Kudumbavilakku Today Episode 09 Jan 2023 : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബവിളക്ക് വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്രയും പൂജയും കൂടി വാടക വീട്ടിലേക്ക് താമസം മാറുകയാണ്. അവിടെ സീമ കാത്തു നിൽക്കുകയും, മകൾ ആമി വീട് ഒരുക്കുകയും ചെയ്തു. അങ്ങനെ സുമിത്രയെ പുതിയ വീട്ടിലാക്കിയ ശേഷം ചിത്രയും, ദീപുവും പോവുകയാണ്.
ആമി പൂജയേയും കൂട്ടി വീടൊക്കെ കാണിച്ചു കൊടുത്തു. പിന്നീട് സുമിത്ര സീമയോട് സംസാരിക്കുകയാണ്.സുമിത്രയുടെ എല്ലാ വിഷമങ്ങളും അറിയാവുന്ന സീമയോട് സുമിത്ര ഇനി എനിക്ക് എൻ്റെ മക്കളെ കണ്ടെത്തണമെന്ന് പറയുകയാണ്. നമ്മൾ സഹായിച്ചവരൊന്നും നമ്മളെ സഹായിക്കാൻ എത്തണമെന്നില്ലെന്നും, നീ ഇപ്പോൾ എനിക്കു വേണ്ടി ഇത്രയും സഹായങ്ങൾ ചെയ്തില്ലേ തുടങ്ങി പലതും പറയുകയാണ് സുമിത്ര. പിന്നീട് സീമയും ആമിയും പോവുകയാണ്.
പൂജ പങ്കജിൻ്റെ ഓഫീസിൽ പോകേണ്ട കാര്യങ്ങൾ അന്വേഷിക്കുകയാണ്. നിൻ്റെ അച്ഛൻ്റെ കമ്പനിയാണെന്നും അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് കണ്ടെത്തണമെന്ന് പറയുകയാണ് സുമിത്ര പൂജയോട്. പിറ്റേ ദിവസം സുമിത്ര അടുത്തുള്ള സ്കൂളിൻ്റെ അടുത്തുകൂടെ നടന്നു പോവുകയാണ്. അവിടെ എത്തിയപ്പോൾ കുട്ടികളൊക്കെ ക്ലാസിലേക്ക് പോവുകയാണ്. അപ്പോഴാണ് ഒരു പെൺകുട്ടി ക്ഷീണിച്ച് നടക്കുന്നത്. സ്വരമോളായിരുന്നു അത്. സുമിത്ര ആ കുട്ടിയെ ശ്രദ്ധിച്ചു. പെട്ടെന്ന് കുട്ടി തലയിൽ കൈവയ്ക്കുകയും തല കറങ്ങി വീഴു ക യും ചെയ്തു. സുമിത്ര ഓടിച്ചെന്ന് താങ്ങി പിടിക്കുകയായിരുന്നു.
ഉടൻ തന്നെ സ്കൂൾ അധികൃതർ സ്കൂളിനുള്ളിലോട്ട് കൊണ്ടുവന്ന് പ്രഥമ ശ്രുശ്രൂഷകൾ നൽകിയ ശേഷം കുട്ടി എഴുന്നേറ്റു. എന്താ പറ്റിയതെന്ന് സ്വരമോളോട് ചോദിച്ചപ്പോൾ ഞാൻ ഭക്ഷണമൊന്നും കഴിച്ചില്ലെന്ന് പറഞ്ഞു. പിന്നീട് ഭക്ഷണം കഴിച്ച് സ്വര മോൾ ക്ലാസിലേക്ക് പോയി. സുമിത്ര സ്കൂളിൽ നിന്ന് പുറത്തേക്കും. പിന്നീട് കാണുന്നത് രഞ്ജിതയെയാണ്. പങ്കജ് പൂജയ്ക്ക് ജോലി നൽകാമെന്ന് പറഞ്ഞത് നമുക്ക് ബുദ്ധിമുട്ടാവുമോ എന്ന് പങ്കജിനോട് പലതും സംസാരിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.