Kudumbavilakku Today Episode 24 July 2024 Video Viral : കുടുംബവിളക്ക് കൂടുതൽ നിർണായകമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. തന്റെ സ്വത്തുക്കൾ മോഹിച്ചാണ്തന്നെ രഞ്ജിത സ്നേഹിച്ചതെന്ന് എന്ന സത്യം പൂജ തിരിച്ചറിയുകയാണ്. രഞ്ജിതയുടെ ചതിയിൽ കുടുങ്ങി കിടന്നിരുന്ന പൂജയെ പല തവണ സുമിത്ര പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ രഞ്ജിതയുടെ സ്നേഹാഭിനയത്തിൽ മയങ്ങി വീണ പൂജ അതൊന്നും വിശ്വസിച്ചില്ല എന്ന് മാത്രമല്ല പല തവണ സുമിത്രയ്ക്ക് മുൻപിൽ രഞ്ജിതയ്ക്ക് വേണ്ടി വാദിക്കുകയും ചെയ്തു. അപ്പോഴെല്ലാം സുമിത്ര ഒന്ന് മാത്രമാണ് പൂജയോട് പറഞ്ഞത് സൂക്ഷിക്കണം എന്ന്.
എന്നാൽ ഇപ്പോൾ ഒടുവിൽ സത്യങ്ങൾ എല്ലാം മനസ്സിലാക്കി പൂജ സുമിത്രയുടെ അടുത്ത് എത്തിയിരിക്കുകയാണ്. പൂജയെ സ്വന്തമാക്കാൻ പങ്കജിന്റെ വലിയ ചതിയില്പെട്ടാണ് പരസ്പരം ഒരുപാട് സ്നേഹിച്ചിട്ടും പൂജയും സുമിത്രയുടെ സഹോദരന്റെ മകൻ അപ്പുവും പിരിയേണ്ടി വന്നത് . അപ്പുവിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധം ഉണ്ടെന്ന് അപ്പുവിന്റെ അച്ഛൻ ദീപുവിനെ കൊണ്ട് തന്നെയാണ് പങ്കജ് പൂജയെ തെറ്റ്ധരിപ്പിച്ചത്.
അങ്ങനെയാണ് പങ്കജിനെ വിവാഹം കഴിക്കാൻ തനിക്ക് സമ്മതമാണ് എന്ന് പൂജ പറഞ്ഞത്. ഇപ്പോഴുതാ എല്ലാ സത്യങ്ങളും തിരിച്ചറിഞ്ഞ പൂജ അപ്പുവിന്റെ അടുത്തേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്. ഇത് വരെ പറയാതെ വെച്ചിരുന്ന തന്റെ പ്രണയവും അപ്പു പൂജയോട് വെളിപ്പെടുത്തുകയാണ്. അതെ സമയം ശീതൾ വീണ്ടും തിരിച്ചു സച്ചിന്റെ അടുത്തേക്ക് പോയിരിക്കയാണ്. സരസാദിയമ്മയാണ് ശീതളിനെ സച്ചിന്റെ അടുത്ത് എത്തിച്ചത്.
ആക്‌സിഡന്റ് ആയി കിടക്കുന്ന സച്ചിനെ പരിഹരിച്ചു കൊണ്ട് ശീതൾ അവിടെ തന്നെ നിൽക്കുകയാണ്. സച്ചിന്റെ സ്വഭാവം മാറി നല്ലവനായി എന്നാണ് ശീതളും സരസ്വദിയമ്മയു വിശ്വസിക്കുന്നത്. സരശ്വതിയമ്മ ഇത് സുമിത്രയോട് പറഞ്ഞു എങ്കിലും സുമിത്ര വിശ്വസിക്കുന്നില്ല. ഒടുവിൽ ഫോണിലൂടെ സുമിത്രയോട് സംസാരിക്കുകയാണ് സച്ചിൽ അമ്മേ എന്ന് വിളിച്ചു വളരെ സ്നേഹത്തോടെയാണ് സച്ചിൻ സുമിത്രയോട് സംസാരിക്കുന്നത്