Kudumbavilakku Today Episode 18 July 2024 Video : ഏഷ്യാനെറ്റ് പരമ്പരകളിൽ രണ്ടാം സീസണിൽ എത്തിയിരിക്കുന്ന കുടുംബവിളക്ക് ഇപ്പോൾ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രഞ്ജിതയുടെ വീട്ടിലെത്തിയ പൂജ സുമിത്ര വന്ന് രഞ്ജിതയെ പലതും പറഞ്ഞെന്ന് കേട്ട് രഞ്ജിതയോട് ക്ഷമ ചോദിക്കുകയും, ആൻറിയെയും ഈ കുടുംബത്തേയും വിട്ട് ഞാൻ എങ്ങും പോകില്ലെന്ന് പറയുകയായിരുന്നു. ഇത് കേട്ട രഞ്ജിതയുടെ മനസിൽ വലിയ സന്തോഷമാണ് ഉണ്ടാവുന്നത്. പിന്നീട് കാണുന്നത്, സുമിത്രയുടെ ഡയറി കൊണ്ടുപോയവരെ തിരഞ്ഞ് അപ്പുപോവുന്നതായിരുന്നു. എന്നാൽ അവരെ കണ്ടെത്താൻ സാധിക്കാത്തതിനാൽ, സുമിത്രയോട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാമെന്ന് പറഞ്ഞ് കൂട്ടിപ്പോവുകയാണ്.
എന്നാൽ അനന്യ പ്രതീഷ് സ്വരമോളോട് സ്നേഹം കാണിക്കുന്നത് കണ്ട് അനിരുദ്ധിനോട് പലതും പറയുകയാണ്. സ്വരമോളോട് കൂടുതൽ അടുത്താൽ പ്രതീഷ് അച്ഛനാണെന്ന കാര്യം പറയുമെന്നും, എനിക്കത് സഹിക്കാനാവില്ലെന്നും പറയുകയാണ് അനന്യ. പിന്നീട് കാണുന്നത് പൂജ ജോലി കഴിഞ്ഞ് വന്ന് സുമിത്രയോട് രഞ്ജിതയെ പുകഴ്ത്തി പലതും പറയുകയായിരുന്നു. രഞ്ജിതയുടെ സ്നേഹത്തെക്കുറിച്ച് പറയുന്നത് കേട്ട് സുമിത്രയ്ക്ക് പൂജയോട് ദേഷ്യം വരികയാണ്. ഞാൻ നിൻ്റെ അച്ഛൻ പറഞ്ഞു വച്ച കാര്യങ്ങൾ പറയാൻ പോയതാണെന്നും, രഞ്ജിതയെ കുറിച്ച് ആ ഡയറിയിൽ എല്ലാമുണ്ടെന്ന കാര്യം നിനക്കും അറിയാവുന്നതല്ലേയെന്നു പറഞ്ഞപ്പോൾ, ആ രഞ്ജിതാൻ്റി അല്ല ഇപ്പോഴത്തെ രഞ്ജിതാൻ്റിയെന്ന് പറഞ്ഞ് പോവുകയാണ് പൂജ.
–സുമിത്ര ആകെ വിഷമിച്ചിരിക്കുകയാണ്. അപ്പോഴാണ് അനന്യ ഇറ്റലിയിലേക്ക് പോകാനുള്ള വിസയൊക്കെ നോക്കുന്നത്. നമുക്ക് മൂന്നു പേർക്കും ഇറ്റലിയിലേക്ക് പോകാമെന്ന് പറയുകയാണ് അനന്യ. ആദ്യം അനിരുദ്ധ് വിസമ്മതിച്ചെങ്കിലും, പിന്നീട് സമ്മതിക്കുകയായിരുന്നു. രാത്രിയായപ്പോൾ സുമിത്ര സ്വരമോൾക്ക് കഥകൾ പറഞ്ഞു കൊടുക്കുകയായിരുന്നു. അപ്പോഴാണ് പ്രതീഷ് സ്വീറ്റ്സുമായി വരുന്നത്. ശേഷം സ്വരമോളെ ചേർത്ത് പിടിച്ച് മുത്തം നൽകുകയും, സ്വരമോൾ കുറെ മുത്തം പ്രതീഷിന് നൽകുകയും ചെയ്യുകയാണ്.
സ്വരമോൾ ചെറിയച്ഛൻ എന്നു വിളിക്കുമ്പോൾ, പ്രതീഷ് വിഷമത്തോടെ മനസിൽ ഞാൻ നിൻ്റെ അച്ഛനാണെന്ന് പറയുന്നുണ്ട്. അപ്പോഴാണ് അനന്യ വരുന്നത്. പ്രതീഷിൻ്റെ കൈയിൽ കുഞ്ഞിനെ കണ്ട ദേഷ്യത്തിൽ അനന്യ കൈയിലുള്ള സ്വീറ്റ്സ് വലിച്ചെറിഞ്ഞ് കുഞ്ഞിനെ പിടിച്ച് വാങ്ങുകയായിരുന്നു. ദേഷ്യത്തിൽ പ്രതിഷും മുകളിലേക്ക് പോവുകയാണ്. അപ്പോഴാണ് അപ്പു പൂജയെ വിളിക്കുന്നത്. എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ടെന്നും, പങ്കജിനെ കുറിച്ച് കുറ്റം പറയുന്നത് കേട്ടപ്പോൾ, പങ്കജിനെ കുറ്റം പറയാനായി ഇനി എന്നെ വിളിക്കരുതെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയാണ്.