Kudumbavilakku Today Episode 24 Feb 2024 Video : ഹൃദയസ്പർശിയായ മുഹൂർത്തങ്ങളിലൂടെ കടന്ന് പോകുകയാണ് കുടുംബവിളക്ക്. ഇപ്പോൾ സുമിത്രയ്ക്ക് മുന്നിൽ വലിയ രണ്ട് ലക്ഷ്യങ്ങൾ ഉണ്ട്. രോഹിത്തിന്റെ മരണത്തിന്റെ പിന്നിലുള്ളവരെ കണ്ട് പിടിക്കുകയും രോഹിത്തിന്റെ സ്വത്തുക്കൾ തിരിച്ചു പിടിച്ചു പൂജയ്ക്ക് കൊടുക്കുകയും ചെയ്യുക എന്നതാണ് അവ. വ്യാജ പ്രമാണം സൃഷ്ടിച്ചു സഹോദരന്റെ സ്വത്തുക്കൾ കൈവശം വെച്ച് ആഡംബര ജീവിതം നയിക്കുന്ന രഞ്ജിതയ്ക്ക് സുമിത്രയും പൂജയും ശത്രുക്കളാണ്.
എന്നാൽ രഞ്ജിതയുടെ ശത്രുത ആദ്യമൊന്നും കാര്യമാക്കാതെ ഇരുന്നെങ്കിലും ഇപ്പോൾ രഞ്ജിതയോട് നേരിട്ട് തന്നെ യുദ്ധത്തിനിറങ്ങിയിരിക്കുകയാണ് സുമിത്ര. ഒരുപാട് ത്യാഗങ്ങളിലൂടെ തിരിച്ചു പിടിച്ച സുമിത്രയുടെ ജീവിതം തുടരെ തുടരെ ദുഖങ്ങളിലേക്ക് എത്തിച്ചേരുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടിട്ടുള്ളത്. എങ്കിലും എല്ലാ പ്രശ്നങ്ങളും തരണം ചെയ്യുന്ന സുമിത്രയുടെ പെൺകരുത്തിൽ പൂർണ്ണ വിശ്വാസമാണ് പ്രേക്ഷകർക്ക്.
6 വർഷം നീണ്ട കോമയ്ക്ക് ശേഷം ഉണർന്ന സുമിത്രയെ കാത്തിരുന്നത് നഷ്ടങ്ങളുടെ കണക്കുകൾ മാത്രം ആയിരുന്നു. സ്വന്തം എന്ന് പറയാൻ പൂജ മാത്രമായിരുന്നു സുമിത്രയ്ക്ക് ബാക്കി ഉണ്ടായിരുന്നത്. തന്റെ സ്വന്തം മക്കൾ പോലും എവിടെയെന്ന് തിരിച്ചറിയാതെ ഇരുന്ന സുമിത്ര മക്കളെ തേടിയുള്ള യാത്രയിൽ കൂടിയാണ്. ഒടുവിൽ ശീതളിനെ കണ്ട് പിടിച്ചു എങ്കിലും സന്തോഷ്വാതിയായ തന്റെ പഴയ മകളെ അല്ല സുമിത്രയ്ക്ക് കാണാൻ കഴിഞ്ഞത്. ഭർത്താവിന്റെ ഉപദ്രവം സഹിച്ചു ഭയന്ന് ജീവിക്കുന്ന ശീതൾ പക്ഷെ തന്റെ അവസ്ഥ ആരോടും പറയാൻ തയ്യാറാകുന്നില്ല.
എന്നാൽ പറയാതെ ശീതളിന്റെ വീട്ടിൽ എത്തിയ സുമിത്ര അവളുടെ ശരീരത്തിൽ കാണുന്ന പാടുകളെപ്പറ്റി ചോദ്യം ചെയ്യുകയും സച്ചിൻ ശീതളിനെ ഉപദ്രവിക്കുന്നു എന്ന സത്യം തിരിച്ചറിയുകയും ചെയ്യുകയാണ്. സച്ചിനെ നേരിട്ട് കണ്ട് ചോദിക്കാൻ ഉറപ്പിച്ച സുമിത്രയെ തടയുകയാണ് ശീതൾ.സുമിത്രയെ സൂക്ഷിക്കണം എന്ന് രഞ്ജിതയ്ക്ക് വക്കീൽ മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്. ദീപുവിനെ ഭീക്ഷണിപ്പെടുത്തുന്ന പരമശിവത്തെയും കാണാം