സുമിത്രയുടെ അലമാരയിൽ നിന്നും ആ കാഴ്ച്ച കണ്ട് ഞെട്ടി സരസ്വതി!! പൂജയെ കടലിൽ ഇടാൻ പങ്കജ്; അപ്പു എല്ലാം കാണുന്നു!! | Kudumbavilakku Today Episode 23 Feb 2024 Video

Kudumbavilakku Today Episode 23 Feb 2024 Video : ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബ വിളക്കിൻ്റെ രണ്ടാം ഭാഗത്ത് പല സത്യങ്ങളും പുറത്തു വരികയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര ശീതളിൻ്റെ വീട്ടിലേക്ക് പോകുന്നതാണ്. പിന്നീട് കാണുന്നത് പൂജ ഓഫീസിൽ നിന്ന് ഇറങ്ങി അപ്പുവിനെ കാണാൻ പോകുന്നതാണ്. പൂജയുടെ പിന്നാലെ പങ്കജും ഇറങ്ങുകയാണ്. പൂജ ബീച്ചിനടുത്തുള്ള ബ്രിഡ്ജിൻ്റെ താഴെ നിൽക്കുകയാണ്. അവിടെ മറഞ്ഞ് നിന്ന് പങ്കജ് വീക്ഷിക്കുകയാണ്. അപ്പുവിനെ കാണാതെ പൂജ കാത്തു നിൽക്കുകയാണ്.

പിന്നീട് കാണുന്നത് സുമിത്രയും ശീതളും ശീതളിൻ്റെ വീട്ടിൽ എത്തുകയാണ്. അവിടെ എത്തിയ ശേഷം,സുമിത്ര ഈ വീടായിരുന്നില്ലല്ലോ നിൻ്റെ ആദ്യത്തെ വീടെന്നും, സച്ചിൻ്റെ അമ്മ എവിടെയെന്നും, തുടങ്ങിയ കാര്യങ്ങൾ ചോദിച്ചപ്പോൾ, സച്ചിൻ ജോലിക്ക് പോയെന്നും, വീടൊക്കെ നമ്മൾ മാറിയിരുന്നെന്നും പറയുകയാണ് ശീതൾ. പിന്നീട് വേഗത്തിൽ ഭക്ഷണം നൽകി സുമിത്രയെ ആ വീട്ടിൽ നിന്ന് പറഞ്ഞയക്കാനാണ് ശീതൾ ശ്രമിക്കുന്നത്.

അത് സുമിത്രയ്ക്ക് മനസിലാകുന്നുണ്ട്. വീട്ടിലെത്തിയിട്ടും ഷാൾ പുതച്ചത് ശീതൾ മാറ്റുന്നുണ്ടായിരുന്നില്ല. സുമിത്ര ചോദിച്ചപ്പോൾ, എനിക്ക് പനിക്കുന്നുണ്ടെന്നും, അതിനാലാണ് ഷാൾ പുതച്ചിരിക്കുന്നതെന്നുമാണ് പറയുന്നത്. പിന്നീട് കാണുന്നത് പൂജ അപ്പുവിനെ കാത്തു നിൽക്കുന്നതാണ്. ഇത്ര സമയമായിട്ടും അപ്പുവേട്ടനെ കാണുന്നില്ലല്ലോ എന്ന് ആലോചിക്കുകയാണ്. അപ്പോഴാണ് അപ്പു വരുന്നത് .ഇത് കണ്ട പങ്കജ് അപ്പുവിൻ്റെ മനസിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ മടങ്ങിപ്പോകുന്നത് പോലെ പോകുമ്പോൾ ,അപ്പുവിനെ തട്ടിപ്പോവുകയാണ്. അപ്പു ദേഷ്യത്തിൽ നോക്കിയെങ്കിലും, പങ്കജ് അപ്പുവിനോട് സ്നേഹത്തിലാണ് പെരുമാറുന്നത്.

പൂജയെക്കൂട്ടി വന്നതാണെന്നും, അവൾ അവിടെ ഉണ്ടെന്നും, ഞാൻ ഇപ്പോൾ വരാമെന്നും പറഞ്ഞ് പോവുകയാണ്. അപ്പു പൂജയുടെ അടുത്തെത്തി.പങ്കജിൻ്റെ സംസാരം കൂടി കേട്ടപ്പോൾ ദേഷ്യം അധികമായി. കടലിൻ്റെ അടുത്തു പോയി പൂജ അപ്പുവിനോട് പലതും സംസാരിക്കുമ്പോൾ അപ്പു ദേഷ്യത്തിലാണ് മറുപടി നൽകുന്നത്. നിനക്ക് പങ്കജില്ലേയെന്നും, എന്നെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്നും ചോദിക്കുകയാണ് അപ്പു. ഇതൊക്കെ ദൂരെ നിന്ന് പങ്കജ് കാണുന്നുണ്ട്. പിന്നീട് കാണുന്നത് സുമിത്ര ശീതളിൻ്റെ വീട്ടിൽ നിന്ന് ഇറങ്ങാൻ പോകുന്നതാണ്. അപ്പോഴാണ് കഴുത്തിലിട്ട ഷാൾ കുറച്ച് മാറിയപ്പോൾ, ശീതളിൻ്റെ കഴുത്തിൽ വലിയ മുറിവ് കാണുന്നത്. ഇത് കണ്ട സുമിത്ര മോളെ ഇതെന്തു പറ്റിയെന്ന് ചോദിക്കുകയാണ്. ഒന്നും പറയാതെ ശീതൾ പൊട്ടിക്കരയുകയാണ്.ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Kudumbavilakku
Comments (0)
Add Comment