പങ്കജിന്റെ യഥാർത്ഥ സ്വഭാവം കണ്ട ഞെട്ടലിൽ പൂജ!! ഹോട്ടൽ മുറിയിൽ പങ്കജിനെ പിടികൂടി; സുമിത്രയെ 6 വർഷമായി സംരക്ഷിച്ചത് രോഹിത്!! | Kudumbavilakku Today Episode 20 July 2024 Video

Kudumbavilakku Today Episode 20 July 2024 Video : ഏഷ്യാനെറ്റ് കുടുംബപരമ്പരയായ കുടുംബവിളക്ക് വളരെ മനോഹരമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ, പ്രതീഷിനോട് മോശമായി പെരുമാറിയതിന് മാപ്പു ചോദിക്കുകയായിരുന്നു. എന്നാൽ എനിക്കൊന്നും കേൾക്കേണ്ടെന്നും, എൻ്റെ മകളോട് നിങ്ങൾ തന്നെ പറയണം അവളുടെ അച്ഛൻ ഞാനാണെന്ന്. ഇത് കേട്ട് അനിരുദ്ധ് ഞെട്ടുകയാണ്. ഈ കാര്യം സ്വരമോളോട് പറയാൻ എനിക്ക് കുറച്ച് സാവകാശം വേണമെന്ന് പറയുകയാണ് അനിരുദ്ധ്.

പ്രതീഷ് പോയപ്പോൾ, അനന്യ അനിരുദ്ധിനോട് ദേഷ്യപ്പെടുകയും, പെട്ടെന്ന് തന്നെ നമുക്ക് ഇറ്റലിയിലേക്ക് പോണമെന്ന് പറയുകയുമാണ്. പ്രതീഷ് നേരെ പോയത് രഞ്ജിതയുടെ വീട്ടിലേക്കാണ്. അവിടെ എത്തിയപ്പോൾ രഞ്ജിതയോട് എനിക്ക് ഒരു വീട് വേണമെന്ന് പറയുകയാണ്. സ്വരമോൾ എൻ്റെ മകളാണെന്നും, അതിനാൽ എനിക്ക് എൻ്റെ മകളെയും കൊണ്ട് എവിടെയെങ്കിലും മാറണമെന്നും, അനിരുദ്ധും അനന്യയും എൻ്റെ മകളെയും കൂട്ടി ഇറ്റലിയിലേക്ക് പോകാൻ നോക്കുകയാണെന്ന് പറയുകയാണ്.

രഞ്ജിത പുതിയ വില്ലയുടെ താക്കോൽ പ്രതീഷിന് നൽകുകയാണ്. അപ്പോഴാണ് എനിക്ക് ഇതിന് പ്രതീഷ് ഒരു സഹായം നൽകണമെന്ന് പറയുകയാണ്. പൂജയുടെയും പങ്കജിൻ്റെയും കല്യാണത്തിന് പ്രതീഷ് മുന്നിൽ തന്നെ നിൽക്കണമെന്ന് പറയുകയാണ്. എന്നെ സഹായിച്ചവർക്ക് എന്തു സഹായവും നൽകാമെന്ന് പറയുകയാണ് പ്രതീഷ്. പൂജ ഓഫീസിൽ പങ്കജിനെ കാത്തു നിൽക്കുമ്പോഴാണ് അപ്പു വരുന്നത്.അപ്പുവിനെ കണ്ടതും, പങ്കജിനെ കുറിച്ച് പറയാനാണെങ്കിൽ എനിക്കൊന്നും കേൾക്കേണ്ടെന്ന് പറയുകയാണ്.

ശേഷം അപ്പു ഫോണിൽ പകർത്തിയ പങ്കജും ഒരു കുട്ടിയുമൊരു മിച്ചുള്ള മോശമായ വീഡിയോ കാണിക്കുന്നത്. ഇത് കണ്ട ശേഷം വിഷമത്തിലായ പൂജ അപ്പുവിൻ്റെ കൂടെ പോവുകയാണ്. അപ്പോഴാണ് അനന്യ വന്ന് വിസയൊക്കെ ശരിയായിട്ടുണ്ടെന്ന് പറയുന്നത്. എന്നാൽ ഞങ്ങൾ പോയാൽ എന്താവുമെന്നാണ് അനിരുദ്ധ് ചോദിക്കുന്നത്. അനന്യ വളരെ വിഷമത്തിൽ പലതു പറയുകയാണ്. പിന്നീട് കാണുന്നത് അപ്പുപൂജയെയും കൂട്ടി പങ്കജുള്ള സ്ഥലത്ത് എത്തുന്നതാണ്. റൂമിൻ്റെ ഡോർ തുറന്ന പങ്കജ് പൂജയെയും അപ്പുവിനെയും കണ്ട് ഞെട്ടുകയാണ്. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.

Kudumbavilakku
Comments (0)
Add Comment