Kudumbavilakku Today Episode 16 March 2024 Video : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തുമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുദേവൻ വക്കീലിൻ്റെ വീട്ടിൽ രഞ്ജിതയും അരവിന്ദും പോകുന്നതായിരുന്നു. അപ്പോൾ ഭാര്യ ജയ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ജയ ഫോൺ വിളിച്ചപ്പോൾ, സുമിത്രയെ കാണാൻ പോവുകയാണെന്ന്, ഫോൺ സ്പീക്കറിൽ ഇടാൻ പറഞ്ഞതിനാൽ രഞ്ജിത കേൾക്കുകയും, വക്കീലിനോട് ഇങ്ങോട്ട് വരാൻ പറയുന്നതുമായിരുന്നു.
വക്കീൽ പറഞ്ഞതനുസരിച്ച് സുമിത്ര വക്കീൽ പറഞ്ഞ സ്ഥലത്ത് കാത്തുനിൽക്കുകയാണ്. സുമിത്രയുടെ പിറകെ ഓട്ടോയിൽ സരസ്വതിയമ്മയും ഉണ്ട്. സുമിത്ര എന്തിനാണ് ഇവിടെ വന്നതെന്ന് നോക്കുകയാണ്. എന്നാൽ വെറുതെ നിൽക്കുന്നതല്ലാതെ സുമിത്ര ഒന്നും ചെയ്യുന്നില്ല. പിന്നീട് സുമിത്ര അവിടെ നിന്ന് മടങ്ങുകയാണ്. അപ്പോൾ പൂജ പങ്കജിൻ്റെ വീട്ടിൽ എത്തുകയാണ്. അപ്പോൾ പങ്കജ് മാത്രമേ അവിടെയുള്ളു. ഇവിടെ ആരുമില്ലെന്നും, മമ്മി പുറത്ത് പോയെന്നും പറയുകയാണ്. ഫയൽ നൽകിയ ശേഷം പൂജ ഞാൻ വാഷ് റൂമിൽ പോയിട്ട് വരാമെന്ന് പറയുകയാണ്.
ആ സമയത്താണ് പൂജയെ അപ്പു വിളിക്കുന്നത്. ഫോൺ എടുത്തത് പങ്കജാണ്. നീ എന്തിനാണ് പൂജയുടെ ഫോൺ എടുത്തതെന്ന് അപ്പു ചോദിക്കുകയാണ്.അങ്ങനെ രണ്ടു പേരും തമ്മിൽ സംസാരമുണ്ടാവുകയും ഫോൺ വയ്ക്കുകയും ചെയ്തു. പിന്നീട് കാണുന്നത് സുമിത്രയുടെ പിന്നാലെ പോയ സരസ്വതിയമ്മ വീട്ടിലെത്തുകയാണ്. അപ്പോഴാണ് ശീതൾ വരുന്നത്. സുമിത്രയില്ലാത്ത സമയമായതിനാൽ, സരസ്വതിയമ്മ ശീതളിനോട് എന്താണ് മോളുടെ ജീവിതത്തിൽ സംഭവിച്ചതെന്നും, ഈ അച്ഛമ്മയോട് പറയാനും പറയുകയായിരുന്നു.
എന്നാൽ ശീതൾ ഒന്നും പറയുന്നുണ്ടായിരുന്നില്ല. പിന്നീട് കാണുന്നത്, സുമിത്രയ്ക്ക് ഒരു ഫോൺ വരുന്നതാണ്. വക്കീലിന് വരുന്ന വഴിയിൽ കാർ അപകടം സംഭവിച്ചിരിക്കുന്നതാണ്. ഇത് കേട്ട് ഉടൻ തന്നെ സുമിത്ര ആശുപത്രിയിലെത്തുമ്പോൾ, വക്കീലിൻ്റെ ഭാര്യയും എത്തിയിരുന്നു. അപ്പോഴാണ് രഞ്ജിത വന്നതും, മറ്റു കാര്യങ്ങളും പറയുന്നത്.ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ നടക്കുന്നത്.