ശ്രീനാലയത്തിൽ സുമിത്രയെ കാത്ത് ജീവന്റെ ജീവനായ അയാൾ!! കുടുംബവിളക്ക് അവസാന ദിനങ്ങളിൽ; അപ്രതീക്ഷിത അതിഥിയെ കണ്ട ഞെട്ടലോടെ സുമിത്ര!! | Kudumbavilakku Today Episode 13 June 2024 Video Viral

Kudumbavilakku Today Episode 13 June 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനിരുദ്ധ് ശ്രീനിലയത്തിൽ സുമിത്രയെ കൂട്ടി പോവുകയും,സിദ്ധാർത്ഥ് ശ്രീനിലയം തിരികെ വാങ്ങിയതൊക്കെ അറിയിക്കുകയായിരുന്നു. പഴയതൊക്കെ ഓർത്ത് സുമിത്ര പെട്ടെന്ന് അവിടെ നിന്ന് പുറപ്പെടുകയായിരുന്നു. വീട്ടിലെത്തിയ സുമിത്രയോട് സരസ്വതി അമ്മ സിദ്ധാർത്ഥിൻ്റെ സ്നേഹത്തെക്കുറിച്ചൊക്കെ പുകഴ്ത്തി പറയുകയാണ്.

നമുക്ക് ശ്രീനിലയത്തിൽ പോയി താമസിക്കാമെന്ന് സരസ്വതി അമ്മ പറഞ്ഞപ്പോൾ, സുമിത്ര അവിടേയ്ക്ക് വരുന്നില്ലെന്ന് പറയുകയാണ്. അതുകേട്ട് സരസ്വതിയമ്മ സുമിത്രയോട് ദേഷ്യപ്പെടുകയാണ്. എന്നാൽ അനിരുദ്ധ് അച്ഛൻ അമ്മയോട് പല തെറ്റും ചെയ്തിട്ടുണ്ടെങ്കിലും, ഇനിയെങ്കിലും അത് മറക്കണമെന്ന് പറയുകയാണ്. അമ്മ ക്ഷമിച്ചാൽ മാത്രമേ ഈ കാര്യമൊക്കെ അമ്മയോട് പറയാവൂയെന്ന് പറഞ്ഞിരുന്നെങ്കിലും, അപ്പോഴേക്കും അച്ഛൻ ഇല്ലാതായിപ്പോയാലോ എന്നോർത്താണ് ഞാൻ ഇപ്പോൾ പറഞ്ഞതെന്നും, അതിനാൽ അമ്മയ്ക്ക് പഴയ നല്ല ഓർമ്മകൾ ഓർത്ത് അവിടെ താമസം മാറിക്കൂടേയെന്ന് പറയുകയാണ് അനിരുദ്ധ്.

അച്ഛാഛനെ ഓർത്ത് അമ്മ ശ്രീനിലയത്തിലേയ്ക്ക് മാറണമെന്ന് പറയുകയാണ് അനി. അങ്ങനെ സുമിത്ര ശ്രീനിലയത്തിലേയ്ക്ക് താമസം മാറാൻ സമ്മതിക്കുന്നു. അച്ഛനെ ഓർത്തു മാത്രമാണ് ഞാൻ ശ്രീനിലയത്തിലേയ്ക്ക് വരാമെന്ന് തീരുമാനിക്കുന്നതെന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് സുമിത്ര. പിന്നീട് കാണുന്നത് സുമിത്ര സീമയുടെ വീട്ടിൽ പോയി വരുന്നതാണ്. എന്നെ 6 വർഷം പരിചരിച്ച സീമയെ കാണാൻ പോയതാണെന്ന് അനിരുദ്ധിനോട് പറയുകയാണ്. പിന്നീട് കാണുന്നത് പൂജ സുമിത്രയുടെ വീട്ടിലേയ്ക്ക് പോകാൻ ഒരുങ്ങുകയാണ്. അപ്പോഴാണ് പങ്കജ് വരുന്നത്.

ഓഫീസിലേയ്ക്ക് പോകാലോ എന്ന് പങ്കജ് പറഞ്ഞപ്പോൾ, ഞാൻ വീട്ടിൽ പോയി ഡ്രസൊക്കെ വച്ചിട്ട് ഓഫീസിലേയ്ക്ക് വരാമെന്ന് പറയുകയാണ് പൂജ. ഓഫീസിൽ ഇന്ന് കൂടുതൽ പണിയുണ്ടെന്നും വൈകിട്ട് പോകാമെന്ന് പങ്കജ് പറഞ്ഞപ്പോൾ, വേണ്ടെന്നും, ഇപ്പോൾ അനിരുദ്ധേട്ടൻ എന്നെ കൂട്ടാൻ വരുന്നുണ്ടെന്നും പറയുകയാണ് പൂജ. അങ്ങനെ സുമിത്രയും സരസ്വതിയമ്മയും ശീതളും സ്വരമോളും അനന്യയും ശ്രീനിലയത്തിലേക്ക് താമസം മാറുകയാണ്. സിദ്ധാർത്ഥില്ലാത്തതിൻ്റെ വിഷമത്തിലാണ് സരസ്വതിയമ്മ വിഷമത്തോടെ ഡോർ തുറക്കുന്നത്. വളരെ മനോഹരമായാണ് ഇന്നത്തെ കുടുംബ വിളക്ക് എപ്പിസോഡ് അവസാനിക്കുന്നത്.

Kudumbavilakku
Comments (0)
Add Comment