Kudumbavilakku Today Episode 09 Feb 2024 Video : കുടുംബവിളക്ക് സീസൺ 2 ഉദ്വേഗഭരിതമായ മിഹൂർത്തങ്ങളിലൂടെ മുന്നേറുകയാണ്. സത്യത്തിൽ ഇത് സുമിത്രയുടെ മൂന്നാം ജന്മമാണ്. അടിമയ്ക്ക് സമമായി സിദ്ധാർത്തിന്റെ വീട്ടിൽ ഒരു മൂലയിൽ കഴിഞ്ഞിരുന്ന സുമിത്ര തന്റെ അസ്തിത്വം തിരിച്ചറിഞ്ഞു സ്വന്തം വ്യക്തിത്വത്തിന് വേണ്ടി പ്രയത്നിക്കുകയും തള്ളിപ്പറഞ്ഞവരെക്കൊണ്ട് പോലും തന്റെ മഹത്വത്തെക്കുറിച്ച് വാഴ്ത്തി പാടിച്ച പ്പോൾ ആണ് സുമിത്ര എന്ന നായികയുടെ ശക്തി യഥാർത്ഥത്തിൽ അറിഞ്ഞത്.
തന്നെ വേണ്ടാത്തവരെ വേണ്ടെന്ന് വെയ്ച്ചപ്പോഴും ഒറ്റയ്ക്ക് സന്തോഷമായി ജീവിക്കാൻ ഒരു പെണ്ണിന് സാധിക്കുമെന്ന് സുമിത്ര തെളിയിച്ചു കഴിഞ്ഞിരുന്നു. എന്നാൽ രോഹിത് വന്നത്തോടെയാണ് സുമിത്രയുടെ ജീവിതത്തിനു പുതിയ ചില നിറങ്ങൾ കൈ വന്നത്. രോഹിതിനോടൊപ്പമുള്ള ജീവിതമായിരുന്നു സുമിത്രയുടെ രണ്ടാം ജന്മം. എന്നാൽ ആ സന്തോഷത്തിനു അധികം ആയുസ്സുണ്ടായില്ല രോഹിത്തിനെയും സുമിത്രയ്ക്ക് നഷ്ടമായി. ആറ് വർഷം കോമയിൽ കിടന്ന ശേഷം ഉണർന്ന സുമിത്രയ്ക്ക് ഇത് മൂന്നാം ജന്മമാണ്.
പ്രിയപ്പെട്ടത് പലതും നഷ്ടപ്പെട്ടു എങ്കിലും മനോധൈര്യവും ശക്തിയും നഷ്ടമായിട്ടില്ല. രോഹിത്തിന്റെ മകൾ പൂജയെയും കൂട്ടി സന്തോഷകരമായ ഒരു ജീവിതം നയിക്കുകയാണ് സുമിത്ര.വർത്തമാന കാലത്തിലും ശത്രുക്കൾക്ക് കുറവില്ല രോഹിത്തിന്റെ സഹോദരിയാണ് ഇപ്പോൾ സുമിത്രയുടെ പ്രധാന ശത്രു. തന്റെ മക്കളെയും ബന്ധുക്കളെയും എല്ലാം തിരഞ്ഞു പിടിക്കുകയാണ് സുമിത്ര ഇപ്പോൾ. എന്നാൽ അപ്രതീക്ഷിതമായി ഒരാൾ കൂടി സുമിത്രയുടെ ജീവിതത്തിലേക്ക് വരുകയാണ്. അത് മാറ്റാരുമല്ല സുമിത്രയെ ഏറ്റവും കൂടുതൽ ദ്രോഹിച്ച സ്ത്രീ സരസ്വതി അമ്മയാണ്. രോഹിത്തിന്റെ അമ്മയായ സരസ്വതി സുമിത്രയെ എന്നും കണ്ടിട്ടുള്ളത് ശത്രു പക്ഷത്താണ്.
എന്നാൽ ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട് സുമിത്രയുടെ മുൻപിൽ അഭയം തേടി എത്തിയിരിക്കുകയാണ് അവർ. താനും പൂജയും സ്വസ്ഥമായി ജീവിക്കുന്ന ഇടമാണ് അമ്മ ദയവ് ചെയ്ത് ഞങ്ങളുടെ സമാധാനം കളയരുത് എന്ന് സുമിത്ര സരശ്വതിയോട് ആവശ്യപ്പെടുന്നുണ്ട് എങ്കിലും സരശ്വതിയെ സുമിത്ര അവിടെ തന്നെ താമസിപ്പിക്കാനാണ് സാധ്യത. സുമിത്രയുടെ സഹോദരൻ ജോലി നഷ്ടപ്പെട്ട ദുഖത്തിൽ പ്രയാസത്തിൽ ആയിരിക്കുകയാണ്. സുമിത്രയെ ദ്രോഹിക്കാൻ കഴിയാതെ വന്നപ്പോൾ ആണ് സഹോദരന് ജോലി നഷ്ടമായത്.