Kudumbavilakku Today Episode 22 July 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന എപ്പിസോഡുകളാണ് ഈ ആഴ്ച നടക്കാൻ പോകുന്നത്. കഴിഞ്ഞ ആഴ്ചയുടെ എപ്പിസോഡിൻ്റെ അവസാനത്തിൽ, പങ്കജിൻ്റെ തനി രൂപം പൂജ കാണുകയായിരുന്നു. ഹോട്ടലിൽ ഒരു പെണ്ണിൻ്റെ കൂടെ കഴിയുന്ന പങ്കജിൻ്റെ മുഖത്തിട്ട് കൊടുക്കുകയാണ്. അപ്പുവിൻ്റെ കൂടെ പോയ പൂജ പൊട്ടിക്കരയുകയാണ്. നീ വിഷമിക്കേണ്ടെന്നും, പങ്കജിൻ്റെ തനി രൂപം നിനക്ക് മനസിലായില്ലേ എന്ന് പറയുകയാണ് അപ്പു. അപ്പോഴാണ് ശ്രീനിലയത്തിൽ ഇറ്റലിയിലേക്ക് പോകുന്ന വിവരം അനിരുദ്ധ് സുമിത്രയോട് പറയുന്നത്.
ഇത് കേട്ട് വന്ന പ്രതീഷ് തൻ്റെ മകളാണ് സ്വരമോൾ എന്ന കാര്യം സുമിത്രയോട് പറയുകയാണ്. ഇത് കേട്ട സുമിത്ര ഞെട്ടുകയാണ്. പിന്നീട് പല കാര്യങ്ങളും പ്രതീഷും സുമിത്രയും സ്നേഹത്തോടെ സംസാരിക്കുകയായിരുന്നു. പിന്നീട് കാണുന്നത്, സച്ചിൻ വലിയൊരു ആക്സിഡണ്ട് നടക്കുകയാണ്. കിടപ്പിലായ സച്ചിനെ സരസ്വതിയമ്മയും, ശീതളും കൂടി സംരക്ഷിക്കുകയാണ്. നല്ല രീതിയിലുള്ള പരിചരണം നൽകുകയാണ് സച്ചിന്. ശേഷം സുമിത്രയെ സരസ്വതിയമ്മ വിവരം അറിയിക്കുകയാണ്.
അങ്ങനെ സച്ചിൻ നല്ലൊരു മനുഷ്യനായി മാറുകയാണ്. അപ്പോഴാണ് സ്വരമോൾ സ്കൂളിൽ നിന്ന് വരുമ്പോൾ രഞ്ജിതയുടെ ആൾക്കാർ തട്ടിക്കൊണ്ടു പോകുന്നത്. അവരിൽ നിന്ന് രക്ഷപ്പെട്ട കുട്ടി രാത്രി എവിടെയെന്നില്ലാതെ ഓടുമ്പോഴാണ് കുട്ടിക്ക് അപകടം സംഭവിക്കുന്നത്. അങ്ങനെ ആശുപത്രിയിലെത്തിയ കുഞ്ഞിനെ കാണാൻ എല്ലാവരും വരികയാണ്. എന്നാൽ സ്വരമോൾ നിൻ്റെ മകളാണെന്ന കാര്യം സ്വരയോട് പറയരുതെന്ന് പറയുകയാണ് സുമിത്ര.
ശേഷം ജയിലിലാവാനുണ്ടായ കാരണം കൂടി പറയുകയാണ്. പിന്നീട് എല്ലാവരും ശ്രീനിലയത്തിൽ എത്തിച്ചേരുകയും സുമിത്രയോട് മറ്റൊരു കല്യാണം കഴിക്കാൻ നിർബന്ധിക്കുകയാണ്. അങ്ങനെ മക്കളുടെ നിർബന്ധത്തിന് വഴങ്ങി സുമിത്ര കല്യാണത്തിന് സമ്മതിക്കുകയാണ്. അങ്ങനെ വിവാഹത്തിന് അമ്പലത്തിലെത്തിയ സുമിത്ര രോഹിത്തിനെ കണ്ട് ഞെട്ടുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.