Kudumbavilakku Today Episode 25 Jan 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായ എപ്പിസോഡുമായാണ് മുന്നോട്ട് പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പൂജയോട് ഇന്ന് ഓഫീസിൽ പോകേണ്ടെന്നും, കൺസ്ട്രക്ഷൻ നടക്കുന്ന സ്ഥലത്ത് പോകാനുമായിരുന്നു. അങ്ങനെ പൂജ അവിടേയ്ക്ക് പുറപ്പെട്ടു. സുമിത്ര രോഹിത്തിൻ്റെ സുഹൃത്തുക്കളുമായി കോൺടാക്ട് ചെയ്യാനാണ് പുതിയ നീക്കം.
രോഹിത്തിൻ്റെ സുഹൃത്തായ മോഹൻകുമാറിൻ്റെ വീട്ടിലെത്തിയ സുമിത്ര അകത്ത് കയറിപ്പോയി അദ്ദേഹത്തിൻ്റെ ഭാര്യയോട് മോഹൻകുമാറിനെ കുറിച്ച് അന്വേഷിക്കുകയാണ്. കുറച്ചു സമയം മാത്രം എനിക്ക് അദ്ദേഹത്തോട് സംസാരിക്കണമായിരുന്നുവെന്നും, ഒന്നു വിളിക്കുമോ എന്ന് ചോദിച്ചപ്പോൾ, അയാളുടെ ഭാര്യ മോഹൻകുമാറിൻ്റെ ഫോട്ടോയിൽ മാലയിട്ട് ഭിത്തിയിൽ തൂക്കിയിരിക്കുന്നതാണ് കാണിക്കുന്നത്. ആകെ നിരാശയിലായ സുമിത്ര അവിടെ നിന്നും മടങ്ങുന്നു. പിന്നീട് കാണുന്നത് ദീപുവും ചിത്രയും സംസാരിക്കുന്നതാണ്.
സുമിത്രയ്ക്ക് അമ്മ നൽകാൻ കൊടുത്ത സ്വർണ്ണമൊക്കെ ദീപു എടുത്ത് വിറ്റ കാര്യം ചിത്ര അറിയുന്നു. ആ കാര്യം ദീപുവിനോട് ചോദിച്ചപ്പോൾ ഒഴിഞ്ഞു മാറുകയായിരുന്നു. പിന്നീട് കാണുന്നത് കൺസ്ട്രക്ഷൻ കമ്പനിയിലെത്തിയ പൂജയെ മുകളിൽ നിന്ന് വീക്ഷിക്കുകയായിരുന്നു പങ്കജ്. മുകളിലേയ്ക്ക് കയറി ചെന്ന പൂജ അവിടെയുള്ളവർ കമ്പനിയുടെ നാശത്തെ കുറിച്ച് സംസാരിക്കുന്നതാണ് കേൾക്കുന്നത്. തൻ്റെ അച്ഛൻ്റെ കമ്പനി നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ലെന്നും, ഇത് അറിയിക്കേണ്ട വരെ അറിയിക്കുമെന്ന് പറഞ്ഞു കൊണ്ട് പൂജ ഓടാൻ ശ്രമിക്കുമ്പോൾ, ഒരു കല്ല് കാലിൽ തട്ടി പൂജ വീഴുകയായിരുന്നു.
ഉടൻ തന്നെ എഴുന്നേറ്റ പൂജയ്ക്ക് പിന്നാലെ അയാളും ഉണ്ടായിരുന്നു. ഭയന്ന് പിറകിലോട്ട് പോവുന്നതിനനുസരിച്ച് എഡ്ജിനടുത്തെത്തുകയാണ് പൂജ.ഒരു കാൽ പിറകിൽ വച്ചാൽ മുകളിൽ നിന്നും താഴെ വീണ് പൂജ ഇല്ലാതാവും.എന്നാൽ ആ സമയം രക്ഷകനായി പങ്കജ് എത്തുകയാണ്. പങ്കജ് പൂജയെ രക്ഷപ്പെടുത്തുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.