രോഹിതിന്റെ വഴിയേ അനിരുദ്ധിനും ആ അപ,കടം; സുമിത്രയെ ജീവനോടെ കാണാൻ ആകാതെ അനിരുദ്ധ് ഇല്ലാതായി; എല്ലാം രഞ്ജിതയുടെ കളികൾ!! | Kudumbavilakku Today Episode 22 March Video

Kudumbavilakku Today Episode 22 March Video : ഏഷ്യാനെറ്റ് കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരകുടുംബ വിളക്ക് വളരെ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, രഞ്ജിത അരവിന്ദിനോട് നിങ്ങൾ അനിരുദ്ധിൻ്റെ കാര്യങ്ങളൊക്കെ അന്വേഷിച്ചോ എന്ന് ചോദിക്കുകയാണ്. ഉറക്കത്തിലായിരുന്ന അരവിന്ദിന് ഒന്നും മനസിലാവുന്നില്ല. പിന്നീട് കാണുന്നത് സുമിത്രയും പൂജയും സംസാരിക്കുന്നതാണ്. നാളത്തെ പങ്കജിൻ്റെ പിറന്നാൾ ആഘോഷത്തെ കുറിച്ച്. അപ്പോഴാണ് സരസ്വതി അമ്മ നമുക്ക് എല്ലാവർക്കും ഒരേ കളർ സാരിയുടുത്ത് പോകാമെന്ന് പറയുന്നത്.

ഇത് കേട്ടപ്പോൾ സുമിത്ര ഞാൻ പിറന്നാൾ ആഘോഷത്തിന് വരുന്നില്ലെന്ന് പറയുകയാണ്. അവൻ വിളിച്ചതല്ലേ നീയും വരണമെന്നാണ് സരസ്വതിയമ്മ പറയുന്നത്. പൂജയും അമ്മ വരണമെന്നാണ് പറയുന്നത്. കാരണം രഞ്ജിത ആൻറി ആരൊക്കെയായി ബന്ധമുണ്ടെന്ന് നമുക്ക് ഈ ഫങ്ങ്ഷനിലൂടെ സാധിക്കുമെന്ന് പറയുകയാണ്. അതിനാൽ സുമിത്ര സമ്മതം മൂളുകയാണ്. പിന്നീട് കാണുന്നത് രഞ്ജിതയും അരവിന്ദും സംസാരിക്കുന്നതാണ്. അപ്പോഴാണ് പങ്കജ് വരുന്നത്. ഞാൻ സുമിത്രാൻറിയെ ബർത്ത്ഡേ പാർട്ടിക്ക് ക്ഷണിച്ചെന്ന് പറയുകയാണ്.ഇത് കേട്ട രഞ്ജിത സാരമില്ലെന്ന് പറയുകയാണ്.

ഇത് കേട്ട് അരവിന്ദ് നിനക്ക് എന്ത് പറ്റിയെന്ന് ചോദിക്കുകയാണ്. അവൾ ബർത്ത്ഡേ പാർട്ടിക്ക് വരേണ്ടെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീട് വരണമെന്നാണ് എനിക്ക് തോന്നിയത്. പിന്നീട് കാണുന്നത് പ്രേമയും, വിശ്വനാഥനും സംസാരിക്കുന്നതാണ്. ദീപുവിൻ്റെ വീട്ടിൽ പോയാൽ സുമിത്ര ജീവനോടെയുള്ളത് അറിയുമെന്നാണ്. അപ്പോഴാണ് അനിരുദ്ധ് വരുന്നത്. ദീപു അങ്കിളിനെ കുറിച്ച് എന്താണ് സംസാരിക്കുന്നതെന്ന് ചോദിക്കുകയാണ്. ദീപുവുമായി അധികം ബന്ധം വേണ്ടെന്ന് പറയുകയാണ്‌. ഞാൻ ദീപു അങ്കിളിനെ കണ്ടിരുന്നുവെന്ന് പറയുകയാണ് അനിരുദ്ധ്. അങ്കിളിന് ഇപ്പോഴും എന്നോട് സ്നേഹം മാത്രമാണ് ഉള്ളതെന്ന് പറയുകയാണ് അനിരുദ്ധ്. അപ്പോൾ ദീപു സുമിത്ര ജീവനോടെ ഉള്ളത് പറഞ്ഞില്ലെന്ന് പ്രേമയ്ക്ക് മനസിലായി. പിന്നീട് കാണുന്നത് പൂജ പങ്കജിൻ്റെ വീട്ടിൽ പോവുന്നതാണ്.

പിറന്നാൾ ദിനമായതിനാൽ പങ്കജിന് വിഷ്‌ അറിയിച്ചിട്ട് പങ്കജിൻ്റെ കൂടെ സൈറ്റ് വിസിറ്റ് ചെയ്യാൻ പോവുകയാണ്. എന്നാൽ പങ്കജ് പൂജയെയും കൂട്ടി പുറത്തു പോവുകയാണ്. പിന്നീട് കാണുന്നത് അനന്യ കരയുന്നതാണ്. അനിരുദ്ധ് അത് കണ്ട് അനന്യയെ സമാധാനിപ്പിക്കുകയാണ്. ഇത് കണ്ട് പ്രേമയ്ക്ക് ഇഷ്ടപ്പെടുന്നില്ല. അവരെ അകറ്റുക തന്നെ വേണമെന്ന് ആലോചിക്കുകയാണ് പ്രേമ. പിന്നീട് സുമിത്ര ശീതളിനെ വിളിച്ചിട്ട് ഫോൺ എടുക്കാതെ വന്നപ്പോൾ, വിഷമിച്ച് നിൽക്കുമ്പോഴാണ് സരസ്വതിയമ്മ വരുന്നത്. ശീതൾ രണ്ടു ദിവസം മുൻപ് ഇവിടെ വന്നിരുന്നെന്നും, അവൾ പറഞ്ഞതൊക്കെ സരസ്വതിയമ്മ പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Kudumbavilakku
Comments (0)
Add Comment