Kudumbavilakku Today Episode 20 May 2024 Video Viral : പ്രേക്ഷകർ കാത്തിരുന്ന നിമിഷങ്ങളിലേക്കാണ് കുടുംബവിളക്ക് എത്തിച്ചേരുന്നത്. ഏറെ നാളുകൾക്ക് ശേഷം സിദ്ധാർഥ് തിരിച്ചു വന്നതോടൊപ്പം തിരിച്ചറിവുകളുടെയും കണ്ടെത്തലുകളുടെയും മനോഹര നിമിഷങ്ങൾ ആണ് സുമിത്രയ്ക്ക് ചുറ്റും നടക്കുന്നത്. സുമിത്ര മ രി ച്ചു പോയെന്ന് കരുതി ജീവിക്കുകയായിരുന്നു സുമിത്രയുടെ മൂത്ത മകൻ അനിരുദ്ധ്. അമ്മയ്ക്ക് വേണ്ടി മ ര ണാനന്തര ക്രിയകൾ വരെ അനിരുധ് ചെയ്തു. എന്നാൽ ഇപ്പോൾ അവസാനം തന്റെ പ്രിയപ്പെട്ട അമ്മ ജീവനോടെ ഉണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് അനിരുധ്.
ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സുമിത്ര സംഗീത അധ്യാപികർക്ക് വേണ്ടി നടത്തിയ അഭിമുഖത്തിൽ പങ്കെടുക്കാനായി ഒരു സ്കൂളിൽ എത്തിയത്. എന്നാൽ അവിടെ സുമിത്രയെ കാത്തിരുന്നത് മറ്റൊരു സർപ്രൈസ് ആയിരുന്നു. കാലം കാത്ത് വെച്ച ഒരു സമ്മാനം പോലെ സുമിത്രയുടെ മൂത്ത മകൻ അനിരുധിന്റെ മകൾ സ്വരയെ സുമിത്ര അവിടെ വെച്ച് കണ്ടു മുട്ടിയിരുന്നു എന്നാൽ അത് സ്വന്തം കൊച്ചു മകൾ ആണെന്ന് സുമിത്ര തിരിച്ചറിഞ്ഞിരുന്നില്ല.
ഇപോഴിതാ സിദ്ധാർതിന്റെ വരവോടെ താൻ അന്വേഷിച്ചു നടന്ന പ്രിയപ്പെട്ടവരേ എല്ലാം സുമിത്ര സ്വന്തമാക്കിയിരിക്കുകയാണ്. സിദ്ധാർത്തും സുമിത്രയും കണ്ട് മുട്ടുന്ന അത്യപൂർവ്വ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ഇപോഴിതാ സ്വര മോളുടെ പിറന്നാൾ ഇരുവരും ഒരുമിച്ചു സന്തോഷത്തോടെ ആഘോഷിക്കുന്ന നിമിഷങ്ങളാണ് സംഭവിക്കാൻ പോകുന്നത്. സ്വന്തം സഹോദരിയെ വഞ്ചിക്കുന്ന ദീപുവിനെ ഒടുവിൽ സുമിത്ര തിരിച്ചറിഞ്ഞിരിക്കുകയാണ്.
എല്ലാമറിഞ്ഞു ദീപുവിന് മുൻപിൽ പൊ ട്ടി ത്തെറിക്കുന്ന സുമിത്രയെ കാണാം. രഞ്ജിതയുടെ കെണിയിൽ നിന്നും കുതന്ത്രങ്ങളിൽ നിന്നും എങ്ങനെയാണു സുമിത്ര ഇനി സ്വന്തം കുടുംബത്തെയും പ്രിയപ്പെട്ടവരെയും സംരക്ഷിക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സുമിത്രയ്ക്ക് തന്റെ കുടുംബത്തെ ഒന്നന്നായി തിരിച്ചു കിട്ടുമ്പോൾ സിദ്ധാർഥിനെ സുമിത്ര സ്വീകരിക്കുമോ എന്ന് കാണാൻ കാത്തിരിക്കുകയാണ് എല്ലാവരും. എന്നാൽ പൂജയ്ക്ക് സുമിത്ര കൊടുത്ത വാക്ക് രോഹിത്തിന്റെ സ്ഥാനത്ത് മറ്റൊരാളെ കാണില്ല എന്നാണ്.