പങ്കജിന്റെ കെണിയിൽ പെട്ട് കിടന്ന് അലറി വിളിച്ച് പൂജ!! സുമിത്രയ്ക്ക് കൊച്ചുമകളെ കിട്ടിയപ്പോൾ മകളെ നഷ്ടമായി!! | Kudumbavilakku Today Episode 10 Jan 2024

Kudumbavilakku Today Episode 10 Jan 2024 : ഏഷ്യാനെറ്റ് കുടുംബപരമ്പരയായ കുടുംബവിളക്ക് വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, സ്വരമോൾ സ്കൂളിൽ നിന്ന് തലകറങ്ങി വീഴുന്നതായിരുന്നു. സുമിത്ര സ്കൂളിലുള്ള ഒരു ബെഞ്ചിലിരുത്തി സ്വരമോളുടെ മുഖത്ത് വെള്ളം തളിച്ച് ഉണർത്തുകയായിരുന്നു. ഉണർന്നപ്പോൾ സുമിത്ര മോൾ എന്താ ഭക്ഷണമൊന്നും കഴിച്ചില്ലേ എന്നു ചോദിക്കുകയാണ്.

ഇല്ലെന്നും, എൻ്റെ അമ്മ വന്നാൽ മാത്രമേ ഞാൻ ഭക്ഷണം കഴിക്കുവെന്ന് പറയുകയാണ്. മോളുടെ അമ്മ എവിടെയാണെന്ന് ചോദിച്ചപ്പോൾ യുകെയിലാണെന്ന് പറയുന്നു. ഞാൻ അമ്മമ്മയുടെ കൂടെയാണ് താമസിക്കുന്നതെന്നും, അമ്മമ്മ കൊള്ളില്ലെന്നും പറയുകയാണ് സ്വരമോൾ. പിന്നീട് സുമിത്ര ഭക്ഷണം കഴിക്കാതിരിക്കരുതെന്നും തുടങ്ങി പലതും പറഞ്ഞ് സ്വരമോളുടെ മനസ് മാറ്റുകയായിരുന്നു. പിന്നീട് സുമിത്ര ബാഗിലുള്ള ഭക്ഷണം കുഞ്ഞിന് നൽകുകയായിരുന്നു.

പിന്നീട് കാണുന്നത് പൂജ രോഹിത്തിൻ്റെ വീട്ടിൽ പോകുന്നതാണ്. പൂജ അവിടെ എത്തിയപ്പോൾ, ഒളിഞ്ഞിരുന്ന അരവിന്ദ് ആരാണെന്ന് നോക്കുന്നുണ്ട്. അപ്പോഴേക്കും പങ്കജ് വന്ന് ഡോർ തുറന്ന് അകത്തേക്ക് വിളിക്കുന്നു. പിന്നീട് മുകളിലേക്ക് കൂട്ടിപ്പോകുന്നു. എന്നാൽ ഇവരെ വീക്ഷിച്ചു കൊണ്ട് അരവിന്ദും നടക്കുന്നുണ്ട്. പിന്നീട് കാണുന്നത് സ്കൂളിലാണ്. സ്വര മോൾ ഭക്ഷണം മുഴുവൻ കഴിക്കുന്നു. സ്വര മോൾക്ക് വലിയ ഇഷ്ടമായി.

പിന്നീട് സുമിത്ര ഇൻ്റർവ്യൂ അറ്റൻറ് ചെയ്യാൻ പോയി. പിന്നീട് കാണുന്നത് പൂജയും പങ്കജും തമ്മിലുള്ള സംഭാഷണമാണ്. പൂജയ്ക്ക് പങ്കജിനെന്തോ ദുരുദ്യേശ്യമുള്ളതുപോലെ തോന്നി. പിന്നീട് ദേഷ്യത്തിൽ പങ്കജിനോട് സംസാരിച്ച് പൂജ ഓഫീസിലേക്ക് പോയി. അപ്പോഴേക്കും സുമിത്ര വീട്ടിലെത്തി. സീമ ഉണ്ടായിരുന്നു അവിടെ. സീമയോട് സ്കൂളിൽ നടന്ന കാര്യമൊക്കെ പറഞ്ഞു.സ്വരമോളെ കുറിച്ചും പറഞ്ഞു. അങ്ങനെ രസകരമായ പ്രൊമോയാണ് ഇന്ന് കാണുന്നത്.

Kudumbavilakku
Comments (0)
Add Comment