Kudumbavilakku Today Episode 26 April 2024 Video : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബവിളക്ക് വളരെ ആകർഷകമായ മുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾസുമിത്ര കിട്ടിയ ഡയറിയിൽ നിന്നും സുഹൃത്ത് പല സത്യങ്ങളും അറിഞ്ഞിരിക്കുന്നത് എന്ന കാര്യം രഞ്ജിത് തിരിച്ചറിയണം അതിനാൽ അരവിന്ദിനോട് എങ്ങനെയെങ്കിലും ആ ഡയറി കണ്ടെത്തണമെന്നും, അതിൽ ഉള്ളത് നമുക്ക് എതിരെയുള്ള താവരുത് എന്നൊക്കെ പറയുകയാണ് രഞ്ജിത.
അരവിന്ദ് ഞാൻ എവിടെ പോയി തപ്പാനാണെന്ന് ആലോചിക്കുകയാണ്. പിന്നീട് കാണുന്നത് സിദ്ധാർത്ഥിനെയാണ്. സുഹൃത്തിൻ്റെ കൂടെ റൂം എടുത്ത് താമസിക്കുകയാണ്. അവിടെനിന്നും ഇന്ന് സാർ എവിടേക്കാണ് പോകുന്നതെന്നും, സാറിന് അമ്മയെയും സുമിത്രാ മാഡത്തെയും മക്കളെയും ഒക്കെ കാണേണ്ട എന്ന് പറഞ്ഞപ്പോൾ, എല്ലാവരെയും കാണണം എന്നും, ഞാൻ ഇവിടെ നിന്ന് പോകുന്നുണ്ടെങ്കിൽ ശ്രീനിലയം തിരികെ പിടിച്ചിട്ടു മാത്രമേ പോവുകയുള്ളൂ എന്ന് പറയുകയാണ്.
അങ്ങനെ സിദ്ധാർത്ഥ് നേരെ പോകുന്നത് രോഹിത്തിൻ്റെ വീട്ടിലേക്കാണ്. അവിടെ എത്തിയാൽ സുമിത്രയെ കാണാം പറ്റുമെന്ന് തോന്നുകയാണ്. പിന്നീട് കാണുന്നത് സച്ചിൻ ഇല്ലാത്ത സമയം നോക്കി ശീതൾ സുമിത്രയെ വിളിക്കുകയാണ്. അപ്പോൾ എനിക്ക് മോളെ ഒന്ന് കാണണമെന്നും, എത്ര ദിവസമായി മോളെ കണ്ടിട്ട് എന്നൊക്കെ പറഞ്ഞപ്പോൾ, സച്ചിൻ ഇന്ന് ഇവിടെ ഇല്ലെന്നും, അമ്മ ഇന്ന് ഇവിടെ വന്നോളാനും പറയുകയാണ്. അങ്ങനെ ശീതളിനെ കാണാൻ സുമിത്ര അവിടേക്ക് പോവുകയാണ്. അവിടെയെത്തിയപ്പോൾ പലകാര്യങ്ങളും സംസാരിക്കുന്നതിനിടയിൽ മോളെ എന്തിനുവേണ്ടിയാണ് ഗുളിക കുടിക്കുന്നത്
എന്ന് അറിയാമോ എന്ന് ചോദിച്ചപ്പോൾ, എനിക്ക് നടുവേദനയ്ക്കുള്ള മരുന്ന് ആണെന്നും പറഞ്ഞപ്പോൾ, സുമിത്ര ശീതളിനോട് അത് നടുവേദനയുടെ മരുന്നല്ലെന്നും, സച്ചിൻ നിന്നെ ചതിക്കുകയായിരുന്നു എന്നും, അന് ഗർഭനിരോധന ഗുളിക ആണെന്ന് പറയുകയുമാണ്. ഞാൻ ഇവിടെ നിന്നും കണ്ട ഗുളികയെടുത്ത് മെഡിക്കൽ ഷോപ്പിൽ പോയി അന്വേഷിച്ച കാര്യമൊക്കെ സുമിത്ര ശീതളിനോട് പറയുകയാണ്. പിന്നെ ശീതൾ സുമിത്രയെ കെട്ടിപ്പിടിച്ച് കരയുകയാണ്. സുമിത്ര സച്ചിനെ സൂക്ഷിക്കണമെന്നും, എൻ്റെ മോൾ വിഷമിക്കരുതെന്നും പറഞ്ഞ് ഇറങ്ങുകയാണ്. പിന്നീട് കാണുന്നത് സിദ്ധാർത്ഥ് രോഹിത്തിൻ്റെ വീട്ടിൽ എത്തുന്നതാണ്. അവിടെ ആരാണ് താമസിക്കുന്നത് എന്നൊന്നും സിദ്ധാർത്ഥിന് അറിയില്ല. അവിടെ എത്തിയപ്പോൾ ഇവിടെ ആരുമില്ലേ എന്ന് ചോദിക്കുകയാണ് സിദ്ധാർത്ഥ്.
അപ്പോൾ അവിടെ അരവിന്ദും സരസ്വതി അമ്മയും രഞ്ജിതയും മാത്രമാണ് ഉണ്ടായിരുന്നത്. ഉടൻതന്നെ ശബ്ദം കേട്ട് അരവിന്ദ് പുറത്തുവന്നു നോക്കുകയാണ്. എന്നാൽ മുകളിൽ കിടന്നിരുന്ന സരസ്വതി അമ്മ സിദ്ധാർത്ഥി തെറെ ശബ്ദം കേട്ടപ്പോൾ തൻ്റെ മകൻ്റെ ശബ്ദം ആണല്ലോ എന്ന് തിരിച്ചറിയുകയാണ്. അങ്ങനെ അരവിന്ദ് പുറത്തുവന്നശേഷം നിങ്ങളാരാണെന്ന് ചോദിക്കുകയാണ്. ഞാൻ സിദ്ധാർത്ഥ് ആണെന്നും, രോഹിത്തിനെ ഭാര്യ സുമിത്രയുടെ ആദ്യ ഭർത്താവാണ് എന്നൊക്കെ സിദ്ധാർത്ഥ് പറയുകയാണ്. അപ്പോഴാണ് രഞ്ജിത അകത്തു നിന്നും വരുന്നത്. സിദ്ധാർത്ഥിനെ കണ്ടതും രഞ്ജിതയ്ക്ക് ആളെ മനസ്സിലായി. നിങ്ങൾ എന്താണ് വന്നതെന്ന് ചോദിക്കുകയാണ്. അങ്ങനെ സിദ്ധാർത്ഥ് കാര്യങ്ങൾകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമൊയിൽ കാണാൻ സാധിക്കുന്നത്.