പൂജയ്ക്ക് നേരെ കലിയോടെ പാഞ്ഞടുത്ത് സുമിത്ര!! പൊട്ടിക്കരഞ്ഞ് കൊണ്ട് ആ കടുത്ത തീരുമാനം എടുത്ത് പൂജ; രഞ്ജിത സുമിത്ര നേർക്കുനേർ!! | Kudumbavilakku Today Episode 08 July 2024 Video

Kudumbavilakku Today Episode 08 July 2024 Video : ഏഷ്യാനെറ്റി കുടുംബ വിളക്ക് അവസാന എപ്പിസോഡിലേക്ക് അടുക്കുമ്പോൾ, സുമിത്രയ്ക്ക് മക്കളെയൊക്കെ തിരിച്ചു കിട്ടുന്നതായിരുന്നു. എന്നാൽ ജീവന് തുല്യം സ്നേഹിച്ച പ്രതീഷിൻ്റെ സ്വഭാവമാറ്റമാണ് സുമിത്രയെവിഷമത്തിലാഴ്ത്തുന്നത്. പ്രതീഷ് ശ്രീനിലയത്തിൽ നിന്നും പോയത് രഞ്ജിതയുടെ അടുത്താണ്. അവിടെ എത്തിയപ്പോൾ വലിയ സ്വീകരണം നൽകുകയും, സുമിത്രയെക്കുറിച്ച് കൂടുതൽ കുറ്റങ്ങൾ പറയുകയും, പിന്നീട് പ്രതീഷ് എനിക്കൊരു ജോലി വേണമെന്ന് പറയുകയാണ്. തൻ്റെ മ്യൂസിക്കുമായി പുതിയ ജോലി നോക്കി കൂടെ എന്ന് പറഞ്ഞപ്പോൾ, ഞാൻ സംഗീതത്തിൻ്റെ ഇടയിലുള്ള ജോലിക്കൊന്നും താൽപര്യമില്ലെന്നും പറയുകയാണ് പ്രതീഷ്.

പിന്നെ രഞ്ജിത എന്തെങ്കിലും ജോലി തരപ്പെടുത്താമെന്നു പറയുകയാണ്. നിങ്ങൾ എന്നെ ജയിലിൽ നിന്നിറക്കാൻ പല കാര്യങ്ങളും ചെയ്തതിന് നന്ദിയുണ്ടെന്ന് പറയുകയാണ് പ്രതീഷ്. അപ്പുവിൻ്റെ കൂടെ വീട്ടിലെത്തിയ സ്വരമോൾ പ്രതീഷിനെ കുറിച്ച് ചോദിച്ചപ്പോൾ, അനന്യ പ്രതീഷിനെ മോശമാക്കി പറയുന്നതാണ് അനിരുദ്ധ് കേൾക്കുന്നത്. സ്വരമോൾ പോയപ്പോൾ അനന്യയെ അനിരുദ്ധ് വഴക്കു പറയുകയാണ് . അപ്പോഴാണ് അപ്പു പറയുന്നത് പ്രതിഷേട്ടനെ ജയിലിൽ നിന്ന് ഇറക്കിയത് രഞ്ജിതയാണെന്ന് പൂജയ്ക്കറിയാമെന്ന്.

ഇത് കേട്ട് സുമിത്ര ഞെട്ടുകയാണ്. അപ്പുപോയ ശേഷം, പൂജ ഓഫീസ് കഴിഞ്ഞ് വരികയാണ് അപ്പോൾ സുമിത്ര പൂജയെ വിളിക്കുകയും, രഞ്ജിത യാണ് പ്രതീഷിനെ ജയിലിൽ നിന്നിറക്കിയ കാര്യം നിനക്കറിയാഞ്ഞിട്ടും, നീ എന്തിനാണ് എന്നോട് പറയാതിരുന്നതെന്നും ഞാൻ നിന്നെ മോൾ ആയി തന്നെയല്ലേ കണ്ടതെന്നുമൊക്കെ പറഞ്ഞ് കരയുകയാണ്.

എന്നാൽ പൂജ രഞ്ജി താൻ്റി ഇപ്പോൾ നല്ലതായെന്ന് പറയുകയാണ്‌. പിന്നീട് സുമിത്ര രഞ്ജിതയുടെ വീട്ടിൽ പോവുകയാണ് അവിടെ എത്തിയ സുമിത്ര രഞ്ജിതയുമായി വഴക്ക് ആവുകയാണ്. വീട്ടിലെത്തിയ സുമിത്ര അന്ന് ലഭിച്ച രോഹിത്തിൻ്റെ ഡയറി എടുത്ത് വായിക്കുകയാണ്. അതിൽ എഴുതിയതൊക്കെ വായിക്കുകയാണ്. ഇതൊക്കെയാണ് ഈ ആഴ്ച നടക്കാൻ പോകുന്നത്,

Kudumbavilakku
Comments (0)
Add Comment