Kudumbavilakku Today Episode 08 May 2024 Video : കുടുംബവിളക്ക് കൂടുതൽ നിർണ്ണായകമായ നിമിഷങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. സുമിത്രയും സിദ്ധാർഥും കണ്ട് മുട്ടുന്ന അപൂർവ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ എന്നാൽ ഇരുവരും ഒരുമിക്കുമോ എന്ന സംശയത്തിലാണ് പ്രേക്ഷകർ. സ്വന്തം സന്തോഷങ്ങളും ജീവിതവും മറ്റുള്ളവർക്ക് വേണ്ടി ഹോമിച്ച് അടുക്കളയിൽ ഒതുങ്ങിപ്പോവുകയും ഒടുവിൽ താൻ ഇത് വരെ ആർക്ക് വേണ്ടി ജീവിച്ചുവോ അവർ തന്നെ തന്നെ തള്ളിപ്പറയുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യുന്ന സാധാരണ
വീട്ടമ്മയിൽ നിന്ന് തന്റെ വ്യക്തിത്വം തിരിച്ചറിഞ്ഞു സ്വന്തം കഴിവ് കൊണ്ട് ജീവിത വിജയം നേടിയ സുമിത്ര എന്ന സ്ത്രീക്ക് ആരാധകർ ഏറെ ആയിരിന്നു. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ മാത്രമാണ് അവൾ തന്റെ അസ്തിത്വം കണ്ടെത്തിയത്. ഒരു സ്ത്രീ അനുഭവിക്കാനുള്ള എല്ലാ ദുഖങ്ങളും അനുഭവിച്ചവളാണ് സുമിത്ര. സിദ്ധാർഥ് ആണ് സുമിത്രയെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചിട്ടുള്ള വ്യക്തി. തകർന്ന് തരിപ്പണമായിട്ടും അവിടെ നിന്നുമെല്ലാം ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയർന്നു പറന്നവളാണ് സുമിത്ര.
തന്റെ സുഹൃത്തായ രോഹിതിനെയാണ് പിന്നീട് സുമിത്ര വിവാഹം ചെയ്തത് എന്നാൽ വിധി വീണ്ടും സുമിത്രയ്ക്ക് എതിരായിരുന്നു. ഒരുമിച്ചുള്ള ഒരു യാത്രയ്ക്കിടയിൽ രോഹിത്തിനെയും വിധി കൊണ്ട് പോയ്. വലിയൊരു ദുരന്തന്തിന്റെ ബാക്കി പത്രം ആയിട്ടാണ് സുമിത്ര ഇന്ന് ജീവിക്കുന്നത്. വാഹനപകടത്തിൽ രോഹിത് മ രിച്ചിരുന്നു. 6 വർഷത്തിന് ശേഷം കോമയിൽ നിന്നുണർന്ന സുമിത്ര തന്റെ ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്.അപ്പോഴും രോഹിത്തിന്റെ മരണം സുമിത്രയെ വേട്ടയാടുന്നുണ്ട്.
രോഹിത്തിന്റെ മകൾ പൂജയോടൊപ്പം സുമിത്രയും കഴിയുകയാണ് ഇപ്പോൾ എന്നാൽ ഒരിടവേളക്ക് ശേഷം സിദ്ധാർഥ് തിരിച്ചെത്തുകയാണ്. സിദ്ധാർഥിന്റെ തിരിച്ചു വരവ് ഒരു ഞെട്ടലോടെയാണ് സുമിത്ര കേട്ടത്. ആശുപത്രിയിൽ കഴിയുന്ന സിദ്ധാർഥിനു ഇനി ആകെയുള്ള അഭയ സ്ഥാനം സുമിത്രയാണ്. എന്നാൽ സിദ്ധാർഥ് തങ്ങളുടെ അടുത്തേക്ക് വരുന്നതിലുള്ള പ്രതിഷേധം അറിയിക്കുകയാണ് പൂജ, സുമിത്രയെ. ഇതിൽ സുമിത്രയുടെ തീരുമാനം എന്താണെന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.