Kudumbavilakku Today Episode 16 July 2024 Video : ഏഷ്യാനെറ്റ് കുടുംബപരമ്പരയായ കുടുംബവിളക്ക് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്.കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രതീഷിനെ പഴയതുപോലെ ആക്കാനാണ് അനിരുദ്ധ് ശ്രമിക്കുന്നത്. എന്നാൽ പ്രതീഷ് ഒട്ടും വഴങ്ങുന്നില്ല. പിന്നീട് പൂജ പലതും ചിന്തിക്കുകയാണ്. അനന്യ പറഞ്ഞതൊക്കെയാണ് പൂജ ഓർക്കുന്നത്. ശേഷം പങ്കജിൻ്റെ കൂടെ ബീച്ചിൽ പോയി പങ്കജിനോട് നിന്നെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറയുകയാണ്.
ഇതറിഞ്ഞ പങ്കജ് പൂജയെ കൂട്ടി ഉടൻ തന്നെ വീട്ടിൽ പോയി രഞ്ജിതയോടും അച്ഛനോടും പറയുകയാണ്. വലിയ സന്തോഷത്തിൽ പൂജയെ കെട്ടിപ്പിടിക്കുകയാണ് രഞ്ജിത. എന്നാൽ സുമിത്രാമ്മ സമ്മതിച്ചാലേ ഞാൻ പങ്കജിനെ വിവാഹം 6 പൂജ പറയുന്നുണ്ട്. അപ്പോഴാണ് സുമിത്ര സ്വരമോളെ സ്കൂളിൽ വിട്ട് വരുമ്പോൾ അപ്പു കാണുന്നത്. പൂജ വീട്ടിലിപ്പോൾ ഉണ്ടാവില്ലെന്ന് മനസിലാക്കി സുമിത്രയെയും ബൈക്കിൽ കയറ്റി ശ്രീനിലയത്തിൽ പോവുകയാണ് അപ്പു. ശേഷം സുമിത്രയോട് പലതും പറയുകയാണ്. പിന്നീട് പൂജ ഓഫീസ് കഴിഞ്ഞ് വന്നപ്പോൾ, സുമിത്ര പൂജയെ കുറെ ഉപദേശിക്കുകയാണ്. നിനക്കിപ്പോൾ രഞ്ജിത പറയുന്നത് മാത്രമാണ് സത്യമെന്നും, നിൻ്റെ അച്ഛൻ എഴുതിയ ഡയറിയിലെ കാര്യങ്ങളൊക്കെ നീ മറന്നു പോയോ തുടങ്ങി പലതും സുമിത്ര പറഞ്ഞപ്പോൾ, പൂജയും പലതും പറഞ്ഞു.
പിന്നീട് പൂജയ്ക്ക് അവിടെ നിൽക്കാൻ തോന്നിയില്ല. പൂജ ശ്രീനിലയത്തിൽ നിന്നിറങ്ങി രഞ്ജിതയുടെ വീട്ടിലേയ്ക്ക് പോയി. പൂജ അവിടെ എത്തിയപ്പോൾ വലിയ സന്തോഷത്തിലാണ് രഞ്ജിത. പിന്നീട് കാണുന്നത് പ്രതീഷ് സ്വരമോളോട് പലതും പറയുകയാണ്.കുട്ടി പേടിച്ച് മാറി നിൽക്കുകയാണ്. സ്നേഹത്തോടെ പ്രതീഷ് അടുത്തപ്പോൾ സ്വര മോൾ അടുക്കുകയും, പ്രതീഷോട് അനന്യ പറഞ്ഞതൊക്കെ പറയുകയാണ്. എന്നാൽ ഇതൊക്കെ കേട്ട് ദേഷ്യം പിടിച്ച പ്രതീഷ് അനന്യയോടും പലതും പറയുകയാണ്. പിന്നീട് കാണുന്നത് സുമിത്ര പൂജ പോയതിൻ്റെ വിഷമത്തിലിരിക്കുകണ്.
എന്നാൽ ഈ ഡയറിയുമായി രഞ്ജിതയുടെ വീട്ടിൽ പോവണമെന്നു കരുതി അവിടേയ്ക്ക് പോവുകയാണ്. പിന്നീട് കാണുന്നത് സ്വരമോൾ അനന്യയോട് പലതുംസംസാരിച്ച് സ്കൂൾ വിട്ട് വരുമ്പോഴാണ് പ്രതീഷ് കാറിൽ വന്ന് ഇറങ്ങുന്നത്. ഇത് കണ്ട അനന്യ ഞെട്ടുകയാണ്. സ്വര മോൾ ഓടിച്ചെന്ന് പ്രതീഷിനോട് സംസാരിക്കുകയാണ്. ഇതൊന്നും അനന്യയ്ക്ക് ഇഷ്ടപ്പെടുന്നില്ല. എന്നാൽ ക്ലൈമാക്സിലേക്ക് അടുക്കുന്ന കുടുംബ വിളക്കിൽ സുമിത്രയെത്തേടി രോഹിത്ത് എത്തുന്നുണ്ട്. പേരൊക്കെ മാറ്റിയാണ് രോഹിത്ത് ഇത്രകാലവും ജീവിച്ചത്. സുമിത്രയുടെയും രോഹിത്തിൻ്റെയും വിവാഹം മക്കൾ നടത്തുന്നതാണ് ഈ ആഴ്ചയിൽ കാണാൻ സാധിക്കുന്നത്.