Kudumbavilakku Today Episode 26 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബ വിളക്കിൽ വളരെ നിർണായകമായ രംഗങ്ങളാണ് നടക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, പങ്കജിൻ്റെ പിറന്നാളിന് പരമശിവം വരുന്നതായിരുന്നു. പിന്നീട് കാണുന്നത്, സുമിത്രയെ കണ്ടപ്പോൾ, ചിത്ര വിളിച്ചു കൊണ്ടുപോവുകയാണ്. അപ്പോൾ സരസ്വതിയമ്മ അവിടെ നിൽക്കുമ്പോഴാണ് രഞ്ജിതയെ കാണുന്നത്.
രഞ്ജിതയോട് സുമിത്ര വന്നിരിക്കുന്നത് നിങ്ങൾക്കെതിരെ പലതും കണ്ടെത്താനാണെന്ന് പറയുകയാണ്. ഇത് കേട്ട് രഞ്ജിത ചിരിക്കുകയാണ്. അപ്പോഴാണ് ചിത്ര സുമിത്രയോട് പലതും പറയുന്നത്. ദീപുവിനെ കുറിച്ച് പറയുകയാണ്. കുറച്ച് ദൂരെയായി പരമശിവം രഞ്ജിതയോട് സംസാരിക്കുന്നത് കാണുകയാണ്.ഇത് കണ്ട് സുമിത്ര പരമശിവവുമായി രഞ്ജിതയ്ക്ക് എന്താണ് ബന്ധമെന്ന് ചോദിക്കുകയാണ് ചിത്രയോട് സുമിത്ര. അത് എനിക്കറിയില്ലെന്നും, ദീപു ചേട്ടന് പരമശിവവുമായി പണം കടംവാങ്ങിയിട്ടുള്ള ബന്ധമുണ്ടെന്ന് പറയുകയാണ്.
ഇത് കേട്ട് സുമിത്ര ഞെട്ടുകയാണ്. ഉടൻ തന്നെ സുമിത്ര ദീപുവിനെ തിരഞ്ഞു പോവുമ്പോഴാണ്, പരമശിവത്തോട് ദീപു സംസാരിക്കുന്നത് കാണുന്നത്. ഇത് കണ്ട് സുമിത്ര ഞെട്ടുകയാണ്. അപ്പോഴാണ് ദീപുവിനോട് പരമശിവം പണത്തിന് ആവശ്യപ്പെടുന്നത്. സുമിത്ര ദീപു എന്ന് വിളിക്കുകയാണ്. ഇത് കേട്ട് ദീപു ഞെട്ടുകയാണ്. എന്താ ചേച്ചിയെന്ന് പറഞ്ഞ് ദീപു ചോദിച്ചു. നീ എന്താ പരമശിവവുമായി ബന്ധമെന്ന് പറയുകയാണ്. അപ്പോഴാണ് ദീപു, ചേച്ചി ഞാൻ എല്ലാം പറയാമെന്ന് പറഞ്ഞ് ചേച്ചിയിൽ നിന്ന് രക്ഷപ്പെടുന്നത്.പിന്നീട് കാണുന്നത്, പങ്കജിൻ്റെ പിറന്നാൾ ആഘോഷം നടക്കുകയാണ്. കേക്ക് കട്ട് ചെയ്യാൻ പോവുമ്പോഴാണ് പൂജയെ പങ്കജ് വിളിക്കുന്നത്.
വിളിച്ച സ്ഥിതിക്ക് പൂജ പോയപ്പോൾ, കേക്ക് കട്ട് ചെയ്ത് പൂജയ്ക്ക് കൊടുക്കുകയാണ്.ഇത് കണ്ട് അപ്പു ഞെട്ടുകയാണ്. പിറന്നാൾ ആഘോഷം കഴിഞ്ഞപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കുകയാണ്. എന്നാൽ സുമിത്രയ്ക്കൊന്നും ഭക്ഷണം നൽകാതെ, നിന്നപ്പോൾ സരസ്വതിയമ്മ നമുക്ക് ഫുഡില്ലേ എന്നു ചോദിക്കുകയാണ്. അപ്പോൾ സുമിത്ര ഇവിടെ ജോലിക്കാർ കുറവായിരിക്കുമെന്ന് പറഞ്ഞപ്പോൾ, രഞ്ജിത സെർവൻസിന് കുറവൊന്നുമില്ലെന്നും, ചിലർക്ക് നൽകേണ്ട സ്ഥാനം നൽകിയതാണെന്ന് പറയുകയാണ് രഞ്ജിത.അത് ചിലർക്കാണ് മനസ്സിലാവാത്തതെന്ന് പറയുകയാണ് സുമിത്ര. ഇത് കേട്ട് രഞ്ജിത ദേഷ്യപ്പെട്ട് നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.