പൂജ ഇനി അപ്പുവിന് സ്വന്തം!! പങ്കജിനെ പടിയിറക്കി രോക്ഷാകുലയായ രഞ്ജിത; സ്വര മോളുമായി പ്രതീഷ് ഇറങ്ങുമ്പോൾ രോഹിത് എത്തുന്നു!! | Kudumbavilakku Today Episode 23 July 2024 Video

Kudumbavilakku Today Episode 23 July 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് അവസാന എപ്പിസോഡിലേക്ക് അടുക്കുമ്പോൾ വളരെ നിർണ്ണായകമായ മുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, പൂജ പങ്കജ് മോശക്കാരനാണെന്നറിഞ്ഞശേഷം അപ്പുവിൻ്റെ കൂടെ വന്ന് വിഷമങ്ങൾ പറയുകയായിരുന്നു. ഇവരുടെ പിറകെ ഇറങ്ങിയ പങ്കജ് കാറിൽ നിന്നും അപ്പു പൂജയെ സമാധാനിപ്പിക്കുന്നത് കാണുന്നുണ്ടായിരുന്നു. പിന്നീട് കാണുന്നത് ശീതളിൻ്റെ വീടാണ്.

സച്ചിൻ വലിയൊരു അപകടം പറ്റി വീട്ടിലേക്ക് വരികയാണ്. സച്ചിൻ്റെ അവസ്ഥ കണ്ട് ശീതൾ ഞെട്ടിയെങ്കിലും, സരസ്വതിയമ്മയ്ക്ക് സന്തോഷമാവുകയായിരുന്നു. പിന്നീട് റൂമിൽ എത്തിയപ്പോൾ ചെയ്തതിനൊക്കെ മാപ്പ് പറയുകയായിരുന്നു. റോഡ് ക്രോസ് ചെയ്തപ്പോൾ, ഒരു ബൈക്ക് തട്ടുകയും, കാൽ വഴി ബൈക്കിൻ്റെ ടയർ കയറ്റിപ്പോവുകയും ചെയ്തെന്നും മറ്റും പറയുകയാണ്. അപ്പോഴാണ് രഞ്ജിതയുടെ വീട്ടിൽ എത്തിയ പങ്കജിനെ വഴക്കു പറയുകയും, മുഖത്ത് ഒരടിവച്ചു കൊടുക്കുകയുമാണ്.

പൂജയെ സ്നേഹിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരു പെണ്ണിനെ എങ്ങനെ നിനക്ക്,എനിക്ക് അറപ്പ് തോന്നുന്നുവെന്ന് പറയുകയാണ് രഞ്ജിത. ഒന്നുമറിയാതെ അരവിന്ദ് എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ, ഗസ്റ്റ്ഹൗസിൽ നിന്നും ഒരു പെണ്ണിനെ ഇവൻ്റെ കൂടെ പൂജ പിടിച്ചു എന്ന് കേട്ടപ്പോൾ, അരവിന്ദ് ഞെട്ടുകയാണ്. എന്നാൽ

ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്നും, ഒരു ഫ്രണ്ടിൻ്റെ കൂടെ ബിസിനസ് കാര്യം സംസാരിക്കാൻ പോയതാണെന്ന് പങ്കജ് പറഞ്ഞപ്പോൾ, രഞ്ജിത ദേഷ്യത്തിൽ പങ്കജിനോട് വീട്ടിൽ നിന്നും പുറത്ത് പോവാൻ പറയുകയാണ്. ഇനി പൂജ നമ്മുടെ ഭാഗത്ത് വരില്ലെന്നും, അതിനാൽ ഉടൻ സ്വത്തുക്കളൊക്കെ എൻ്റെ പേരിൽ ഉടൻ തന്നെയാക്കണമെന്ന് പറയുകയാണ് രഞ്ജിത.

Kudumbavilakku
Comments (0)
Add Comment