു. അപ്പോഴാണ് സുമിത്രയുടെ വീട്ടിൽ പൂജ വരുന്നത്.

ജയിലിൽ പോയ കാര്യങ്ങൾ ചോദിക്കുകയാണ്. പ്രതീഷ് കാണാൻ സമ്മതിച്ചില്ലെന്ന് പറഞ്ഞപ്പോൾ പൂജ ഞെട്ടുകയാണ്. എന്നെ കാണിക്കാതിരിക്കാൻ വേണ്ടി ആരോ കളിച്ചിട്ടുണ്ടെന്നും, അത് രഞ്ജിതയാണെന്നും പറയുകയാണ് സുമിത്ര. ഇത് കേട്ടപ്പോൾ പൂജയ്ക്ക് ഒന്നും മനസിലാവുന്നില്ല. രഞ്ജിതാൻ്റി അമ്മയോട് എന്താണ് പറഞ്ഞതെന്ന് ചോദിക്കുകയാണ് പൂജ.എൻ്റെ മകനെ എന്നിൽ നിന്ന് അകറ്റുമെന്ന് അവൾ വെല്ലുവിളിച്ചതായും സുമിത്ര പറയുകയാണ്. അവളെ ഞാൻ ദ്രോഹിച്ചിട്ടില്ലെന്നും, അവൾ എൻ്റെ ജീവിതം തകർക്കാൻ ശ്രമിപ്പിച്ചാൽ ഞാൻ ആരാണെന്ന് അവൾക്ക് മനസിലാകുമെന്നും പറയുകയാണ്.

എന്നാൽ പൂജ രഞ്ജിത പറഞ്ഞ കാര്യങ്ങളൊന്നും പറയുന്നില്ല. ആ സമയത്താണ് സരസ്വതിയമ്മ സിദ്ധുവിനെ വിളിക്കുകയാണ്. സിദ്ധുവിനോട് ഞങ്ങളെ സച്ചിൻ പൂട്ടിയിട്ടിരിക്കുകയാണെന്നും, നമ്മളെ രക്ഷിക്കണമെന്നും പറയുകയാണ്.ഇത് കേട്ട് കൊണ്ട് വന്ന സച്ചിൻ ഫോൺ പിടിച്ച് വാങ്ങുകയാണ്. പിന്നീട് സരസ്വതിയമ്മയോട് നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ സ്പീക്കറിലിട്ട് ഫോൺ വിളിക്കാനെന്നും, പറഞ്ഞത് അനുസരിക്കാത്തതിനാൽ നിങ്ങളെ ഞാൻ ചിലപ്പോൾ കൊന്നേക്കുമെന്ന് പറയുകയാണ് സച്ചിൻ.

പേടിച്ചു കൊണ്ട് സരസ്വതിയമ്മ ഓടിപ്പോവുകയാണ്. സുമിത്രയാണെങ്കിൽ രഞ്ജിതയുടെ കളികൾ ഓർത്ത് വിഷമിച്ചിരിക്കുകയാണ്. എൻ്റെ മകനെ വച്ചാണല്ലോ അവൾ കളിക്കുന്നതെന്നോർത്ത് വിഷമിക്കുകയാണ് സുമിത്ര. അപ്പോഴാണ് രഞ്ജിതയ്ക്ക് വക്കീലിൻ്റെ ഫോൺ വരുന്നത്. പ്രതീഷിനെ ജയിലിൽ നിന്ന് ഇറക്കാൻ പോകാൻ പറയുകയാണ്. ഇത് കേട്ട രഞ്ജിതയ്ക്ക് വലിയ സന്തോഷമാവുകയാണ്. ഇതിലും വലിയ സന്തോഷം വേറെയില്ലെന്ന് പറയുകയാണ് രഞ്ജിത. ഇതൊക്കെ ആണ് ഇന്നത്തെ എപ്പിസോഡിൽ നിങ്ങൾ കാണാൻ പോകുന്നത്.

Kudumbavilakku
Comments (0)
Add Comment