Kudumbavilakku Today Episode 12 July 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരെ കുടുംബ പരമ്പരയായ കുടുംബ വിളക്കിൽ അവസാന എപ്പിസോഡുകളിൽ എത്തുമ്പോൾ വളരെ രസകരമായ രംഗങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രഞ്ജിത പൂജയോട് പങ്കജിനെ വിവാഹം കഴിച്ചു കൂടെ എന്നകാര്യം സംസാരിക്കുന്നത് ആയിരുന്നു. എന്നാൽ പൂജ എതിർപ്പ് ഒന്നും പറഞ്ഞില്ലെങ്കിലും, ആലോചിച്ച ശേഷം എനിക്ക് എതിർപ്പൊന്നുമില്ല എന്നും, ആലോചിക്കണമെന്നും പറയുകയാണ്. ഇത് കേട്ടപ്പോൾ വലിയ സന്തോഷം ആവുകയാണ്. പൂജ പോയതിനുശേഷം നിന്നെക്കൊണ്ട് ഞാൻ സമ്മതിക്കും എന്ന് മനസ്സിൽ പറയുകയാണ് രഞ്ജിത. പിന്നീട് കാണുന്നത് സുമിത്രയുടെ വീടാണ്.
സുമിത്ര പച്ചക്കറി മുറിച്ചിട്ടു കൊണ്ടിരിക്കുമ്പോഴാണ് പ്രതീഷ് കളിപ്പാട്ടങ്ങളൊക്കെയായി വരുന്നത്. അത് കണ്ടു സന്തോഷത്തിലായി സുമിത്ര സ്വരമോൾക്ക് വേണ്ടി വാങ്ങിയതാണോ എന്നൊക്കെ പറഞ്ഞ് വലിയ സന്തോഷത്തിൽ പ്രതീഷിനോട് സംസാരിക്കാൻ വന്നപ്പോൾ, പ്രതീഷ് സുമിത്രയോട് ദേഷ്യത്തിൽ പലതും പറഞ്ഞു മുകളിലേക്ക് പോവുകയാണ്. പിന്നീട് കാണുന്നത് ദീപുവിൻ്റെ വീടാണ്. അപ്പു ചിത്രയോടും പൂജ വലിയ ട്രാക്കിലാണ് പെട്ടിരിക്കുന്നത് എന്ന് പറയുകയാണ്. എങ്ങനെയെങ്കിലും അവ രക്ഷിക്കണം എന്ന് പറയുമ്പോൾ ആണ് ദീപു വരുന്നത്. രഞ്ജിത അങ്ങനെയുള്ള ആളാണ് എന്നൊക്കെ പറഞ്ഞപ്പോൾ അപ്പു ദീപുനോട് പഴയ കാര്യങ്ങളൊക്കെ പറഞ്ഞു ദേഷ്യ പ്പെടുകയാണ്.
അപ്പോഴാണ് സ്വരമോളെയും കൂട്ടി അനിരുദ്ധ് സ്കൂൾ വിട്ടു വരുന്നത്.കളിപ്പാട്ടങ്ങളൊക്കെ കണ്ട സന്തോഷത്തിൽ സ്വരമോൾ ഇത് അച്ഛമ്മ വാങ്ങിയതാണോ എന്ന് ചോദിച്ചപ്പോൾ, ചെറിയച്ഛൻ വാങ്ങിയതാണ് എന്ന് പറയുകയും, ഇത് കേട്ടപ്പോൾ അനന്യയ്ക്ക് ദേഷ്യം ആണ് വരുന്നത്. അപ്പോഴാണ് പ്രതീഷ് മുകളിൽ നിന്ന് വരുന്നത്. പ്രതീഷിനെ കണ്ടപ്പോൾ സ്വരമോൾക്ക് പേടി ആവുകയും, മറഞ്ഞു നിൽക്കുകയുമാണ്. എന്നാൽ സുമിത്ര പലതും പറഞ്ഞപ്പോൾ കുട്ടി ചെറുതായൊന്ന് ചിരിക്കുകയാണ് .പ്രതീഷ് മോളെ എന്ന് വിളിച്ചു അടുപ്പം കാണിക്കാൻ നോക്കിയപ്പോൾ അനന്യയ്ക്ക് ഇഷ്ടപ്പെടുന്നില്ല.
കളി സാധനം വലിച്ചു ചാടുകയും കുട്ടിയെയും കൂട്ടി റൂമിലേക്ക് പോവുകയാണ്. റൂമിലെത്തിയപ്പോൾ ചെറിയച്ഛൻ വാങ്ങിത്തന്ന സാധനം അമ്മ എന്തിനാണ് വലിച്ചെറിഞ്ഞത് എന്നൊക്കെ ചോദിച്ചപ്പോൾ, ചെറിയച്ഛൻ മോശമാണെന്നും കുട്ടികളെ പിടിച്ചു കൊണ്ടു പോകുന്ന ആളാണെന്നുമൊക്കെ സ്വരമോളോട് പറയുകയാണ്. പിന്നീട് സുമിത്ര അനന്യയോട് പ്രതീഷിനോട് അങ്ങനെ പെരുമാറരുതെന്ന് അനിരുദ്ധിനോട് പറയാൻ പറയുകയാണ്. പ്രതീഷ് രഞ്ജിതയുടെ വീട്ടിൽ എത്തിയപ്പോൾ പ്രതീഷിന് രഞ്ജിത ജോലി വാഗ്ദാനം ചെയ്യുകയാണ്. എന്നാൽജോലി ണ്ടെന്ന് പറയുകയാണ്. ഇതൊക്കെയാണ് ഇന്ന് നടക്കുന്നത്.