Kudumbavilakku Today Episode 15 Feb 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബവിളക്ക് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രഞ്ജിത സ്കൂളിൽ നടത്തിയ പ്രശ്നത്തിന് സുമിത്ര പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതായിരുന്നു. പിന്നീട് സുമിത്ര ചൈൽഡ് വെൽഫെയർ അസോസിയേഷൻ്റെ ഭാരവാഹികളെ വിളിച്ചു വരികയും, പ്രിൻസിപ്പളിൻ്റെ റൂമിൽ കൊണ്ടുവരികയും ചെയ്തു.
ഇത് കണ്ട രഞ്ജിത പരമശിവത്തെ ഫോൺ ചെയ്യുകയാണ്. ഞാൻ പെട്ടെന്ന് അവിടെ എത്താമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് ദീപുവിനെയാണ്. ദീപു അരവിന്ദിനെ വിളിക്കുകയാണ്. അരവിന്ദ് ഫോൺ എടുക്കുന്നില്ല. അരവിന്ദിൽ നിന്നും പണം ആവശ്യപ്പെടാനാണ് ദീപുവിളിക്കുന്നത്. എന്നാൽ അരവിന്ദ് എടുക്കാതെ വന്നപ്പോൾ ദീപുവിന് ദേഷ്യം പിടിക്കുകയാണ്. ഫെബ്രുവരി 14 ആയതിനാൽ അപ്പു ഒരു കടയിൽ പോയി ഒരു റോസ് ബൊക്ക വാങ്ങുകയാണ്.
വളരെ സന്തോഷത്തിൽ ആ ബൊക്ക വാങ്ങിയ ശേഷം പൂജയെ പ്രൊപ്പോസ് ചെയ്യാൻ പോവുകയാണ് അപ്പു. അപ്പോൾ ഓഫീസിലെത്തിയ പൂജ ആകെ ഞെട്ടി നിൽക്കുകയാണ്. റൂമു മുഴുവൻ പങ്കജ് അലങ്കരിച്ചിരിക്കുകയാണ്.ഉടൻ തന്നെ പങ്കജ് വന്ന് ഒരു റിങ്ങ് പൂജയ്ക്ക് നൽകുകയും, എന്നെ വിവാഹം കഴിക്കുമോ എന്ന് ചോദിക്കുകയാണ്. ഇതൊക്കെ അരവിന്ദ് കാണുന്നുണ്ട്. അപ്പോൾ പൂജ ഒന്നും പറയാതെ പുറത്തേക്ക് പോവുകയാണ്. പിന്നീട് കാണുന്നത് സ്കൂളാണ്. പരമശിവം സ്കൂളിലെത്തുകയാണ്. കാര്യങ്ങൾ മനസിലാക്കിയ പരമശിവം, ഫീസ് തരാത്തതിൻ്റെ പേരിൽ കുഞ്ഞുങ്ങളെ പുറത്താക്കിയതിൽ വിഷമമുണ്ടെന്ന് പറയുകയും,
രഞ്ജിതയോട് താൻ ഒറ്റയ്ക്കാണോ ഇത്തരം കാര്യങ്ങളൊക്കെ തീരുമാനിക്കുന്നതെന്നും ചോദിക്കുകയാണ് പരമശിവം. ഇത് കേട്ട് രഞ്ജിതയും, സുമിത്രയും ഞെട്ടുകയാണ്. കുട്ടികൾ ഫീസ് തരാത്തതിൻ്റെ പേരിൽ ഇനി ഒരിക്കലും ഇങ്ങനെയുണ്ടാവില്ലെന്നും, കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് ആദ്യം ഫീസിൻ്റെ കാര്യം അറിയിക്കുന്നതായിരിക്കുമെന്നും, പുറത്ത് നിൽക്കുന്ന കുട്ടികളോട് ക്ലാസിൽ കയറി ഇരിക്കാൻ പറയാനും പരമശിവം പറയുന്നു.ഇത് കേട്ട് ആകെ നാണംകെട്ട് നിൽക്കുകയാണ് രഞ്ജിത. എല്ലാവരും പോയശേഷം രഞ്ജിത പരമശിവത്തെ വഴക്കു പറയുകയാണ്. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ എന്നോട് കൂടി തീരുമാനിക്കണമെന്നും പറയുകയാണ് പരമശിവം. ഇങ്ങനെ ചെയ്തതിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് പറയുകയാണ് പരമശിവം. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ നടക്കുന്നത്.