ശീതളിന്റെ ആ ദുരവസ്ഥ കണ്ണിൽ കണ്ട് സുമിത്ര!! പെരുങ്കള്ളിയായ സരസ്വതി അമ്മ ആ സത്യം വിളിച്ചു പറയുന്നു; അനന്യ തിരിച്ചു വന്നു!! | Kudumbavilakku Today Episode 27 Feb

Kudumbavilakku Today Episode 27 Feb : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പൂജയെ വിവാഹം കഴിപ്പിച്ചയക്കാൻ സുമിത്രയോട് പറയുകയാണ്. പിന്നീട് ഞാൻ പുറത്തു പോവുകയാണെന്നും, അമ്മ പുറത്തേക്കൊന്നും പോകരുതെന്നും പറയുകയാണ്. അപ്പോൾ പൂജ ഓഫീസിലെത്തിയ ശേഷം പങ്കജ് പൂജയോട് പല കാര്യങ്ങളും ചോദിക്കുകയാണ്. പൂജയുടെ മനസിൽ പങ്കജ് നല്ലവനാണെന്ന് കൂടുതൽ വരുത്തി തീർക്കുകയാണ്. പിന്നീട് കാണുന്നത് സ്വര മോൾ കളിച്ചു കൊണ്ടിരിക്കുന്നതാണ്.

അപ്പോഴാണ് ബെല്ലടി കേൾക്കുന്നത്. ഉടൻ തന്നെ സ്വരമോൾ ഓടിച്ചെന്ന് വാതിൽ തുറന്നപ്പോൾ, അനന്യയെയാണ് കാണുന്നത്. മമ്മിയെ കണ്ട സ്വരമോൾ മമ്മി എന്ന് വിളിച്ചപ്പോൾ, സ്വരമോളെ വാരിയെടുക്കുകയായിരുന്നു അനന്യ. പിന്നീട് ശബ്ദം കേട്ട് വസുന്ധരയും, വിശ്വനാഥനും വരികയാണ്. സ്വരമോൾ നിന്നെ ഓർത്ത് ഇരിക്കുകയാണെന്നും, നിൻ്റെ ഒരു കൈ നിഴൽ കണ്ടാൽ അവൾക്ക് മനസിലാകുമെന്ന് പറയുകയാണ് വിശ്വനാഥൻ. അങ്ങനെ അനന്യ വീട്ടിലേക്ക് കയറിപ്പോയി സ്വരമോളുമായി പലതും സംസാരിക്കുകയാണ്.

പിന്നീട് കാണുന്നത് സുമിത്ര ശീതൾ വീട്ടിൽ വരാത്തതിനാൽ ശീതളിൻ്റെ വീട്ടിലേക്ക് പോവുകയാണ്. അവിടെ എത്തിയ ശേഷം ബെല്ലടിച്ചിട്ടും ഡോർ തുറക്കാത്തതിനാൽ പിറകിലൂടെ പോവാമെന്ന് കരുതുമ്പോഴാണ് റൂമിൽ വഴക്കിൻ്റെ ശബ്ദം കേൾക്കുന്നത്. റൂമിലേക്ക് നോക്കിയപ്പോൾ സച്ചിൻ ശീതളിനെ ഉപദ്രവിക്കുന്നതാണ് കാണുന്നത്. ഇത് കണ്ട് സുമിത്ര മോളെ എന്ന് വിളിച്ചപ്പോൾ, ശീതൾ സുമിത്ര കാണാതിരിക്കാൽഡോർ അടക്കാൻ നോക്കുകയാണ്. അപ്പോൾ സുമിത്ര ഡോർ അടയ്ക്കാൻ വിടുന്നില്ല.

എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോൾ, അത് പിന്നെ സച്ചിൻ മയക്കിന് അടിമപ്പെട്ട് എന്നെ ഉപദ്രവിക്കാറുണ്ടെന്നും, ഈ ജീവിതവുമായി ഞാൻ പൊരുത്തപ്പെട്ടെന്ന് പറയുകയാണ് ശീതൾ. മകളുടെ ഈ അവസ്ഥ കണ്ട് തകർന്നു പോയി സുമിത്ര. നിൻ്റെ ശരീരത്തിൽ ഉണ്ടായ മുറിവുകളൊക്കെ സച്ചിൻ ഉണ്ടാക്കിയതാണോ എന്ന് ചോദിച്ചപ്പോൾ, അതെ എന്ന് പറയുകയാണ് ശീതൾ.അങ്ങനെ സുമിത്ര വീട്ടിൻ്റെ ഉള്ളിലേക്ക് വരികയാണ്.ഇതൊക്കെയാണ് ഇന്നത്തെ കുടുംബ വിളക്കിൻ്റെ പ്രൊമോയിൽ കാണുന്നത്.

Kudumbavilakku
Comments (0)
Add Comment