Kudumbavilakku Today Episode 14 Feb 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് വ്യത്യസ്തമായ രംഗങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്രയും സ്വരമോളും സംസാരിക്കുന്നതായിരുന്നു. സ്കൂളിൽ ഫീസടക്കാത്തതിനാൽ സുഹൃത്തുക്കളെ ക്ലാസിൽ നിന്ന് പുറത്താക്കിയ കാര്യം സുമിത്രയോട് സ്വര മോൾ പറഞ്ഞിരുന്നു. ഇതറിഞ്ഞ സുമിത്ര ഉടൻ തന്നെ പ്രിൻസിപ്പളിൻ്റെ റൂമിലേക്ക് പോവുകയാണ്.
അവിടെ എത്തി പ്രിൻസിപ്പളിനോട് കാര്യങ്ങൾ പറയുകയാണ്. പ്രിൻസിപ്പൾ പറയുന്നത് ഇത്തരം കാര്യങ്ങൾ നമ്മളല്ല തീരുമാനിക്കുന്നതെന്നും, മാനേജ്മെൻറാണെന്നും, നമുക്കൊന്നും ചെയ്യാൻ പറ്റില്ലെന്നും പറയുകയാണ്. ഇതൊക്കെ രഞ്ജിത കേൾക്കുന്നുണ്ടായിരുന്നു. സുമിത്ര പറഞ്ഞ് കഴിഞ്ഞ് പുറത്ത് വന്നപ്പോൾ, രഞ്ജിത അവിടേയ്ക്ക് വന്നു. ഇവിടുത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണെന്ന് പറയുകയാണ്. നിനക്കെന്തവകാശമാണ് ഈ കാര്യങ്ങൾ പറയാനെന്ന് പറയുകയാണ് രഞ്ജിത. ഇവൾ എന്ന് വിളിച്ചപ്പോൾ, എന്നെ ഇവൾ എന്നൊന്നും അഭിസംബോധന ചെയ്യേണ്ടതില്ലെന്നും, ഞാൻ ഈ സ്കൂളിൻ്റെ ടീച്ചറാണെന്നു പറയുകയാണ് സുമിത്ര.
ഇത് കേട്ട രഞ്ജിത സുമിത്രയെ അടിക്കാൻ കൈ ഓങ്ങിയപ്പോൾ, കൈ പിടിച്ചു വയ്ക്കുകയാണ് സുമിത്ര. ഇതൊക്കെ കുട്ടികൾ അതിശയത്തോടെ നോക്കി നിൽക്കുകയാണ്. ആകെ നാണംകെട്ട് രഞ്ജിത പോവുകയാണ്. പിന്നീട് കാണുന്നത് അരവിന്ദിനെയാണ്. അപ്പോഴാണ് അഞ്ജാതൻ്റെ ഫോൺ അരവിന്ദിന് വരികയാണ്. ഫോൺ കണ്ട അരവിന്ദ് ഫോൺ വലിച്ചെറിയുകയാണ്. പിന്നീട് കാണുന്നത് വയലൻ്റയ്ൻസ് ഡേയിൽ പൂജയെ ഞെട്ടിക്കാനായി പങ്കജ് ഓഫീസിലെ പൂജയുടെ മുറി ഗംഭീരമായി അണിയിച്ചൊരുക്കിയിരിക്കുകയാണ്. അവിടെ വരാൻ പൂജയോട് പറയുകയാണ്.
ഓഫീസ് ആവശ്യമാണെന്നു കരുതി പെട്ടെന്ന് തന്നെ പുറപ്പെട്ട് ഓഫീസിലെത്തിയ പൂജ ഞെട്ടുകയാണ്. എല്ലായിടത്തും ബലൂണുകൊണ്ടുള്ള ഡെക്കറേഷനും, അതിൽ ചില ബലൂണുകൾ പൊട്ടുന്നു. ആകെ അത്ഭുതപ്പെട്ട് നിൽക്കുകയാണ് പൂജ. അപ്പോഴാണ് പങ്കജ് അവിടേയ്ക്ക് ചിരിച്ചു കൊണ്ട് വരുന്നത്. ഹാപ്പി വയലൻ്റയ്ൻസ് ഡേ പൂജ എന്ന് പറഞ്ഞ് ഒരു ഗിഫ്റ്റ് നൽകുകയാണ്. അപ്പോൾ പൂജ ഒന്നാലോചിക്കുകയാണ്. ഇവനെന്തിനാണ് എനിക്ക് ഈ ദിവസം ഗിഫ്റ്റൊക്കെ തരുന്നതെന്ന്.അങ്ങനെ രസകരമായ പ്രൊമോയാണ് ഇന്ന് കാണുന്നത്.