എല്ലാത്തിനും പിന്നിൽ ഒളിഞ്ഞിരിക്കുന്ന കൊടും ചതിയൻ ദീപു; സത്യം മനസ്സിലാക്കി സിദ്ധുവിനൊപ്പം സുമിത്ര പുറപ്പെടുന്നു; ദീപുവിന്റെ അന്ത്യം!! | Kudumbavilakku Today Episode 17 May 2024 Video

Kudumbavilakku Today Episode 17 May 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമായ കുടുംബപരമ്പരയായ കുടുംബവിളക്കിൽ ഇന്ന് നടക്കാൻ നടക്കാൻ പോകുന്നത് പ്രേക്ഷകർ കാത്തിരുന്ന ഒരു എപ്പിസോഡ് ആണ്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധാർത്ഥിൻ്റെ സുഹൃത്തായ സത്യ അനിരുദ്ധിനെ കൂട്ടി സിദ്ധാർത്ഥിനെ കാണിക്കാൻ കൊണ്ടുവരികയായിരുന്നു. അങ്ങനെ സത്യ അനിരുദ്ധിനെയും കൂട്ടി വീട്ടിലെത്തിയപ്പോൾ അനിരുദ്ധിന് വലിയ സന്തോഷം ഒന്നും ഉണ്ടായിട്ടില്ല.

എന്നാൽ യാദൃശ്ചികമായി പെട്ടെന്ന് സുമിത്രയെ കണ്ടപ്പോൾ ഞെട്ടുകയായിരുന്നു. സുമിത്ര മകനെ സന്തോഷക്കണ്ണീർ അണിഞ്ഞ് നിൽക്കുകയും, പിന്നീട് മകനെ കെട്ടിപിടിക്കുകയായിരുന്നു. ശേഷം നീ ഇത്രയും നാൾ എവിടെയായിരുന്നുവെന്നും, ഞാൻ അമ്പലത്തിൽ വച്ച് മോനെ കണ്ടതായി തോന്നിയ എന്നൊക്കെ പറഞ്ഞു. അന്ന് അമ്മ കണ്ടത് എന്നെ തന്നെ ആയിരുന്നുവെന്നും, അമ്മയ്ക്ക് വേണ്ടി ബലിയിടാൻ വന്നതാണ് എന്ന് പറഞ്ഞപ്പോൾ, സുമിത്രാ വീണ്ടും അത്ഭുതപ്പെടുകയാണ്. അമ്മ ജീവനോടെ ഇല്ലെന്നാണ് ഞാൻ അറിഞ്ഞിരുന്നുന്നതെന്നും, എന്നോട് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ദീപു അങ്കിൾ പറഞ്ഞത് അമ്മ മരിച്ചുപോയെന്നാണെന്നു പറഞ്ഞപ്പോൾ സുമിത്ര ആകെ ഞെട്ടുകയാണ്.

ദീപുവാണ് അങ്ങനെ പറഞ്ഞതെന്ന് കേട്ടപ്പോൾ എല്ലാവരും ഞെട്ടി പോവുകയാണ്. പിന്നീട് ശീതൾ ചേട്ടനെ കെട്ടിപ്പിടിക്കുകയായിരുന്നു അങ്ങനെ സുമിത്ര അനിരുദ്ധിനോട് പലകാര്യങ്ങളും ചോദിക്കുകയാണ്. സുമിത്ര സിദ്ധാർത്ഥിനോട് നന്ദി പറയുകയാണ്. എൻ്റെ മകനെ എൻ്റെ മുന്നിലെത്തിച്ചതിന് സിദ്ധാർത്ഥിനോട് വളരെയധികം നന്ദിയുണ്ട് എന്ന് പറയുകയാണ്. അപ്പോഴാണ് പൂജ പലതും ആലോചിച്ചു കൊണ്ട് നിൽക്കുന്നത് സുമിത്ര കാണുന്നത്. മോളെ ഓഫീസിൽ പോകാൻ സമയമായെന്നും, വേഗം പോയ്ക്കോളാൻ പറയുകയാണ്.

എന്നാൽ പൂജ പറയുന്നത് ദീപു അങ്കിളിനെ എനിക്ക് കാണണമെന്നും, അദ്ദേഹം എന്തിനാണ് അങ്ങനെ പറഞ്ഞത് എന്നത് എനിക്ക് അറിയണം എന്നു പറയുകയാണ്. പിന്നീട് കാണുന്നത് ദീപുവിൻ്റെ വീടാണ്. അപ്പു ജോലിക്ക് പോകാൻ ഒരുങ്ങുമ്പോൾ ചിത്ര ഭക്ഷണവുമായി വരികയാണ്. അപ്പുവിനോട് പലതും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവിടേക്ക് ഒരാൾ കയറി വരുന്നത്. ഇത് ആരാണെന്ന് അറിയാത്തതിനാൽ രണ്ടു പേരും പരസ്പരം നോക്കുകയാണ്. എന്നാൽ അപ്പുവിനെ പേരെടുത്ത് വിളിക്കുന്നത് കേട്ട് അപ്പുവിന് ഒന്നും മനസ്സിലാവുന്നില്ല. ഇതാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.

Kudumbavilakku
Comments (0)
Add Comment