Kudumbavilakku Today Episode 20 April 2024 Video : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബവിളക്ക് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ആകാംക്ഷാഭരിതമായ രംഗങ്ങളിലൂടെയാണ്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര പറഞ്ഞതനുസരിച്ച് പൂജ അമ്പലത്തിൽ പോവുന്നതായിരുന്നു. അനിരുദ്ധ് അമ്പലത്തിൽ വന്നിരുന്നോ എന്ന കാര്യം അറിയാനായിരുന്നു പോയിരുന്നത്. ഒറ്റക്ക് പോകേണ്ട എന്ന് കരുതി പങ്കജിനെയും കൂട്ടുകയായിരുന്നു. അനിരുദ്ധിനെ അന്വേഷിച്ച് വന്നവിവരം പങ്കജിനെ രഞ്ജിത അറിയിക്കുകയായിരുന്നു.
പിന്നീട് കാണുന്നത് സുമിത്ര അരവിന്ദിനോട് സ്റ്റോറൂമിൻ്റെ താക്കോൽ തരുമോ എന്ന് ചോദിക്കുകയാണ്. രോഹിത്തിൻ്റെയും എൻ്റെയും പൂച്ചയുടെയും കുറെ സാധനങ്ങൾ അതിലുണ്ടെന്നും, രോഹിത്തിൻ്റെ ഓർമ്മയ്ക്കായി എൻ്റെ കയ്യിൽ ഒന്നുമില്ല എന്ന് പറഞ്ഞപ്പോൾ, അരവിന്ദ് പെട്ടെന്ന് തന്നെ താക്കോൽ എടുത്തു കൊടുക്കുകയാണ്. പിന്നീട് കാണുന്നത് പൂജയും പങ്കജും അമ്പലത്തിൽ നിന്ന് അനിരുദ്ധ് വന്നിരുന്നോ എന്ന് അന്വേഷിക്കുകയാണ്. അതിനിടയിൽ പങ്കജ് മാനേജരെ കണ്ട് സിസിടിവിയിലെ ആ ഭാഗം കട്ട് ചെയ്യാൻ പറയുകയായിരുന്നു.
അതിനാൽ സിസിടിവി പരിശോധിച്ചപ്പോൾ പൂജയ്ക്ക് അത് കാണാൻ സാധിച്ചില്ല. പൂജാരിയിൽ ഇവിടെ വന്നിട്ടില്ലെന്ന് അറിഞ്ഞപ്പോൾ, സുമിത്രയോട് എന്തു പറയുമെന്നോർത്ത് വിഷമിക്കുകയാണ് പൂജ. അതിനിടയിലാണ് സുമിത്ര സ്റ്റോറൂമിൽ കയറി ബാഗുകളൊക്കെ നോക്കുകയാണ്. അപ്പോഴാണ് രോഹിത്തിൻ്റെ ഒരു ഡയറി കിട്ടുന്നത്. അപ്പോഴാണ് സുമിത്രയെ കാണാത്തതിനാൽ രഞ്ജിത അരവിന്ദിനോട് ചോദിച്ചപ്പോൾ, സ്റ്റോറുമിൽ ഉണ്ടെന്ന് പറയുന്നത്. ഇത് കേട്ടപ്പോൾ, രഞ്ജിത അരവിന്ദിനെ വഴക്കു പറഞ്ഞു കൊണ്ട് സ്റ്റോറൂമിലേക്ക് പോവുകയാണ്.
അപ്പോഴാണ് സുമിത്രയോട് വല്ലതും കിട്ടിയോ എന്നു പറഞ്ഞ് രഞ്ജിത വരുന്നത്. ഇത് കേട്ടതും സുമിത്ര ഞെട്ടുകയാണ്. എങ്കിലും കുറച്ചു സാധനങ്ങൾ എടുത്തു സുമിത്ര പോവുകയാണ്. പന്നീട് കാണുന്നത് പ്രതീഷിനെ ജയിലിൽ കാണാൻ അനിരുന്ന് പോവുകയാണ്. അനിരുദ്ധിനോട് ദേഷ്യത്തിലാണ് പ്രതീഷ് പെരുമാറുന്നത്. എന്നെ പുറത്തിറക്കാൻ സാധിച്ചിട്ടും ഏട്ടനതിന് ശ്രമിക്കാത്തത് എൻ്റെ മോളെ എനിക്ക് തരേണ്ടി വരുന്നതോർത്താണോ എന്ന് പ്രതീഷ് ചോദിക്കുന്നുണ്ട്. സ്വര മോളെ പിരിയാൻ കയ്യില്ലെന്നും പക്ഷേ നീ ജയിൽ മോചിതനാകരുതെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും പറയുകയാണ് അനിരുദ്ധ്.ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.