Kudumbavilakku Today Episode 13 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബവിളക്ക് രണ്ടാം സീസണിൽ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, പൂജയും പങ്കജും ഷോപ്പിംങ്ങിന് വന്നതായിരുന്നു. അപ്പോഴാണ് അപ്പു അവിടെ വരുന്നത്. ഇത് പങ്കജിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. പിന്നീട് പങ്കജ് ഒരു സാരി സെലക്ട് ചെയ്യാൻ പറയുകയായിരുന്നു. ഗിഫ്റ്റ് കൊടുക്കാനെന്ന് പറഞ്ഞ് വാങ്ങിയ സാരി പൂജയ്ക്കാണെന്ന് കേട്ടപ്പോൾ, പൂജയും അപ്പുവും ഞെട്ടുകയാണ്.
പൂജ വേണ്ടെന്ന് പറഞ്ഞിട്ടും, എൻ്റെ അമ്മാവൻ്റെ മകൾ വൃത്തിയിൽ നടക്കണമെന്നും, ഇത്രയും വിലയുള്ള സാരി വാങ്ങി കൊടുക്കാൻ അപ്പുവിനാകുമോ എന്നാണ് പങ്കജ് ചോദിക്കുന്നത്.അപ്പുവിനെ അപമാനിച്ച് പിന്നീട് ആ സാരി പൂജയ്ക്ക് വാങ്ങി കൊടുക്കുകയായിരുന്നു. പിന്നീട് കാണുന്നത് സുമിത്രയെയും ശീതളിനെയുമാണ്. രണ്ടു പേരും ഓട്ടോയിൽ വർഷങ്ങൾക്ക് മുൻപ് പ്രതീഷ് എത്തുമെന്ന് പറഞ്ഞ സ്ഥലത്തെത്തിയപ്പോൾ, അവിടെ സുദേവൻ വക്കീലിൻ്റെ പഴയ ഓഫീസായിരുന്നു. സുമിത്രയ്ക്ക് സംശയം തോന്നുകയാണ്, പ്രതീഷിനും വക്കീലിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ്.
സുമിത്രയുടെ പിറകെ വന്ന സരസ്വതിയമ്മ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിന്നീട് കാണുന്നത്, ഷോപ്പിംങ്ങ് കഴിഞ്ഞ് മടങ്ങുന്ന പൂജ അപ്പുവിൻ്റെ കൂടെ പോവുകയാണ്. പങ്കജിന് ഇത് കണ്ട് വില കൊടുത്ത് വാങ്ങിയ സാരി വലിച്ചെറിയുകയായിരുന്നു. പിന്നീട് കാണുന്നത് സുമിത്രയെയാണ്. പൂജ വന്നപ്പോൾ, സുമിത്ര പൂജയോട് പലതും പറയുകയായിരുന്നു. എനിക്ക് കുറച്ചു കാര്യം മോളോട് പറയാനുണ്ടെന്ന് പറഞ്ഞ് സുമിത്ര കൂട്ടിപ്പോവുമ്പോൾ, സരസ്വതിയമ്മ ഇവരുടെ സംസാരം ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ സുമിത്ര ഒളിഞ്ഞ് നോക്കാൻ വരേണ്ടെന്ന് പറയുകയാണ്.
പിന്നീട് പൂജയോട് രഞ്ജിതയുടെ ഓഫീസിൽ പണി ചെയ്യുന്ന നീ അവരുടെ നീക്കങ്ങൾ ശ്രദ്ധിക്കണമെന്ന് പറയുകയാണ്. പിന്നീട് രഞ്ജിതയും അരവിന്ദും പലതും സംസാരിക്കുകയായിരുന്നു. വക്കീലിനെ വിളിച്ചു കിട്ടാത്തതിനാൽ, വക്കീലിൻ്റെ വീട്ടിലേയ്ക്ക് പോവുകയാണ്. അപ്പോഴാണ് സരസ്വതി അമ്മയെ രഞ്ജിത വിളിക്കുന്നത്. എന്നാൽ രഞ്ജിതയുടെ പണം കൈക്കലാക്കാൻ സുമിത്രയെ വക്കീൽ വിളിച്ച കാര്യം ഇപ്പോൾ പറയേണ്ടെന്ന് തീരുമാനിക്കുകയാണ് സരസ്വതിയമ്മ. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.