അമ്പല നടയിൽ നിന്നും ആ മഹാസംഗമം; സുമിത്രയെ തിരിച്ചറിഞ്ഞ് സ്വര മോൾ; ശത്രുക്കൾക്ക് ഇടിവെട്ട് പണിയായി സുമിത്ര അനിരുദ്ധ് സംഗമം!! | Kudumbavilakku Today Episode 09 April 2024 Video

Kudumbavilakku Today Episode 09 April 2024 Video : പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായാണ് മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പങ്കജും അപ്പുവും കൂടി സംസാരിക്കുന്നത് ആയിരുന്നു. സംസാരമൊക്കെ കഴിഞ്ഞു പങ്കജ് അമ്പലത്തിലേക്ക് കയറാൻ പോകുമ്പോഴാണ് രഞ്ജിതയും അരവിന്ദും വരുന്നത് കാണുന്നത്. രഞ്ജിത്ത് പങ്കജിനെ കണ്ടപ്പോൾ ദേഷ്യപ്പെടുകയും, ഓഫീസിൽ ഇത്രയും വർക്ക് വെച്ച് നീ എന്തിനാണ് ഇവിടെ വന്നത് എന്ന് പറയുന്നത്. അപ്പോൾ അരവിന്ദ് തമാശരൂപത്തിൽ പലതും പറയുന്നുണ്ട്. പിന്നീട് സുമിത്ര ഇവിടെ എത്തിയിട്ടുണ്ടോ എന്ന് ചോദിക്കുന്നത്.

ഞാൻ ആൻറിയെ കണ്ടിരുന്നെന്നു പറഞ്ഞപ്പോൾ, സംസാരിക്കുന്ന രീതിയിൽ അനിരുദ്ധിനെ കണ്ടതായി തോന്നിയോ എന്ന് ചോദിച്ചപ്പോൾ അങ്ങനെ ഒന്നും തോന്നിയില്ല എന്നാണ് പറയുന്നത്. പിന്നീട് കാണുന്നത് അനിരുദ്ധ് സുമിത്രയ്ക്ക് വേണ്ടിയുള്ള ബലിയിടൽ ചടങ്ങുകൾ നടത്തുന്നതാണ്. ചടങ്ങുകൾ കഴിഞ്ഞശേഷം അനിരുദ്ധ് കടവിൽ ഒഴുക്കാൻ പോയപ്പോൾ പ്രേമ കൈയിലുണ്ടായിരുന്ന സുമിത്രയുടെ പൊട്ടിയ ഫോട്ടോയെടുത്ത് വെയ്സ്റ്റിൽ എറിയാൻ പോവുകയായിരുന്നു. അപ്പോഴാണ് സ്വര മോൾ ഓടിവന്ന് എനിക്ക് അച്ഛൻ്റെ ഫോട്ടോ ഒന്ന് കാണണം എന്ന് പറയുകയാണ്.

പ്രേമയോട് പിടിച്ചു വലിച്ചു വാങ്ങി ഫോട്ടോ നോക്കിയപ്പോൾ സ്വര ഞെട്ടി പോവുകയാണ്. തൻ്റെ ടീച്ചർ അമ്മയാണ് ഇതൊന്നും പ്രേമയോട് പറയുകയാണ്. ഇത് നിൻ്റെ ടീച്ചർ എങ്ങനെ ആവുമെന്നും, സുമിത്ര ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നു പറയുകയാണ് പ്രേമ. പ്രേമയോടു കൂടി ചേർന്ന് വിശ്വവും മോളുടെ അച്ഛമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്ന് പറയുകയാണ്. അങ്ങനെ അവർ പറയുന്നത് അത്ര വിശ്വസിക്കാനാവാതെ സ്വരമോൾ ഒരു സ്ഥലത്ത് പോയിരുന്നു ടീച്ചറിനെ കുറിച്ച് ആലോചിക്കുകയാണ്.ഇന്ന് മുഴുവൻ ഇതുതന്നെ ആയിരിക്കും കുട്ടിയുടെ ചിന്തയിൽ എന്ന് മനസ്സിലാക്കിയ പ്രേമം സ്വര മോളോട് പലതും പറഞ്ഞ് മനസ്സ് മാറ്റുകയായിരുന്നു. പിന്നീട് കാണുന്നത് സുമിത്രയും പൂജയും ദീപുവും ചിത്രയും കൂടിയും ബലി കർമ്മങ്ങൾ ചെയ്യുന്നതാണ്. അതിനുശേഷം അവരും ഒഴുക്കി വരുമ്പോൾ പെട്ടെന്ന് ഒരു നിഴൽപോലെ അനിരുദ്ധിനെകാണുകയാണ്.

മോനെ അനി എന്ന് വിളിച്ച് സുമിത്ര ഓടുകയായിരുന്നു ദീപുവും ചിത്രയുമൊക്കെ പിറകെഓടി പോവുകയാണ്. എന്നാൽ അനിരുദ്ധ് നാട്ടിൽ ഇല്ലെന്നും, പിന്നെ എങ്ങനെയാണ് ഇവിടെ കാണുക എന്ന് പറയുകയാണ് ദീപു. എന്നാൽ അനി തന്നെയാണ് ഞാൻ കണ്ടത് എന്ന ചിന്ത തന്നെയാണ് സുമിത്രയുടെ മനസ്സിലുള്ളത്. അങ്ങനെ ക്ഷേത്രത്തിൽ പോയി ദേവിയോട് കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കുകയാണ്. എൻ്റെ മകനെ തന്നെയാണ് ഞാൻ കണ്ടതെന്നും, എൻ്റെ മക്കളെ രണ്ടുപേരെയും പെട്ടെന്ന് തന്നെ എൻ്റെയടുത്ത് എത്തിക്കണേ എന്നാണ്. അപ്പോഴാണ് അനിരുദ്ധ് പിറകിൽ വന്ന് പ്രാർത്ഥിക്കുന്നത്. അതിനിടയിൽ അനിരുദ്ധ് കുമ്പിട്ട് ഇരുകൈയും നീട്ടി പ്രാർത്ഥിക്കുമ്പോഴാണ് സുമിത്ര അനിരുദ്ധിെ ചവിട്ടി പോവുകയാണ്. സോറി പറഞ്ഞു സുമിത്ര പോവുകയാണ്. ഇതൊന്നും അറിയാതെ പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയായിരുന്നു അനിരുദ്ധ്. പിന്നീട് കാണുന്നത് പൂജ പ്രാർത്ഥന ഒക്കെ കഴിഞ്ഞു വരുമ്പോൾ പങ്കജ് ഇനി ഫ്രീയാണെങ്കിൽ ഓഫീസിൽ വരാൻ പറയുകയാണ്. ഓഫീസിൽ കുറേ വർക്കുകൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ പൂജ ഓഫീസിൽ പോകാൻ സമ്മതിക്കുകയായിരുന്നു. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.

Kudumbavilakku
Comments (0)
Add Comment