Kudumbavilakku Today Episode 06 Jan 2023 : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ലാസറ്റ് എപ്പിസോസിൻ്റെ അവസാനത്തിൽ സുമിത്രയും പൂജയും രഞ്ജിതയുടെ വീട്ടിൽ പോയി വരുന്നതായിരുന്നു. എന്നാൽ ഇനി വരുന്ന ആഴ്ചയിൽ നടക്കാൻ പോകുന്നത് സുമിത്ര തൻ്റെ രക്തബന്ധങ്ങളെ കണ്ടെത്തുന്നതും മറ്റുമാണ്. അപ്പുവിനെ പൂജയ്ക്കും പൂജയെ അപ്പുവിനും ഇഷ്ടമാണ്.
പക്ഷേ, പൂജ കരുതുന്നത് അപ്പു വേറെയൊരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ടെന്നാണ്. അതിനാൽ അപ്പുവിനോടുള്ള ദേഷ്യത്തിൽ പങ്കജിൻ്റെ കമ്പനിയിൽ ജോലിക്ക് പോകാൻ ഒരുങ്ങുകയാണ് പൂജ. എന്നാൽ അപ്പു വേറെ പെൺകുട്ടിയുമായി പ്രണയത്തിലല്ലെന്ന് പൂജ മനസിലാക്കുന്നു. പിന്നീട് കാണുന്നത് സുമിത്രയും പൂജയും കൂടി വാടക വീട്ടിലേക്ക് താമസം മാറുന്നതാണ്. അമ്മയുടെ ഫോട്ടോയിൽ നോക്കി പ്രാർത്ഥിച്ചതിന് ശേഷം സുമിത്ര വാടക വീട്ടിലേയ്ക്ക് പോവുകയാണ്.
വാടക വീട്ടിലെത്തിയ സുമിത്രയെ സഹായിക്കാൻ എന്തിനും സീമ കൂടെ ഉണ്ടായിരുന്നു. പക്ഷേ, വാടക വീട്ടിൽ താമസിക്കുമ്പോൾ പണത്തിൻ്റെ ആവശ്യമുണ്ട്. കാരണം സുമിത്ര എല്ലാം നഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. കൂടാതെ പൂജയുടെ ജോലിയും നഷ്ടപ്പെട്ട സ്ഥിതിക്ക് സുമിത്ര അടുത്തുള്ള സ്കൂളിലേക്ക് ജോലിക്ക് പോവുകയാണ്. അവിടെ എത്തിയ സുമിത്രയുമായി മിടുക്കിയായ പെൺകുട്ടി വന്ന് പലതും സംസാരിക്കുന്നു.
അങ്ങനെ സുമിത്രയുമായി സ്വരമോൾ വലിയ അടുപ്പത്തിലാവുന്നു. തൻ്റെ മകൻ്റെ കുഞ്ഞാണെന്ന് സുമിത്രയ്ക്ക് അറിഞ്ഞിരുന്നില്ല. ഒരു ദിവസം സ്വരമോൾ ഭക്ഷണം കഴിക്കുമ്പോഴാണ് സുമിത്രയെ കാണുന്നത്. സുമിത്ര മോളെ കണ്ടപ്പോൾ അടുത്തു പോയിരുന്നു. ആൻ്റി ഭക്ഷണം വായിൽ വച്ചു തരാമെന്ന് പറഞ്ഞ് ഭക്ഷണം നൽകുകയായിരുന്നു. അങ്ങനെ രസകരമായ എപ്പിസോഡുകളാണ് അടുത്ത ആഴ്ച കാണാൻ പോകുന്നത്.