Kudumbavilakku Today Episode 25 April 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ നിർണായകമായ മുഹൂർത്തങ്ങളുമാണ് മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. ഇന്ന് എപ്പിസോഡ് തുടങ്ങുമ്പോൾ കാണുന്നത്, രഞ്ജിതയോട് സുമിത്ര ഡയറിയിൽ നിന്ന് കിട്ടിയ പല കാര്യങ്ങളും പറയുന്നതായിരുന്നു. ഇതുകേട്ട് രഞ്ജിത ആകെ ടെൻഷനിലായിരുന്നു. പിന്നീട് കാണുന്നത്,സിദ്ധാർത്ഥ് ശ്രീനിലയത്തിലേക്ക് പോകുന്നതാണ്. അവിടെയെത്തിയപ്പോൾ പരമശിവത്തെ കാണുകയും, തനിക്ക് ശ്രീനിലയം തിരികെ തരണം എന്ന് പറയുകയും ആയിരുന്നു.
എന്നാൽ ഒരിക്കലും തനിക്ക് ശ്രീനിലയം തിരികെ കിട്ടാൻ പോകുന്നില്ലെന്ന് പരമശിവൻ പറഞ്ഞപ്പോൾ സിദ്ധാർത്ഥിന് ദേഷ്യം പിടിക്കുകയാകാരുന്നു. താൻ തട്ടിപ്പിലൂടെ നേടിയതാണ് എൻ്റെ വീടെന്നും, എനിക്ക് ഈ വീട് എന്നു പറയുന്നത് വളരെ വിലപ്പെട്ടതാണെന്നും അതിനാൽ ഞാൻ എങ്ങനെയാണെങ്കിലും ശ്രീനിലയം തിരികെ പിടിക്കും എന്ന് പറയുകയാണ് സിദ്ധാർത്ഥ്. പിന്നീട് സിദ്ധാർത്ഥ് കാറിൽ കയറി പോകുമ്പോൾ സുമിത്രയെ കുറിച്ച് ഓർക്കുകയാണ് കൂടെയുണ്ടായ സുഹൃത്തിനോട് സുമിത്രയ്ക്ക് വിലപ്പെട്ടതായിരുന്നു ശ്രീനിലയം എന്നും, അവൾ അമ്പലം പോലെയാണ് ശ്രീനിലയത്തെ സൂക്ഷിച്ച് എന്നുമാണ് പറയുന്നത്. ഇതൊക്കെ പറയുന്നത് കേട്ടപ്പോൾ സുഹൃത്ത് അവരിപ്പോൾ മറ്റൊരാളുടെ ഭാര്യയല്ലേ എന്നും, ഒരിക്കലും സാറിന് സുമിത്രയെ ഇനി സാധിക്കില്ലെന്നും പറഞ്ഞപ്പോൾ, എനിക്ക് അവളെ കണ്ട് എല്ലാത്തിനും മാപ്പ് പറയണം എന്നാണ് സിർദ്ധാർത്ഥ് പറയുന്നത്.
കുറച്ച് വിശ്രമത്തിനായി ഒരു ഹോട്ടലിലേക്ക് പോവുകയാണ്. പിന്നീട് കാണുന്നത് രഞ്ജിത പറഞ്ഞത് ഓർത്തു ആകെ വിഷമത്തിലാണ്. അപ്പോഴാണ് അരവിന്ദ് വരുന്നത്. അരവിന്ദിനോട് സുമിത്ര പറഞ്ഞ കാര്യങ്ങളൊക്കെ പറയുകയാണ്.ചേട്ടൻ മരിക്കുന്നതിനു മൂന്നു ദിവസം ഞാൻ ഏട്ടനെ കാണാൻ പോയിരുന്നുവെന്നും ഏട്ടൻ്റെ സ്വത്തിൻ്റെ കുറച്ചെങ്കിലും എനിക്ക് തന്നില്ലെങ്കിൽ ഞാൻ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പറയുകയാണ് രഞ്ജിത. അപ്പോൾ നീയാണോ കൊന്നത് എന്ന് അരവിന്ദ് ചോദിച്ചപ്പോൾ,ഞാൻ ഏട്ടനെ കൊന്നിട്ട് ഒന്നുമില്ലെന്ന് പറയുകയാണ് രഞ്ജിത. പിന്നീട് അരവിന്ദ്സരസ്വതിഅമ്മയുടെ റൂമിലേക്ക് പോവുകയാണ്. അവിടെ സരസ്വതിഅമ്മ ഒറ്റയ്ക്ക് ഇരിക്കുകയാണ് അപ്പോഴാണ് ഐസ്ക്രീം ചോദിക്കുന്നത്.
എന്നാൽ അതിനിടയിൽ അരവിന്ദ് ഐസ്ക്രീം തരാമെന്നും സുമിത്ര എവിടെ എന്ന് ചോദിക്കുകയാണ്. എനിക്കറിയില്ല എന്ന് പറഞ്ഞപ്പോൾ, കഴിഞ്ഞ ദിവസങ്ങളിൽ സുമിത്ര രോഹിത്തിൻ്റെ മരണത്തെ കുറിച്ച് വല്ല വിവരവും കിട്ടിയതായി നിങ്ങൾക്ക് തോന്നിയിരുന്നു എന്ന് ചോദിച്ചപ്പോൾ, അവളെ കുറച്ചുദിവസമായി എന്തൊക്കെയോ പറയുന്നുണ്ടെന്നും, രോഹിത്തിൻ്റെ ഡയറി അവൾക്ക് കിട്ടിയിരുന്നുവെന്നും, അത് പൂജയോട് പറയുന്നത് ഞാൻ കേട്ടിരുന്നുവെന്ന് പറയുകയാണ് സരസ്വതിയമ്മ. അത് കേട്ടപ്പോൾ തന്നെ രജിതയുടെ അടുത്തേക്ക് പോവുകയാണ്. സ്റ്റോർ റൂമിൽ നിന്നും സുമിത്രയ്ക്ക്ഡയറി കിട്ടിയ കാര്യം അറിയിക്കുകയാണ്. ഇത് കേട്ടപ്പോൾ രഞ്ജിതയ്ക്ക് ദേഷ്യം വരികയാണ്.ഇ തൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.