Kudumbavilakku Today Episode 23 March 2024 Video Viral : കഴിഞ്ഞ കുറെ നാളുകളായി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബ വിളക്ക്. മീരാ വാസുദേവാണ് പരമ്പരയിലേ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്.പരമ്പര ഒരുതവണ നിർത്തിവെച്ചെങ്കിലും വീണ്ടും പ്രേക്ഷകരുടെ അഭ്യർത്ഥനപ്രകാരം കഥ പുനരാരംഭിക്കുകയായിരുന്നു.
ടെലിവിഷൻ ടിആർപി റേറ്റിംങ്ങുകളിൽ മുൻപന്തിയിലാണ് ഈ പരമ്പര. കഥാഗതി വളരെ കാര്യമായ പുരോഗതിയിലാണ് മുന്നോട്ടു സഞ്ചരിക്കുന്നത്. ഓരോ ദിവസവും ഉദ്യോഗ ഭരിതമായ നിമിഷങ്ങളിലാണ് പരമ്പര അവസാനിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ പരമ്പരയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്.ഇപ്പോൾ ഇതാ പരമ്പരയിൽ പുതിയ ചില വഴിത്തിരിവുകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം സുമിത്രയും പൂജയെയും പിറന്നാളിന് വിളിക്കാൻ വീട്ടിലെത്തിയ പങ്കജിന്റെ വിശേഷങ്ങൾ ആയിരുന്നു പരമ്പരയിൽ ഉണ്ടായിരുന്നത്.
പൂജയ്ക്കുള്ള സാലറി സുമിത്രയുടെ കൈവശം ഏൽപ്പിക്കുന്ന പങ്കജിനെ നമ്മൾ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ പങ്കജും പൂജയും ചേർന്ന് വൃദ്ധസദനത്തിൽ ഉള്ളവർക്ക് വസ്ത്രങ്ങൾ വാങ്ങി നൽകുന്ന ദൃശ്യങ്ങളാണ് പുതിയ പ്രമോയിൽ കാണിക്കുന്നത്. പൂജയുടെ മുന്നിൽ നല്ലവനായി പ്രവർത്തിക്കാൻ ശ്രമിക്കുകയാണ് പങ്കജ്. അതേസമയം ശീതൾ- സച്ചിൻ ദാമ്പത്യ ബന്ധം വളരെ മോശമായ രീതിയിൽ ആണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. സുമിത്ര ശീതളിനോട് ചോദിക്കുന്നുണ്ട് അവൻ നിന്നോട് കാണിക്കുന്ന സ്നേഹത്തിന്റെ അടയാളങ്ങൾ നിന്റെ ദേഹത്തും കഴുത്തിലും എല്ലാം കണ്ടത് ഇപ്പോഴും അങ്ങനെതന്നെ ഇല്ലേ എന്ന്.
അതുപോലെതന്നെ സുമിത്രയുടെ മകൻ അനിരുദ്ധീന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പുതിയ സംഭവവികാസങ്ങളും ഉൾപ്പെടുത്തിയതാണ് അടുത്ത എപ്പിസോഡ്. നിരവധി പേരാണ് പ്രമോക്ക് പോസിറ്റീവ് റിവ്യൂസുമായി എത്തിയിരിക്കുന്നത്. പങ്കുവെച്ച റിവ്യൂ വളരെ പെട്ടെന്നാണ് ജനങ്ങൾ ഏറ്റെടുത്തത്. പങ്കജിന്റെയും പൂജയുടെയും പുത്തൻ വിശേഷങ്ങളും, സുമിത്രയുടെ ജീവിതത്തിൽ ഉണ്ടാകുന്ന പുത്തൻ വഴിത്തിരിവുകളും എന്താണെന്നറിയാൻ പ്രേക്ഷകരും ആകാംഷയിലാണ്.