Kudumbavilakku Today Episode 07 Feb 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് വളരെ രസകരമായാണ് മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പരമശിവത്തിന് അഞ്ചുലക്ഷം രൂപ കൊടുത്തതിനു ശേഷം, ഒളിപ്പിച്ചു വെച്ചിരുന്ന രണ്ടു ലക്ഷം രൂപ നോക്കി ചിരിക്കുന്ന ദീപുവിനെയായിരുന്നു. 7 ലക്ഷം രൂപ രഞ്ജിതയുടെ വീട്ടിൽ നിന്നും അടിച്ചുമാറ്റിയ ദീപു അതിൽ നിന്നും അഞ്ച് ലക്ഷം രൂപ പരമശിവത്തിന് കൊടുക്കുകയും, 2ലക്ഷം രൂപ കൈയിൽ വയ്ക്കുകയും ആയിരുന്നു.
പിന്നീട് കാണുന്നത് രഞ്ജിതയുടെ വീടാണ്. മകനോട് ഞാൻ തന്ന 7 ലക്ഷം രൂപ എടുത്തു കൊണ്ടു തരാൻ പറഞ്ഞപ്പോൾ. മുകളിലേക്ക് പോയി പൈസ എടുത്ത് കൊണ്ടുവരാൻ പോയ പങ്കജ് പൈസ കാണാതെ ടെൻഷനടിക്കുകയാണ്. പിന്നീട് പല സ്ഥലത്തും പങ്കജ് തപ്പി നോക്കിയ ശേഷം എവിടെയും പണം കാണാതെ വന്നപ്പോൾ തിരികെവന്ന് അമ്മയോട് പണം എവിടെയും കാണാനില്ല എന്ന് പറയുകയായിരുന്നു.
ഇതുകേട്ട് രഞ്ജിത് ഞെട്ടുകയായിരുന്നു.
ഇത്ര ലക്ഷം രൂപ എവിടെ പോകാനാണ്, ഒന്നുകൂടി നോക്കാമെന്ന് പറഞ്ഞ ശേഷം, രണ്ടു പേരും കൂടി മുകളിൽ പോയി എല്ലായിടത്തും നോക്കുകയാണ്. എവിടെയും പണം കാണുന്നില്ല. ടെൻഷനടിച്ച് പങ്കജും രഞ്ജിതയും താഴെ വന്ന് ഇരിക്കുകയാണ്. പിന്നീട് നിൻ്റെ ഡാഡിയെ കാണുന്നില്ലല്ലോയെന്നും രഞ്ജിത അതിനിടയിൽ പറയുന്നുണ്ട്. പിന്നീട് കാണുന്നത് ദീപുവിനെ ആണ്. ദീപു വീട്ടിലേക്ക് വളരെ സന്തോഷത്തിൽ വരികയാണ്. പിന്നീട് രണ്ട് ലക്ഷം രൂപ എടുത്തു ചിത്രയ്ക്കു നിൽക്കുകയാണ്. ഇത് എവിടുന്നാണ് ഇപ്പോൾ പണം എന്ന് ചോദിച്ചപ്പോൾ അതിന് ഉത്തരം പറയാനാകാതെ ദീപു നിൽക്കുകയാണ് ഇതെവിടുന്ന് ആണെന്ന് പറയാതെ ഞാൻ ഈ പണം എടുക്കില്ലെന്ന് പറയുകയാണ് ചിത്ര.
പിന്നീട് കാണുന്നത് രഞ്ജിത ഓഫീസിലേക്ക് പോവുകയാണ്. അവിടെ സ്ഥലം വിറ്റ ഒരു സാധാരണക്കാരൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അയാൾക്ക് കൊടുക്കാനുള്ള ബാക്കി പണത്തിന് വേണ്ടിയാണ് അയാൾ ചോദിക്കുന്നത്. എന്നാൽ അത് ഞാൻ സമയമാവുമ്പോൾ തരുമെന്ന് രഞ്ജിത പോവാൻ ഒരുങ്ങുമ്പോൾ, പൂജ വരികയാണ്. എന്തിനാണ് ഇവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്, ഇവർക്ക് വേണ്ടത് കൊടുത്തു കൂടേ എന്ന് പറയുകയാണ് പൂജ. പൂജ പറയുന്നത് കേട്ട രഞ്ജിതയ്ക്ക് ദേഷ്യം വരികയാണ്. പിന്നീട് കാണുന്നത് സുമിത്രയെയാണ്. ശീതളിനെ വിളിക്കുകയാണ്. ശീതളിനോട് നീ എപ്പോഴാണ് ഇങ്ങോട്ട് വരികയെന്ന് ചോദിക്കുകയാണ്.അമ്മ ഇന്ന് വരാൻ പറ്റില്ലെന്ന് പറയുകയാണ് ശീതൾ. എങ്കിൽ വീടിൻ്റെ അഡ്രസ് പറയാനും ഞാൻ അവിടേയ്ക്ക് വരാമെന്ന് പറയുകയാണ് സുമിത്ര. അമ്മ ഇവിടേയ്ക്ക് വരേണ്ടെന്നും, ഇന്നിവിടെ സച്ചിൻ്റെ സുഹൃത്തുക്കളൊക്കെ വരുന്നുണ്ടെന്നും പറയുകയാണ് ശീതൾ. ശീതളിൻ്റെ ഫോൺ കഴിഞ്ഞപ്പോൾ പലതും ആലോചിച്ചിരിക്കുകയാണ് സുമിത്ര. അപ്പോഴാണ് ആരോ ബെല്ലടിക്കുന്നത്. സന്തോഷത്തിൽ ശീതളായിരിക്കുമെന്ന് കരുതി സുമിത്ര വാതിൽ തുറന്നപ്പോൾ, സരസ്വതിയമ്മയെയാണ് കാണുന്നത്. സരസ്വതിയമ്മയെ കണ്ട് ഞെട്ടി നിൽക്കുകയാണ് സുമിത്ര.ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.