സ്വര മോൾടെ യഥാർത്ഥ അച്ഛൻ അയാൾ; സുമിത്രയ്ക്ക് അനിരുദ്ധിനെ നഷ്ടമാകുന്നു; ആ കൊടും ക്രൂ,രത ചെയ്യാൻ തയ്യാറായി പ്രേമ!! | Kudumbavilakku Today Episode 09 March 2024 Video

Kudumbavilakku Today Episode 09 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രഞ്ജിത പറഞ്ഞത് അനുസരിച്ച് അരവിന്ദ് അനന്യയുടെ അച്ഛൻ വിശ്വനാഥമേനോനെ വിളിക്കുകയാണ്. അദ്ദേഹത്തോട് അനിരുദ്ധ് എപ്പോഴാണ് വരിക എന്ന കാര്യം ചോദിക്കുകയാണ്. അപ്പോൾ അദ്ദേഹം അനിരുദ്ധ് വിദേശത്താണ് എന്നും, വിവരങ്ങളൊന്നും അറിയില്ലെന്നും പറയുകയാണ്. എന്നാൽ അരവിന്ദ് അനിരുദ്ധ് നാട്ടിലെത്തിയിട്ടുണ്ട് എന്നും, നിങ്ങൾ അറിയില്ലേ എന്നും ചോദിക്കുകയാണ്.

അറിയില്ലെന്ന് പറഞ്ഞ് വിശ്വനാഥമേനോൻ ഫോൺ വയ്ക്കുകയാണ്. എന്നാൽ ഫോൺ വച്ച ശേഷം അനിരുദ്ധ് വീട്ടിൽ തന്നെയുണ്ടെന്നും, സുമിത്ര ജീവനോടെയുള്ള കാര്യം അവനോട് പറഞ്ഞിട്ടുണ്ടാവില്ലെന്നും പറയുകയാണ്. എന്നാൽ അനിരുദ്ധിനെ കാണാൻ എന്തെങ്കിലും ഒരു അവസരം ഒരുക്കണമെന്ന് പറയുകയാണ് രഞ്ജിത. പിന്നീട് കാണുന്നത് സുമിത്രയും പൂജയും സരസ്വതി അമ്മയും കൂടി അമ്പലത്തിൽ നിന്ന് വരികയാണ്. അപ്പോഴാണ് പങ്കജ് അതുവഴി വരുന്നത്. ഞാൻ നിങ്ങളെ വീട്ടിൽ ആക്കാം എന്ന് പങ്കജ് പറയുന്നു.

ആദ്യം അവർ കയറാൻ മടിച്ചെങ്കിലും പങ്കജ് നിർബന്ധിച്ചതിനാൽ ഒരുമിച്ച് പോവുകയാണ്. അവർക്ക് എത്തുമ്പോൾ സമിതിയുടെ വീട്ടിൽ അപ്പു ഇരിപ്പുണ്ടായിരുന്നു. അപ്പുവിനെ കണ്ടപ്പോൾ സരസ്വതിയമ്മ പലതും പറയുന്നുണ്ട്. എന്നാൽ സുമിത്ര തക്ക മറുപടി തന്നെ നൽകുന്നുണ്ട്. പിന്നീട് പൂജ കൊടുക്കുകയും, എല്ലാവരുടെയും മുന്നിൽ വെച്ച് പങ്കജും അപ്പുവും നല്ല സുഹൃത്തുക്കളാണെന്ന രീതിയിൽ പെരുമാറുകയും ചെയ്തു. ഞങ്ങൾ പോവുകയാണ് എന്ന് പറഞ്ഞു അപ്പുവും പങ്കജും വീട്ടിൽ നിന്നിറങ്ങുകയാണ്. നീ വലിയ നാടകം കളിക്കേണ്ടെന്നും, നിന്നെ നന്നായി അറിയാം എന്നും പറയുകയാണ് അപ്പു.

പിന്നീട് കാണുന്നത് പരമശിവം ദീപുവിനെ കാത്തു നിൽക്കുന്നതാണ്. ദീപുവിനോട് പണത്തിന് ചോദിക്കുകയും, കുറച്ച് പണം കൊടുത്ത ശേഷം ബാക്കി പിന്നെ തരാമെന്ന് പറഞ്ഞ ദീപുവിനെയും കൂട്ടിപ്പോവുകയുമാണ് ചെയ്യുന്നത്. ഇതൊക്കെ ചിത്ര കാണുന്നുണ്ടായിരുന്നു. ആകെ വിഷമിച്ച് വീട്ടിലെത്തിയ ചിത്ര പലതും ആലോചിച്ചിരിക്കുമ്പോഴാണ് ദീപു വരുന്നത്. പരമശിവവുമായുള്ള ബന്ധത്തെക്കുറിച്ച് ദീപുവിനോട് ചിത്ര ചോദിച്ചപ്പോൾ, ഞാൻ അയാളോട് കുറച്ച് പണം കടം വാങ്ങിയിരുന്നെന്ന് പറയുകയാണ്. ഇക്കാര്യമൊന്നുംന്നോട് പറഞ്ഞില്ലല്ലോ എന്ന് ചിത്ര പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Kudumbavilakku
Comments (0)
Add Comment