Kudumbavilakku Today Episode 17 Jan 2024 : കുടുംബ വിളക്ക് വീണ്ടും സുപ്രധാന മുഹൂർത്തങ്ങളിലേക്ക് കടക്കുകയാണ്. പെൺക്കരുത്തിന്റെ പര്യായമായി സുമിത്ര വീണ്ടും മാറുന്ന മുഹൂർത്തങ്ങൾ ആണ് ഇനി വരാൻ പോകുന്നത്. ഒന്നാം സീസണിൽ രോഹിത്തിന്റെയും സുമിത്രയുടെയും മനോഹരമായ പ്രണയം പൂവണിഞ്ഞ നിമിഷങ്ങൾ കണ്ട് സന്തോഷിച്ച പ്രേക്ഷകരെ ദുഖത്തിലാഴ്ത്തിയാണ് കുടുംബവിളക്കിന്റെ രണ്ടാം സീസൺ ആരംഭിച്ചത്. ആറു വർഷം കോമയിൽ കഴിഞ്ഞ സുമിത്ര രോഗശയ്യയിൽ നിന്ന് എണീറ്റത് ഹൃദയം തകരുന്ന വാർത്ത കേട്ടാണ്. രോഹിത് മരണപ്പെട്ടിരിക്കുന്നു. ആദ്യ ഭർത്താവ് സിദ്ധാർഥ് നൽകിയ ഹൃദയ വേദനയിൽ നിന്ന് വളരെ പണിപ്പെട്ടാണ് സുമിത്ര രക്ഷ നേടിയത്.
ആരും സഹായമില്ലാതെ ആയിട്ടും യഥാർത്ഥ സ്ത്രീയുടെ കരുത്തെന്തെന്ന് തിരിച്ചറിഞ്ഞ സുമിത്ര എല്ലാവർക്കും മുൻപിൽ വലിയൊരു ബിസിനസ് വുമൺ ആയി തല ഉയർത്തി നിൽക്കുന്ന കാഴ്ചയാണ് പിന്നീട് എല്ലാവരും കണ്ടത്. രോഹിത് വന്നത് സുമിത്രയ്ക്ക് ഒരു പുനർജ്ജന്മം ലഭിച്ചത് പോലെ ആയിരുന്നു. രോഹിതിനും രോഹിത്തിന്റെ മകൾ പൂജയ്ക്കും ഒപ്പം പുതിയൊരു ജീവിതം സന്തോഷത്തോടെ ആരംഭിച്ച സുമിത്രയ്ക്ക് പക്ഷെ വിധി കാത്ത് വെച്ചത് മറ്റൊരു യോഗവും.
രോഹിത്തിന്റെ മരണം ഒരുപാട് ഉലക്കുന്നുണ്ട് എങ്കിലും തന്റെ ജീവിതം തിരിച്ചു പിടിക്കാനുള്ള പരിശ്രമത്തിലാണ് സുമിത്ര. ഇവിടെയുമുണ്ട് സുമിത്രയ്ക്ക് എതിരാളികൾ. രോഹിത്തിന്റെ സഹോദരി രഞ്ജിതയാണ് ഇപ്പോൾ സുമിത്രയുടെ എതിരാളി രോഹിത്തിന്റെ സ്വത്തുക്കൾ സ്വന്തമാക്കാൻ ഉള്ള ശ്രമത്തിലാണ് രഞ്ജിത. കള്ള പ്രമാണം ഉണ്ടാക്കി രോഹിത്തിന്റെ ബിസിനസ് തന്റെ അധീനതയിൽ
ആക്കിയിരിക്കുകയാണ് രഞ്ജിത. അതിന്റെ യഥാർത്ഥ അവകാശി പൂജയാകട്ടെ സ്വന്തം ഓഫീസിൽ രഞ്ജിതയ്ക്ക് കീഴിൽ ജോലി ചെയ്യുന്ന ജോലിക്കാരിയാണിപ്പോൾ. സുമിത്ര രഞ്ജിതയ്ക്ക് കൂടി അധികാരമുള്ള സ്കൂളിലെ ടീച്ചറും. എന്നാൽ ഇപ്പോൾ പരസ്യമായി രഞ്ജിതയെ വെല്ലു വിളിച്ചു എത്തിയിരിയ്ക്കുകയാണ് സുമിത്ര. രഞ്ജിതയുടെ ദുഷ്ടപ്രവർത്തികൾക്കെതിരെ പോരാടാൻ സതുനിഞ്ഞിറങ്ങുന്ന പഴയ സുമിത്രയെ ആണ് ഇനി പ്രേക്ഷകർ കാണാൻ പോകുന്നത്.