Kudumbavilakku Today Episode 21 May 2024 Video : പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബവിളക്ക് കൂടുതൽ നിർണായകമായ മുഹൂർത്തങ്ങളിലൂടെ കടന്ന് പോകുകയാണ്. സുമിത്ര മ രിച്ചു എന്ന് അനിരുധിനെ പറഞ്ഞു വിശ്വസിപ്പിച്ചത് ദീപു ആണെന്ന് തിരിച്ചറിഞ്ഞ സുമിത്ര ദീപുവിനെ നേരിൽ കണ്ട് ഒരുപാട് ദേഷ്യത്തിലും സങ്കടത്തിലും സംസാരിക്കുകയുണ്ടായി. താൻ ഏറ്റവും കൂടുതൽ സ്നേഹിച്ച തന്റെ സ്വന്തം അനിയൻ തന്നോട് ഇങ്ങനെ ഒരു ചതി ചെയ്തു എന്ന് വിശ്വസിക്കാൻ കഴിയാതെ ഞെട്ടിത്തരിച്ചു പോയ് സുമിത്ര.
ഇപ്പോൾ എല്ലാം അറിഞ്ഞു തകർന്ന് ഇരിക്കുന്ന സുമിത്രയെ കുറ്റപ്പെടുത്തുകയാണ് സരസ്വതിയമ്മ. ദീപു തനിക്ക് അനിയൻ മാത്രമല്ല മകൻ കൂടി ആണെന്ന് പറഞ്ഞ് സ്വന്തം മക്കളെക്കാൾ അവനെ സ്നേഹിച്ച സുമിത്രയ്ക്ക് ഇത് തന്നെ വേണമെന്നാണ് സരസ്വതിയമ്മ സുമിത്രയോട് പറഞ്ഞത്. ഇത് കെട്ട് കൊണ്ട് വന്ന സിദ്ധാർഥ് അമ്മയെ വഴക്ക് പറഞ്ഞു. എന്നാൽ സുമിത്രയ്ക്ക് ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കാൻ പാടില്ല എന്ന് അറിയില്ല എന്നും അത് കൊണ്ട് ഞാൻ ഇനിയും പറയും എന്നും സരസ്വതിയമ്മ പറഞ്ഞു.
അതിനു ശേഷം ഏറെ സമയം സിദ്ധാർഥ് സുമിത്രയെ ആശ്വസിപ്പിച്ചു കൊണ്ട് സുമിത്രയുടെ അടുത്ത് തന്നെ ഇരുന്നു. സുമിത്രയോടും മക്കളോടും ഒപ്പം ശ്രീനിലയത്തിൽ താമസിക്കണം എന്നതാണ് സിദ്ധാർഥിന്റെ ആഗ്രഹം എന്നാൽ സുമിത്രയുടെ മനസ്സിൽ സിദ്ധാർഥ് ഇല്ല എന്നും ഇനി അത് സ്വപ്നം കാണണ്ട എന്നും സരസ്വതിയമ്മ സിദ്ധാർത്തിനെ ഓർമിപ്പിക്കുന്നുണ്ട്. അതെ സമയം സ്വരമോളെയും കൊണ്ട് വീട്ടിൽ നിന്നിറങ്ങാൻ ഒരുങ്ങുകയാണ് അനിരുധ്.
എന്നാൽ അനിരുധിനെയും സ്വരമോളെയും പിരിയാൻ കഴിയാതെ ദുഃഖത്തിൽ ആഴ്ന്നിരിക്കുകയാണ് അനന്യ. സ്വരമോളോട് അച്ഛമ്മയുടെ അടുത്ത് പോകാം എന്ന് അനിരുധ് പറയുമ്പോൾ സ്വരമോൾ ചോദിക്കുന്നുണ്ട് അമ്മ വരുന്നില്ലേ എന്ന്.എന്നാൽ അമ്മയ്ക്കിവിടെ കുറച്ച് ജോലികൾ ഉണ്ട് എന്നും നമുക്ക് അച്ഛമ്മയുടെ അടുത്ത് പോകാം എന്നും അനിരുധ് പറയുന്നുണ്ട്. അച്ഛമ്മയുടെ അടുത്ത് പോകുന്നതിന്റെ ത്രില്ലിൽ ആണ് സ്വരമോളും.