കുടുംബവിളക്ക് ക്ലൈമാക്സ്!! പ്രതീഷിനെ കണ്ട് നെഞ്ചുരുകി സുമിത്ര അത് ചെയ്യുന്നു; രഞ്ജിതയിൽ നിന്നും രോഹിതിനെ കണ്ടെത്തി സുമിത്ര!! | Kudumbavilakku Today Episode 22 June 2024

Kudumbavilakku Today Episode 22 June 2024 : ഏഷ്യാനെറ്റ് കുടുംബപരമ്പരയായ കുടുംബവിളക്ക് അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ, വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, പ്രതീഷ് ജയിലിലാണെന്ന കാര്യം പൂജയോട് രഞ്ജിത പറയുന്നതായിരുന്നു. ഞാൻ ഇത് വിശ്വസിക്കില്ലെന്നും, പ്രതിഷേട്ടൻ ഒരു ഉറുമ്പിനെ പോലും ഉപദ്രവിക്കാത്തവനാണെന്ന് പറയുകയാണ് പൂജ. പ്രതീഷിനെ ഞാൻ ജാമ്യത്തിലിറക്കാനുള്ള ശ്രമത്തിലാണെന്നും, അത് വരെ സുമിത്രയോട് മോൾ പറയരുതെന്നും, ആ ഒരു വാക്ക് മോൾ തരണമെന്നും രഞ്ജിത പറയുകയാണ്.

പൂജ വാക്ക് കൊടുക്കുകയാണ്. പിന്നീട് കാണുന്നത് അനന്യ സ്വര മോൾക്ക് ഭക്ഷണം നൽകുമ്പോൾ സച്ചിനെ കുറിച്ച് മോശമായി പറയുകയാണ്. നല്ല അങ്കിളാണെന്ന് സ്വരമോൾ പറഞ്ഞപ്പോൾ, അനന്യ ദേഷ്യപ്പെടുകയാണ്. അപ്പോഴാണ് സുമിത്ര വരുന്നത്.കുഞ്ഞിനോട് ഇങ്ങനെയൊന്നും പറയരുതെന്ന് പറയുകയാണ് സുമിത്ര. ഭർത്താവിനോട് സ്നേഹമുണ്ടെങ്കിൽ അവിടെ പോയി നിൽക്കണമെന്ന് പറയുകയാണ് അനന്യ. ഇതൊക്കെ കേട്ട് ശീതൾ ദേഷ്യപ്പെടുകയാണ്. അനന്യ ഏടത്തിയുടെ കേട്ട് നിൽക്കാനാവില്ലെന്നും, അമ്മ എന്താണ് ഒന്നും പറയാത്തതെന്നും, ഞങ്ങൾ ഇവരു ടെ അടിമയാണോയെന്നും, പറയുകയാണ് ശീതൾ.

ഇങ്ങനെയായാൽ ഞാൻ എൻ്റെ പാട്ടിന് പോകുമെന്നും പറയുകയാണ് ശീതൾ. പിന്നീട് കാണുന്നത് രഞ്ജിതയെയാണ്. പൂജയെ നമ്മുടെ ഭാഗത്താക്കണമെന്നും, സുമിത്ര വേദനിച്ച് ജീവിക്കണമെന്നും പറയുകയാണ് രഞ്ജിത. പ്രതീഷിനെ നമ്മുടെ ഭാഗത്താക്കണമെന്നും, പൂജയുടെയും പങ്കജിൻ്റെയും കല്യാണത്തിന് പ്രതീഷ് മുന്നിട്ടുണ്ടാവണമെന്നും, എങ്കിൽ മാത്രമേ സുമിത്ര തകരുകയുള്ളൂവെന്നു പറയുകയാണ് രഞ്ജിത. പിന്നീട് കാണുന്നത് ശീതളിനെയാണ്. ശീതൾ ബാഗൊക്കെ പാക്ക് ചെയ്ത് പോകാൻ ഒരുങ്ങുകയാണ്.

അപ്പോഴാണ് സരസ്വതിയമ്മയും, സുമിത്രയും വരുന്നത്‌. ശീതളിനോട് നീ ഇപ്പോൾ പോകരുതെന്ന് പറയുകയാണ് സുമിത്ര. അമ്മ പറയുന്നത് കേട്ടിട്ടാണ് എനിക്കിതൊക്കെ സംഭവിച്ചതെന്ന് പറയുകയാണ് ശീതൾ. നീ ഒറ്റയ്ക്ക് പോവേണ്ടെന്ന് പറയുകയാണ് സുമിത്ര. എന്നാൽ ഞാൻ കൂടി ഇവളുടെ കൂടെ പോകാമെന്ന് പറയുകയാണ് സരസ്വതിയമ്മ. വേണ്ടെന്നും, എല്ലാം ഞാൻ ഒറ്റയ്ക്ക് അനുഭവിച്ച് കൊള്ളാമെന്ന് പറഞ്ഞ് പോകാനൊരുങ്ങുകയാണ് ശീതൾ. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.

Kudumbavilakku
Comments (0)
Add Comment